ആൻഡ്രോയ്ഡ് 12 ൽ മോട്ടോയുടെ ബഡ്ജറ്റ് ഫോൺ ഇതാ എത്തുന്നു

HIGHLIGHTS

മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Moto G22 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത്

ആൻഡ്രോയ്ഡ് 12 ൽ മോട്ടോയുടെ ബഡ്ജറ്റ് ഫോൺ ഇതാ എത്തുന്നു

മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്നതായി സൂചനകൾ .Moto G22 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .മികച്ച സവിശേഷതകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .അതിൽ എടുത്തു പറയേണ്ടത് ആൻഡ്രോയിഡിന്റെ 12 ഓ എസ് തന്നെയാണ് .

Digit.in Survey
✅ Thank you for completing the survey!

മോട്ടോയുടെ ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത്  Android 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ മോട്ടോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ MediaTek Helio G37 പ്രോസ്സസറുകളിലാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .

അതുപോലെ തന്നെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 256 ജിബി വരെ ഇതിൽ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

കൂടാതെ 5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ വില നോക്കുകയാണെങ്കിൽ 169.99 Euros ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് ഏകദേശം 14255 രൂപയ്ക്ക് അടുത്ത് വരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo