Oppo F33 5G
പവർ ബാങ്കിന്റെ കരുത്തുമായി ഓപ്പോ ഈ മാസം പുറത്തിറക്കിയ ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. 7,000mAh പവർഫുൾ ബാറ്ററിയുള്ള Oppo F33 5G ഇപ്പോൾ മുതൽ വാങ്ങാം. ഒരു മിഡ്-റേഞ്ച് സ്മാർട്ട്ഫോണിൽ, മോൺസ്റ്റർ ബാറ്ററിയെന്നതാണ് ഓപ്പോ എഫ്33 യുടെ തുറുപ്പുചീട്ട്. സൂപ്പർ ഫാസ്റ്റ് 5G കണക്റ്റിവിറ്റിയും ഉയർന്ന ക്ലാരിറ്റിയുള്ള ഡിസ്‌പ്ലേയും ചേർന്ന മിഡ് റേഞ്ച് ഹാൻഡ്സെറ്റാണിത്.
സ്ലിം ഡിസൈനും മികച്ച ലുക്കും ഒപ്പം ദീർഘനേരം നിലനിൽക്കുന്ന ബാറ്ററിയുമുള്ള ഫോൺ നോക്കുന്നവർക്ക് ഇത് അനുയോജ്യമാണ്. ആകർഷകമായ ബാങ്ക് ഓഫറുകളോടെയാണ് ഓപ്പോ എഫ്33 സ്മാർട്ട് ഫോൺ വിൽക്കുന്നത്. ഫോണിന്റെ കൂടുതൽ സവിശേഷതകളും വിലയും വിശദമായി അറിയാം.
ഓപ്പോ എഫ്33 പ്രോയ്ക്കൊപ്പമാണ് എഫ്33 5ജി ലോഞ്ച് ചെയ്തത്. പ്രോ മോഡലിന്റെ വിൽപ്പന മുമ്പ് തന്നെ ആരംഭിച്ചു. ഇന്ന് സ്റ്റാൻഡേർഡ് വേരിയന്റും വിൽപ്പന നടത്തുന്നു. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.
Also Read: മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും
ആമസോൺ, ഫ്ലിപ്കാർട്ട്, മോട്ടറോള സൈറ്റുകളിലൂടെ ഫോൺ വാങ്ങിക്കാം. എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ സ്മാർട്ട് ഫോൺ വാങ്ങാം. ഇങ്ങനെ 1750 രൂപയുടെ ഇളവ് സ്വന്തമാക്കാം. 26800 രൂപയ്ക്ക് എക്സ്ചേഞ്ച് ഡീലും ഓപ്പോ എഫ്33 5ജി പർച്ചേസ് ചെയ്യാം.