7,000mAh പവർസ്റ്റാർ ഓപ്പോ! Oppo F33 5G ഫസ്റ്റ് സെയിൽ ആരംഭിച്ചു

7,000mAh പവർസ്റ്റാർ ഓപ്പോ! Oppo F33 5G ഫസ്റ്റ് സെയിൽ ആരംഭിച്ചു

പവർ ബാങ്കിന്റെ കരുത്തുമായി ഓപ്പോ ഈ മാസം പുറത്തിറക്കിയ ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. 7,000mAh പവർഫുൾ ബാറ്ററിയുള്ള Oppo F33 5G ഇപ്പോൾ മുതൽ വാങ്ങാം. ഒരു മിഡ്-റേഞ്ച് സ്മാർട്ട്ഫോണിൽ, മോൺസ്റ്റർ ബാറ്ററിയെന്നതാണ് ഓപ്പോ എഫ്33 യുടെ തുറുപ്പുചീട്ട്. സൂപ്പർ ഫാസ്റ്റ് 5G കണക്റ്റിവിറ്റിയും ഉയർന്ന ക്ലാരിറ്റിയുള്ള ഡിസ്‌പ്ലേയും ചേർന്ന മിഡ് റേഞ്ച് ഹാൻഡ്സെറ്റാണിത്.

Digit.in Survey
✅ Thank you for completing the survey!

സ്ലിം ഡിസൈനും മികച്ച ലുക്കും ഒപ്പം ദീർഘനേരം നിലനിൽക്കുന്ന ബാറ്ററിയുമുള്ള ഫോൺ നോക്കുന്നവർക്ക് ഇത് അനുയോജ്യമാണ്. ആകർഷകമായ ബാങ്ക് ഓഫറുകളോടെയാണ് ഓപ്പോ എഫ്33 സ്മാർട്ട് ഫോൺ വിൽക്കുന്നത്. ഫോണിന്റെ കൂടുതൽ സവിശേഷതകളും വിലയും വിശദമായി അറിയാം.

Oppo F33 5G Specifications

ഓപ്പോ എഫ്33 പ്രോയ്ക്കൊപ്പമാണ് എഫ്33 5ജി ലോഞ്ച് ചെയ്തത്. പ്രോ മോഡലിന്റെ വിൽപ്പന മുമ്പ് തന്നെ ആരംഭിച്ചു. ഇന്ന് സ്റ്റാൻഡേർഡ് വേരിയന്റും വിൽപ്പന നടത്തുന്നു. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  • ഡിസ്പ്ലേ: 6.57 ഇഞ്ച് ഫുൾ HD+ AMOLED സ്‌ക്രീനുള്ള ഫോണിന് 120Hz റിഫ്രഷ് റേറ്റുണ്ട്. 1400 nits പീക്ക് ബ്രൈറ്റ്‌നസ്സും 1,080 x 2,372 പിക്സൽ റെസല്യൂഷനും ഡിസ്പ്ലേയ്ക്കുണ്ട്.
  • പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 6360 മാക്സ് ചിപ്‌സെറ്റാണ് ഓപ്പോ എഫ്33 5ജിയിലുള്ളത്. 8 ജിബി വരെ LPDDR4x റാമും 256 ജിബി വരെ UFS 2.2 സ്റ്റോറേജും പിന്തുണയ്ക്കുന്ന ചിപ്സെറ്റാണിത്.
  • ബാറ്ററി: ശക്തമായ 7,000mAh ബാറ്ററിയുള്ള ഓപ്പോ ഫോണിന് 80W SuperVOOC വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്.
  • ക്യാമറ: ഓപ്പോ F33 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുണ്ട്. 50MP പ്രൈമറി ക്യാമറയും, 2MP മോണോക്രോം സെൻസറും ചേർന്നതാണ് ക്യാമറ യൂണിറ്റ്. സെൽഫികൾക്കായി സ്മാർട്ട് ഫോണിൽ 16MP ഫ്രണ്ട് ക്യാമറയുണ്ട്.
  • ഡ്യൂറബിലിറ്റി: IP66, IP68, IP69 റേറ്റിങ്ങുണ്ട്. AGC DT-STAR D+ സ്‌ക്രീൻ പ്രൊട്ടക്ടറും ഓപ്പോ എഫ്33 5ജിയിലുണ്ട്.
  • കണക്റ്റിവിറ്റി: 5G, 4G LTE വേഗത്തിലുള്ള കണക്റ്റിവിറ്റിയുണ്ട്. ഇതിന് Wi-Fi 5, Bluetooth 5.4 സപ്പോർട്ടുണ്ട്. കൂടാതെ BDS, GLONASS, Galileo, QZSS ഫീച്ചറുകളും ഓപ്പോ എഫ്33 5ജിയിൽ വരുന്നു.

ഓപ്പോ എഫ്33 5ജി ഇന്ത്യയിലെ വില

  1. 6GB RAM + 128GB: 31,999 രൂപ
  2. 8GB RAM + 128GB: 34,999 രൂപ
  3. 8GB RAM + 256GB: 39,999 രൂപ

Also Read: മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും

ആമസോൺ, ഫ്ലിപ്കാർട്ട്, മോട്ടറോള സൈറ്റുകളിലൂടെ ഫോൺ വാങ്ങിക്കാം. എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ സ്മാർട്ട് ഫോൺ വാങ്ങാം. ഇങ്ങനെ 1750 രൂപയുടെ ഇളവ് സ്വന്തമാക്കാം. 26800 രൂപയ്ക്ക് എക്സ്ചേഞ്ച് ഡീലും ഓപ്പോ എഫ്33 5ജി പർച്ചേസ് ചെയ്യാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo