മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും
മോട്ടോറോള എഡ്ജ് സീരീസിലേക്ക് പവറുമായി ഇതാ പുതിയൊരു സ്മാർട്ട് ഫോൺ കൂടി എത്തി. ചുള്ളൻ ഫോൺ നോക്കുന്നവർക്കായി 6500mAh കരുത്തിൽ Motorola Edge 70 Pro പുറത്തിറക്കി. പ്രീമിയം സ്മാർട്ട് ഫോണായി കണക്കാക്കാവുന്ന മോട്ടറോളയുടെ പുതിയ ഫോണിൽ 50MP പ്രൈമറി ക്യാമറയും, 50MP സെൽഫി ക്യാമറയുമുണ്ട്. 144Hz അമോലെഡ് ഡിസ്പ്ലേ, 4600 mm² വിസി കൂളിങ് പോലുള്ള പ്രീമിയം ഫീച്ചറുകളുള്ള ഫോണാണിത്. എല്ലാം ഒത്തിണങ്ങിയ സ്മാർട്ട് ഫോൺ നോക്കുന്നവർക്കായി പുതിയ മോട്ടറോള മൊബൈൽ പരിഗണിക്കാം. ഫോണിന്റെ സവിശേഷതകളും വിലയും ഫീച്ചറുകളും അറിയാം.
SurveyMotorola Edge 70 Pro Specifications
ഇപ്പോൾ ഇന്ത്യയിൽ എത്തിച്ച മോട്ടറോള എഡ്ജ് 70 പ്രോ ഫോണിന്റെ മികച്ച ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ അറിയാം.
- ഡിസ്പ്ലേ: 6.8-ഇഞ്ച് വലിപ്പത്തിൽ, 1.5K 10-ബിറ്റ് എക്സ്ട്രീം AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും 5200 nits വരെ പീക്ക് ബ്രൈറ്റ്നസ്സുമുണ്ട്. ഫോൺ സ്ക്രീനിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുണ്ട്.
- ക്യാമറ: സോണിയുടെ LYTIA-710 50MP പ്രധാന ക്യാമറയാണ് ഫോണിലുള്ളത്. ഇത് f/1.8 അപ്പേർച്ചർ, OIS സപ്പോർട്ട് ചെയ്യുന്നു. മോട്ടറോള ഫോണിൽ 50MP 122º അൾട്രാ-വൈഡ് ക്യാമറ ഇതിലണ്ട്. ഈ സ്മാർട്ട് ഫോണിൽ 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് പിന്തുണയുണ്ട്. ഫോണിന് മുൻവശത്ത് f/1.9 അപ്പേർച്ചറുള്ള 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
- പ്രോസസർ: ഈ മോട്ടറോള മൊബൈലിൽ ഒക്ടാ-കോർ ഡൈമെൻസിറ്റി 8500 എക്‌സ്ട്രീം 4nm SoC പ്രോസസർ നൽകിയിരിക്കുന്നു.
- ഡ്യൂറബിലിറ്റി: വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് ഇതിൽ IP68 + IP69 റേറ്റിങ്ങുണ്ട്. ഈ മോട്ടറോള ഫോണിന് മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനുമുണ്ട്.
- ബാറ്ററി: 6500mAh ബാറ്ററിയാണ് ഈ മോട്ടറോള പ്രീമിയം ഫോണിലുള്ളത്. 90W ടർബോ പവർ ചാർജിങ് ഇത് സപ്പോർട്ട് ചെയ്യുന്നു.
- കണക്റ്റിവിറ്റി: 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11be, ബ്ലൂടൂത്ത് 5.4, GPS, NFC എന്ന നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സപ്പോർട്ടുള്ള ഫോണാണിത്.
Also Read: 5.2 660W GOVO Soundbar ആമസോണിൽ പാതിവിലയ്ക്ക്, ഒന്നാന്തരം ഓഫർ!

മോട്ടറോള എഡ്ജ് 70 പ്രോ 5ജി സവിശേഷതകൾ
രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ഏപ്രിൽ 29 മുതൽ മോട്ടറോള എഡ്ജ് 70 പ്രോ 5ജി വിൽപ്പന ആരംഭിക്കുന്നു. ഫ്ലിപ്കാർട്ട്, മോട്ടറോള ഓൺലൈൻ സൈറ്റുകളിലും, ഓഫ്‌ലൈൻ സ്റ്റോറുകളിലും ഫോൺ വാങ്ങാനാകും.
- 8GB + 256GB: 38,999 രൂപ
- 12GB + 256GB: 41,999 രൂപ
മാർബിൾ ഫിനിഷിൽ പാന്റോൺ ലില്ലി വൈറ്റ്, സാറ്റിൻ ലക്സ് ഫിനിഷിൽ പാന്റോൺ ടീ, ടെയ്‌ലർ ഫാബ്രിക് ഫിനിഷിൽ പാന്റോൺ ടൈറ്റൻ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഫോൺ ഇന്ത്യയിൽ എത്തിയത്. ആദ്യ വിൽപ്പനയിൽ മോട്ടോറോള എഡ്ജ് 70 പ്രോയ്ക്ക് മികച്ച ബാങ്ക് ഓഫർ ലഭ്യമാണ്. HDFC, ICICI ബാങ്ക് കാർഡുകളിലൂടെ 2000 രൂപ കിഴിവ് ചേർത്ത് സ്മാർട്ട് ഫോൺ വാങ്ങിക്കാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile