HIGHLIGHTS
ഷവോമിയുടെ പുതിയ ടെലിവിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചു
MI TV 4A HORIZON EDITION മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്
13999 രൂപ മുതലാണ് ഈ ടെലിവിഷനുകളുടെ വില വരുന്നത്
ഷവോമിയുടെ പുതിയ ടെലിവിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .MI TV 4A HORIZON EDITION മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .HORIZON EDITION ലാപ്ടോപ്പുകൾ കഴിഞ്ഞയിടയ്ക്ക് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു .MI TV 4A HORIZON EDITION ടെലിവിഷനുകളുടെ വില ആരംഭിക്കുന്നത് 13999 രൂപ മുതലാണ് .
Survey32 ഇഞ്ചിന്റെ ടെലിവിഷനുകൾക്കാണ് വിപണിയിൽ 13999 രൂപ വില വരുന്നത് .Mi TV 4A Horizon Edition ടെലിവിഷനുകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 32 ഇഞ്ചിന്റെ കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
32 ഇഞ്ചിന്റെ ടെലിവിഷനുകൾക്ക് 1368 x 768 പിക്സൽ റെസലൂഷനും കൂടാതെ 43 ഇഞ്ചിന്റെ ടെലിവിഷനുകൾ FHD 1920 x 1080 പിക്സൽ റെസലൂഷനും ആണ് കാഴ്ചവെക്കുന്നത് .രണ്ടു മോഡലുകളും ഷവോമിയുടെ വിവിഡ് എൻജിൻ ടെക്ക്നോളജിയിലാണ് പുറത്തിറക്കിയിരിക്കുന്നത് .
അതുപോലെ തന്നെ 20W സ്പീക്കറുകളും കൂടാതെ Quad-core Processor + Mali-450 എന്നിവയും ഈ ടെലിവിഷനുകൾക്ക് ലഭിക്കുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനു ലഭിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 32 ഇഞ്ചിന്റെ മോഡലുകൾക്ക് 32999 രൂപയും കൂടാതെ 43 ഇഞ്ചിന്റെ മോഡലുകൾക്ക് 22999 രൂപയും ആണ് വിലവരുന്നത് .