BSNL 10 Months Plan: ഈ വാർഷിക പ്ലാനിൽ Unlimited കോൾസ്, ഡാറ്റ, വളരെ മികച്ച പ്ലാൻ!

BSNL 10 Months Plan: ഈ വാർഷിക പ്ലാനിൽ Unlimited കോൾസ്, ഡാറ്റ, വളരെ മികച്ച പ്ലാൻ!

BSNL 10 Months Plan: ഒരു വർഷം വാലിഡിറ്റി വരുന്ന മികച്ച പ്രീ പെയ്ഡ് പ്ലാൻ ഞങ്ങൾ പറഞ്ഞുതരാം. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് സിം ഉള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന ബെസ്റ്റ് ഓപ്ഷനാണിത്. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകളും എസ്എംഎസ് സേവനങ്ങളുമുണ്ട്. 1499 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ വിശദമായി അറിഞ്ഞാലോ?

Digit.in Survey
✅ Thank you for completing the survey!

BSNL 10 Months Plan: വിശദമായി അറിയാം

ബിഎസ്എൻൽ 4ജി അവതരിപ്പിച്ച ശേഷമുള്ള വളരെ ലാഭകരമായ പ്ലാനാണിതെന്ന് പറയാം. കാരണം ഇതിൽ കമ്പനി അത്യാവശ്യത്തിനുള്ള 4ജി ഡാറ്റയും വോയിസ് കോളുകൾക്കൊപ്പം അനുവദിച്ചിട്ടുണ്ട്. പ്ലാനിന്റെ വാലിഡിറ്റി 300 ദിവസമാണ്. മുമ്പ് ഒരു വർഷം വരെ വാലിഡിറ്റി ബിഎസ്എൻഎൽ അനുവദിച്ചിരുന്നു. നിലവിൽ 10 മാസത്തെ വാലിഡിറ്റിയാണുള്ളതെങ്കിലും ഇത് മികച്ച ഓഫർ തന്നെയാണ്.

BSNL Rs 1499 Plan: ആനുകൂല്യങ്ങൾ

ബി‌എസ്‌എൻ‌എൽ വാഗ്ദാനം ചെയ്യുന്ന 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ? 365 ദിവസത്തെ വാലിഡിറ്റിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നത്. ഇത് രാജ്യത്തെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ഓഫർ ചെയ്യുന്നു.

bsnl 10 months plan worth rs 1499 only for unlimited calls and data

ബിഎസ്എൻഎൽ വരിക്കാർക്ക് 32 ജിബി ഡാറ്റയും ലഭ്യമാണ്. ഇതിൽ നിങ്ങൾക്ക് പ്രതിദിനം 100 എസ്‌എം‌എസും ലഭിക്കും. നേരത്തെ ഈ പ്ലാൻ 365 ദിവസം വരെ വാലിഡിറ്റിയായിരുന്നു നൽകിയത്.

ബി‌എസ്‌എൻ‌എൽ ഈ പ്ലാനുകളിൽ മറ്റ് സൗജന്യങ്ങളൊന്നും വാഗ്ദാനം ചെയ്യുന്നില്ല. ഈ പ്ലാനിലെ ഒരേയൊരു പോരായ്മ 5G ഇല്ലെന്നതാണ്. എങ്കിലും സമീപ ഭാവിയിൽ തന്നെ സർക്കാർ ടെലികോം 5ജി അവതരിപ്പിക്കുമെന്ന പ്രതീക്ഷയുണ്ട്.

ബിഎസ്എൻഎൽ vs ജിയോ

ബിഎസ്എൻഎൽ 1499 രൂപ പ്ലാനുമായി സാമ്യമുള്ള ജിയോ പ്ലാനേതാണ്? 1899 രൂപയുടെ ജിയോ പ്ലാനിൽ ഏകദേശം ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങളുണ്ട്. 336 ദിവസം വാലിഡിറ്റി ലഭിക്കുന്ന പാക്കേജാണ് മുകേഷ് അംബാനിയുടെ ടെലികോം ജിയോ തരുന്നത്. ഇതിന് 1899 രൂപയാണ് വിലയാകുന്നത്. അൺലിമിറ്റഡ് കോളിങ്ങും 24ജിബി ഡാറ്റയും എസ്എംഎസ് സേവനങ്ങളും ഇതിലുണ്ടാകും.

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ആകർഷകമായ പ്ലാനുകൾ

ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ സിം ആക്ടീവാക്കി നിലനിർത്താനുള്ള ഓപ്ഷനുകളാണ് വാർഷിക പ്ലാനുകൾ. കൃത്യം 365 ദിവസം വാലിഡിറ്റിയുള്ളതോ, 300 രൂപയിൽ കൂടുതൽ വാലിഡിറ്റിയുള്ളതോ ആയ പ്ലാനുകൾ ഉപയോഗിക്കാം.

പൊതുമേഖല ടെലികോമിൽ തന്നെ 330 ദിവസത്തെ കാലാവധിയുള്ള പ്ലാനുകളുണ്ട്. 1999 രൂപയാണ് ഇതിന് വിലയാകുന്നത്. ഈ പ്രീ പെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകളും അൺലിമിറ്റഡ് ഡാറ്റയും എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്.

Also Read: 50MP Triple ക്യാമറ Samsung Galaxy സ്മാർട്ട് ഫോൺ വെറും 15000 രൂപയ്ക്ക്, ഗംഭീര ഓഫർ

2399 രൂപയുടേതാണ് ഏറ്റവും വില കൂടിയ ബിഎസ്എൻഎൽ പ്ലാൻ. ഇതിൽ നിങ്ങൾക്ക് 365 ദിവസത്തെ കാലാവധിയാണുള്ളത്. അൺലിമിറ്റഡ് വോയിസ് കോളുകളും അൺലിമിറ്റഡ് ഡാറ്റയും ഇതിലുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo