240000 രൂപ വെട്ടിക്കുറച്ച് 200MP ക്യാമറ Samsung Galaxy ഏറ്റവും പുതിയ സ്മാർട്ട് ഫോൺ വാങ്ങാം, Limited Offer!
പുതുവർഷം വരുന്നതിന് മുമ്പേ പുതിയ സ്മാർട്ട് ഫോൺ വാങ്ങാം. അതും ക്വാളിറ്റിയിലും സ്റ്റൈലിലും വിട്ടുവീഴ്ചയില്ലാതെ വിലക്കുറവിൽ തന്നെ. Amazon നിങ്ങളുടെ സ്വപ്ന ഫോണിനായി അതിശയകരമായ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. Samsung Galaxy ഏറ്റവും പുതിയതും മുൻനിര മോഡലുമായ ഫോണിനാണ് ഓഫർ. 200MP ക്വാഡ് ക്യാമറയും ഏറ്റവും മികച്ച പ്രോസസറുമുള്ള ആൻഡ്രോയിഡിലെ രാജാവാണ് ഈ ഹാൻഡ്സെറ്റ്.
SurveySamsung Galaxy S25 Ultra 5G Amazon Deal
ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്. 15 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭിക്കുന്നു. ഫ്ലിപ്കാർട്ടോ മറ്റ് ഇ കൊമേഴ്സ് സൈറ്റുകളോ നൽകാത്ത ഓഫറെന്ന് പറയാം. ആകർഷകമായ ബാങ്ക് ഡിസ്കൌണ്ടും, ഇഎംഐ ഡീലും ലഭ്യമാണ്.
Samsung Galaxy S25 Ultra 5G കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണാണ്. മാത്രമല്ല ഡിജിറ്റ് സീറോ1 അവാർഡിൽ ഈ വർഷത്തെ ബെസ്റ്റ് ഫോണായും തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴിതാ പ്രീമിയം സാംസങ് സെറ്റ് 24000 രൂപയ്ക്ക് മുകളിൽ വില കുറച്ചു.
ലോഞ്ച് സമയത്ത് ഇന്ത്യയിൽ ഈ സൂപ്പർ സ്മാർട്ട് ഫോണിന്റെ വില 1,29,999 രൂപയായിരുന്നു. 12 ജിബി റാമും 256GB സ്റ്റോറേജുമുള്ള ടൈറ്റാനിയം ഗ്രേ വേരിയന്റിനാണ് ഓഫർ. 24,099 രൂപയാണ് ഫോണിന് വെട്ടിക്കുറച്ചത്. ആമസോണിൽ ഫോണിന്റെ പുതിയ വില വെറും 1,05,900 രൂപ മാത്രം. ഇതൊരു പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക.

ഈ സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജി ഫോൺ ആക്സിസ്, എച്ച്ഡിഎഫ്സി, കാർഡുകളിലൂടെ 1500 രൂപ ഇളവിൽ വിൽക്കുന്നു. ഇതുകൂടി ചേരുമ്പോൾ ഫോൺ കൂടുതൽ വിലക്കുറവിലെത്തുന്നു. 47,200 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും ഫോണിന് ലഭിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ സാംസങ് എസ്25 അൾട്രാ 5,134 രൂപ ഇഎംഐയിൽ വാങ്ങാം. ആമസോൺ നോ-കോസ്റ്റ് ഇഎംഐ ഇടപാടും ഓഫർ ചെയ്യുന്നുണ്ട്.
Samsung S25 Ultra 5G Specs
6.9 ഇഞ്ച് ഡൈനാമിക് LTPO AMOLED 2X ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. തിളക്കമുള്ള നിറങ്ങളും 120Hz റിഫ്രഷ് റേറ്റും ഉണ്ട്. ഇതിൽ സാംസങ് ഒരു കോർണിംഗ് ഗൊറില്ല ആർമർ 2 കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ S25 അൾട്രായിൽ ക്വാഡ് ക്യാമറ യൂണിറ്റുണ്ട്. OIS പിന്തുണയ്ക്കുന്ന 200MP പ്രൈമറി ക്യാമറ ഇതിൽ നൽകിയിരിക്കുന്നു. 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും ഇതിനുണ്ട്. കൂടാതെ 10MP ടെലിഫോട്ടോ ക്യാമറ കൂടി ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
മൾട്ടിടാസ്കിംഗ്, ഗെയിമിംഗ്, AI-അധിഷ്ഠിത ടാസ്കുകൾക്കായി ഇതിൽ ക്വാൽകോമിന്റെ പ്രോസസറുണ്ട്. അതായത് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇതിൽ അഡ്രിനോ 830 ഗ്രാഫിക്‌സ് കാർഡും ഉപയോഗിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ.
Also Read: മികച്ച ഫോൺ Samsung S25 അൾട്രായോ ഐഖൂവോ? Digit Zero1 Awards 2025 ഫലം ഇതാ…
ഇതൊരു പവർഫുൾ സെല്ലുള്ള ഫോണുമാണ്. 5000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 45W വയർഡ് ചാർജിംഗും 15W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. സ്ഥിര ഉപയോഗത്തിനായാലും പവറിൽ മികച്ച സ്മാർട്ഫോൺ എന്ന് പറയാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile