TATA IPL കാണാൻ Unlimited ഡാറ്റ ഓഫർ! 3 പോക്കറ്റ്- ഫ്രെണ്ട്ലി പ്ലാനുകളുമായി Airtel

HIGHLIGHTS

IPL ബൊണാൻസ് പ്ലാനുകളുമായി Airtel

ക്രിക്കറ്റ് ആരാധകർക്ക് തുടർച്ചയായ കണക്റ്റിവിറ്റി ലഭിക്കാൻ വിലക്കുറവുള്ള പ്ലാനുകളാണിവ

എയർടെൽ വരിക്കാർക്കായി 39, 49, 99 രൂപ വിലയുള്ള പാക്കേജുകളാണുള്ളത്

TATA IPL കാണാൻ Unlimited ഡാറ്റ ഓഫർ! 3 പോക്കറ്റ്- ഫ്രെണ്ട്ലി പ്ലാനുകളുമായി Airtel

IPL പൂരത്തിന് ബജറ്റ് ഫ്രെണ്ട്ലി പ്ലാൻ അവതരിപ്പിച്ച് Bharti Airtel. റിലയൻസ് ജിയോ വരിക്കാർക്ക് മാത്രമല്ല ക്രിക്കറ്റ് സ്പെഷ്യൽ ഓഫർ. എയർടെൽ വരിക്കാർക്കും ഇന്ത്യൻ പ്രീമിയർ ലീഗിന് ഓഫർ ലഭ്യമാണ്.

Digit.in Survey
✅ Thank you for completing the survey!

39 രൂപ മുതൽ ആരംഭിക്കുന്ന സ്പെഷ്യൽ ഓഫറുകളാണ് എയർടെൽ പ്രഖ്യാപിച്ചത്. IPL ബൊനാൻസ ഓഫറുകൾ 39 രൂപയിൽ ഒതുങ്ങുന്നില്ല. എയർടെൽ ഐപിഎൽ പ്രേമികൾക്കായി മറ്റെന്തെല്ലാം ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അറിയാം.

Airtel IPL ഓഫർ

എയർടെൽ വരിക്കാർക്കായി 39, 49, 99 രൂപ വിലയുള്ള പാക്കേജുകളാണുള്ളത്. എയർടെൽ ക്രിക്കറ്റ് ആരാധകർക്ക് തുടർച്ചയായ കണക്റ്റിവിറ്റി നൽകുന്നതിന് ഈ പ്ലാനുകൾ മികച്ചതാണ്. ഈ പ്ലാനുകളിൽ അൺലിമിറ്റഡായി നിങ്ങൾക്ക് IPL ആസ്വദിക്കാം.

Airtel 49 Plan
Airtel 49 Plan

Airtel ഡാറ്റ പാക്കേജുകൾ

39, 49, 79 എന്നീ ഡാറ്റ പ്ലാനുകളിൽ നിങ്ങൾക്ക് 20GB ലഭിക്കും. ഇത് ദിവസേന ഉപയോഗിക്കാവുന്ന ഡാറ്റ ക്വാട്ടയാണ്. ഈ ഐപിഎൽ പ്ലാനുകളെ കുറിച്ച് വിശദമായി അറിയാം.

39 രൂപ പ്ലാൻ

എയർടെലിന്റെ 39 രൂപയുടെ ഡാറ്റ പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. ദിവസവും 3GB ഡാറ്റ ഉൾപ്പെടുത്തി വരുന്ന പാക്കേജാണിത്. ഐപിഎൽ പ്രമാണിച്ച് ഈ ഡാറ്റ പ്ലാൻ പുതുക്കി. നിലവിൽ എയർടെൽ വരിക്കാർക്ക് അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാം. എന്നാൽ 20GB ഡാറ്റ വിനിയോഗത്തിന് ശേഷം ഇന്റർനെറ്റ് വേഗത കുറയുന്നു. ഒരു ദിവസമാണ് ഈ എയർടെൽ പ്ലാനിന്റെ വാലിഡിറ്റി.

49 രൂപ പ്ലാൻ

എയർടെൽ 49 രൂപ പ്രീപെയ്ഡ് പ്ലാനിലും പരിധിയില്ലാതെ ഡാറ്റ ആസ്വദിക്കാം. അതായത് 20GBയാണ് ശരിക്കും ടെലികോം കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതും ഒരു ദിവസത്തേക്കുള്ള റീചാർജ് പ്ലാനാണ്. എന്നാൽ വിങ്ക് മ്യൂസിക് ഫ്രീയായി ആസ്വദിക്കാനുള്ള അധിക ഓഫർ ഈ പ്ലാനിലുണ്ട്.

79 രൂപ പ്ലാൻ

79 രൂപയുടെ എയർടെൽ പ്ലാനിന് 2 ദിവസമാണ് വാലിഡിറ്റി. അതായത് 20GB വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാണ്. 48 മണിക്കൂറിലേക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് ആസ്വദിക്കാനുള്ള മികച്ച ഓപ്ഷനാണിതെന്ന് പറയാം.

Read More: Airtel Prime Video Plan: Airtel വരിക്കാർ Amazon Prime ഫ്രീയായി കിട്ടാൻ എന്ത് ചെയ്യണമെന്നോ?

ഈ പ്ലാനുകളെല്ലാം പോക്കറ്റ്-ഫ്രെണ്ട്ലി ഐപിഎൽ പ്ലാനുകളാണെന്ന് പറയാം. 100 രൂപയ്ക്കും താഴെ അൺലിമിറ്റഡായി ഡാറ്റ ആസ്വദിക്കാൻ ഇത് ധാരാളം. എന്നാൽ ഇവയിൽ ഒതുങ്ങുന്നില്ല എയർടെലിന്റെ ഐപിഎൽ ബൊനാൻസ. 296നും 399നുമെല്ലാം എയർടെൽ ഐപിഎൽ സ്പെഷ്യൽ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo