ഫ്രീയായി ആമസോൺ പ്രൈ വീഡിയോ നൽകുന്ന Airtel പ്ലാനുകൾ അറിയാമോ?
എയർടെലിന്റെ പക്കൽ 2 പ്രീ പെയ്ഡ് പ്ലാനുകളിൽ പ്രൈം വീഡിയോ ഫ്രീയായി ലഭിക്കും
Amazon Prime-നൊപ്പം മികച്ച ആനുകൂല്യങ്ങളും ലഭിക്കുന്ന പ്ലാനാണിത്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ് Bharti Airtel. എയർടെലിലും ഫ്രീയായി OTT Subscription ലഭിക്കുന്ന നിരവധി പ്ലാനുകളുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട Amazon Prime Video ലഭിക്കുന്ന പ്ലാനാണ്. ഇങ്ങനെ എയർടെലിന്റെ പക്കൽ 2 പ്രീ പെയ്ഡ് പ്ലാനുകളാണുള്ളത്.
SurveyAirtel OTT പ്ലാൻ
വരിക്കാർക്ക് അവരുടെ പ്രിയപ്പെട്ട ടിവി ഷോകളും സിനിമകളും ആസ്വദിക്കാൻ ഈ പ്ലാൻ മികച്ചതാണ്. കാരണം ഏറ്റവും മികച്ച ഒടിടി പരിപാടികളാണ് പ്രൈം വീഡിയോയിലുള്ളത്. ആമസോണിനൊപ്പം മികച്ച ആനുകൂല്യങ്ങളും ലഭിക്കുന്ന പ്ലാൻ എന്നത് ഡബിൾ ഓഫറാണ്.

എന്തുകൊണ്ടെന്നാൽ ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 5G ഡാറ്റയും ലഭിക്കുന്നതാണ്. ഇതൊരു പുതിയ ഓഫറല്ല. എന്നാൽ പലപ്പോഴും നിങ്ങൾ വിട്ടുപോകുന്ന പ്രീ-പെയ്ഡ് പ്ലാനായിരിക്കാം.
ആമസോൺ പ്രൈമിന്റെ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന എയർടെലിന്റെ പ്ലാനിൽ എന്തെല്ലാം ഉൾപ്പെടുന്നുവെന്ന് നോക്കാം.
Airtel ആമസോൺ പ്ലാനുകൾ
699 രൂപയ്ക്കും 999 രൂപയ്ക്കുമാണ് എയർടെലിൽ ആമസോൺ പ്രൈം പ്ലാനുകളുള്ളത്. ഈ രണ്ട് പ്ലാനുകളിലും എന്തെല്ലാം ബേസിക് ആനുകൂല്യങ്ങൾ വരുന്നെന്ന് നോക്കാം. ഇതിന് പുറമെ മറ്റെന്തെങ്കിലും എക്സ്ട്രാ ആനുകൂല്യങ്ങൾ ഉണ്ടോയെന്നും നോക്കാം.
699 രൂപയുടെ പ്ലാൻ
ഭാരതി എയർടെല്ലിന്റെ 699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കും. ഇതിൽ ദിവസേന 100 എസ്എംഎസ് ഫ്രീയാണ്. കൂടാതെ ദിവസേന 3ജിബി ഡാറ്റയും ഈ പ്ലാനിലുണ്ട്. 56 ദിവസം മാത്രമാണ് എയർടെൽ പ്ലാനിന്റെ വാലിഡിറ്റി. ഈ കാലയളവിൽ നിങ്ങൾക്ക് ആമസോൺ പ്രൈം വീഡിയോയും ആസ്വദിക്കാം.
ഇനി നിങ്ങളുടെ ഫോൺ 5G ആണെങ്കിൽ അൺലിമിറ്റഡ് 5Gയും ആസ്വദിക്കാം. എയർടെൽ എക്‌സ്‌ട്രീം പ്ലേ, അപ്പോളോ 24|7 സർക്കിൾ എന്നിവ ഇതിലുണ്ട്. സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്.
999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
എയർടെലിന്റെ 999 രൂപ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കും. ഇത് ദിവസേന 100 എസ്എംഎസ് നൽകുന്ന റീചാർജ് പ്ലാനാണ്. പ്രതിദിനം നിങ്ങൾക്ക് 2.5GB ഡാറ്റയും ആസ്വദിക്കാം. 84 ദിവസമാണ് എയർടെൽ പ്ലാനിന്റെ വാലിഡിറ്റി. ഈ സമയം വരെ ആമസോൺ പ്രൈം ആക്സസും ഉണ്ടായിരിക്കും.
Read More: Reliance Jio Rs 699 Plan: Jio വരിക്കാർ 699 രൂപയ്ക്ക് റീചാർജ് ചെയ്താൽ എന്താണ് ലാഭം?
അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. പ്ലാനിന്റെ വാലിഡിറ്റിയിലുടനീളം എയർടെൽ എക്‌സ്‌ട്രീം പ്ലേയും ആസ്വദിക്കാം. കൂടാതെ റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷനും വിങ്ക് മ്യൂസിക്കും ഇതിലുണ്ട്. അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ് എന്നിവയാണ് മറ്റ് ആനുകൂല്യങ്ങൾ.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile