ഡ്യുവൽ ഡിവൈസ് കണക്ഷനുള്ള Realme നെക്ക്ബാൻഡ്, 1200 രൂപയ്ക്ക് First Sale ഓഫർ

ഡ്യുവൽ ഡിവൈസ് കണക്ഷനുള്ള Realme നെക്ക്ബാൻഡ്, 1200 രൂപയ്ക്ക് First Sale ഓഫർ
HIGHLIGHTS

പുതിയ ബജറ്റ്- ഫ്രെണ്ട്ലി Realme Earphone വരുന്നു

നെക്ക്ബാൻഡ് ഇഷ്ടപ്പെടുന്നവർക്ക് കുറഞ്ഞ ബജറ്റിൽ വാങ്ങാവുന്ന ഇയർഫോണാണിത്

തടസ്സമില്ലാത്ത സർവ്വീസും സുഗമമായ ഓഡിയോ എക്സ്പീരിയൻസും റിയൽമി തരുന്നു

പുതിയ ബജറ്റ്- ഫ്രെണ്ട്ലി Realme Earphone വരുന്നു. റിയൽമി Buds Wireless 3 Neo ഈ മാസം പുറത്തിറങ്ങും. 1200 രൂപ റേഞ്ചിൽ വരുന്ന റിയൽമി ഇയർഫോണായിരിക്കും ഇത്. മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് റിയൽമി ബഡ്സ് വയർലെസ് 3 നിയോ വരുന്നത്.

Realme Earphone വരുന്നൂ…

Realme Buds Wireless 3 Neo ലോഞ്ച് തീയതി പുറത്തുവിട്ടു. ഒപ്പം ഈ ഇയർബഡ്സിന്റെ പ്രത്യേകതകളും അറിയാം. കറുപ്പ്, നീല, പച്ച എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ എത്തും. നെക്ക്ബാൻഡ് ഇഷ്ടപ്പെടുന്നവർക്ക് കുറഞ്ഞ ബജറ്റിൽ വാങ്ങാവുന്ന ഇയർഫോണാണിത്.


ഇലക്ട്രോണിക് നോയിസ് കാൻസലേഷൻ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ട്. ഇതിൽ നിങ്ങൾക്ക് ഡ്യുവൽ ഡിവൈസ് കണക്ഷൻ സൌകര്യവും ലഭിക്കുന്നതാണ്. കണക്റ്റ് ചെയ്യാനും, ഡിസ്കണക്റ്റ് ചെയ്യാനും ഇത് സുഗമമായി പ്രവർത്തിക്കും.

 റിയൽമി ബഡ്സ്
റിയൽമി ബഡ്സ്

Realme Buds Wireless 3 Neo സ്പെസിഫിക്കേഷൻ

തടസ്സമില്ലാത്ത സർവ്വീസും സുഗമമായ ഓഡിയോ എക്സ്പീരിയൻസും റിയൽമി തരുന്നു. 13.4mm ഡൈനാമിക് ബാസ് ഡ്രൈവറാണ് ഇതിലുണ്ടാവുക. ഇത് റിയൽമി ബഡ്സിന് മികച്ച ബാസ് ബൂസ്റ്റും നൽകുന്നു. 13.6mm ഡൈനാമിക് ബാസ് ഡ്രൈവറാണ് ഇതിലുള്ളത്.

ഈ നെക്ക്ബാൻഡിൽ AI ENC ഫീച്ചറുമുണ്ട്. കോൾ നോയ്‌സ് റിഡക്ഷനും റിയൽമി ബഡ്സ് വയർലെസ് 3 നിയോയിലുണ്ട്. 45 എംഎസ് അൾട്രാ ലോ ലേറ്റൻസിയും ഇതിൽ ഉൾപ്പെടുന്നു. 32 മണിക്കൂർ വരെ റിയൽമി ബഡ്സിന് ബാറ്ററി ലൈഫ് ഉണ്ടായിരിക്കും.

IP55 റേറ്റിങ്ങുള്ള നെക്ക്ബാൻഡാണ് റിയൽമിയുടേത്. ഇത് ഗൂഗിൾ ഫാസ്റ്റ് പെയർ ഫീച്ചർ ലഭിക്കുന്ന ഇയർഫോണാണ് വിപണിയിലെത്തുന്നത്.

Read More: പ്രൈവറ്റ് ടെലികോമുകളേക്കാൾ നല്ലത് BSNL AirFiber ആണോ? വേഗതയും സർവ്വീസും നോക്കാം| TECH NEWS

വില എത്ര? ഓഫർ വിവരങ്ങളും

1,799 രൂപ വിലയുള്ള ഇയർ ബഡ്‌സാണിത്. റിയൽമി ജിടി സീരീസിലെ ഫോണിനൊപ്പമായിരിക്കും ഇയർബഡ്സ് പുറത്തിറങ്ങുക. മെയ് 22 മുതൽ റിയൽമി ബഡ്സ് പർച്ചേസ് ചെയ്യാവുന്നതാണ്. ആദ്യ സെയിലിൽ മികച്ച ഓഫറുകളും ലഭ്യമായിരിക്കും. 1,299 രൂപയ്ക്ക് റിയൽമിയുടെ ഈ നെക്ക്ബാൻഡ് വാങ്ങാനാകും.

എവിടെയാണ് സെയിൽ?

realme.com ഔദ്യോഗിക സൈറ്റിൽ റിയൽമി ബഡ്സിന് ഓഫറുണ്ടാകും. Amazon.in, Flipkart എന്നിവയിലൂടെയും ഫോൺ വിൽപ്പനയ്ക്കെത്തും. കറുപ്പ്, നീല, പച്ച നിറങ്ങളിൽ നെക്ക്ബാൻഡ് വാങ്ങാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo