സാംസങ്ങിനെ ഒതുക്കാൻ Apple iPhone Flip ഫോൺ പണിപ്പുരയിൽ!
Apple iPhone Flip ഫോൺ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. ആപ്പിൾ ഒരു ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഐഫോണാണ് പുറത്തിറക്കുന്നതെന്നാണ് പ്രതീക്ഷ. ആപ്പിൾ ഫോൾഡ് ഫോൺ ഇറക്കുന്നുവെന്നതിൽ ഏകദേശം സ്ഥിരീകരണമായി. എന്നാൽ പുതിയ റിപ്പോർട്ടുകളിൽ ഒരു ഐഫോൺ ഫ്ലിപ്പിനെ കുറിച്ചുള്ള സൂചനകളും ഇടം പിടിക്കുന്നു.
Surveyഇതുവരെ കമ്പനി ഇതിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സാംസങ്ങിന്റെ ഗാലക്സി Z ഫ്ലിപ്പ് സീരീസിനോടും മോട്ടറോളയുടെ റേസർ ലൈനപ്പിനോടും മത്സരിക്കുന്ന മോഡലാകും ആപ്പിൾ അവതരിപ്പിക്കുന്നത്.
iPhone Flip Launch Details
ഫ്ലിപ് ഫോണിനായുള്ള പരീക്ഷണം ആപ്പിൾ ലാബിൽ ആരംഭിച്ചുവെന്നും വാർത്തകൾ വരുന്നു. ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ റിപ്പോർട്ടിൽ പറയുന്നത് ചതുരാകൃതിയിലുള്ള, ക്ലാംഷെൽ ശൈലിയിലുള്ള മടക്കാവുന്ന ഫോണാകുമിതെന്നാണ്. ഇതിനുള്ള പര്യവേക്ഷണത്തിലാണ് ആപ്പിൾ.
എന്നിരുന്നാലും, കമ്പനി ഇതുവരെ ഈ ആശയത്തോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധമല്ലെന്നും ബ്ലൂംബെർഗ് പറയുന്നു. അതുകൊണ്ട് തന്നെ ഫ്ലിപ് ഫോൺ വിപണിയിൽ എത്തുമെന്നതിൽ ഉറപ്പില്ല. കാരണം ആപ്പിൾ ഇപ്പോഴും ഈ ആശയം പര്യവേക്ഷണം ചെയ്യുകയും അന്തിമ തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് എത്തിയിട്ടില്ല എന്നതുമാണ്.
ആപ്പിൾ ഇങ്ങനെ അവതരിപ്പിക്കുന്ന ഫ്ലിപ് ഫോൺ ക്ലാംഷെൽ സ്റ്റൈലിലുള്ളതാകും. ക്ലാംഷെൽ ഐഫോൺ പുറത്തിറക്കിയാൽ, സാംസങ്ങിന്റെ ഗാലക്‌സി ഇസഡ് ഫ്ലിപ്പ് മോഡലുകൾക്കും മോട്ടറോള റേസർ ഫോൾഡബിൾക്കു കടുത്ത എതിരാളിയാകുമെന്ന് വിശ്വസിക്കാം.
Apple Fold Phone
എന്നാൽ ഐഫോൺ ആരാധകർക്കായി ഗുർമന്റെ റിപ്പോർട്ടിൽ മറ്റൊരു കാര്യം കൂടി പറയുന്നു. ഈ വർഷം അവസാനത്തോടെ ആപ്പിൾ ഫോൾഡ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കമ്പനിയുടെ ആദ്യത്തെ മടക്കാവുന്ന ഐഫോണിന്റെ വിജയമാകുമെന്ന പ്രതീക്ഷയും റിപ്പോർട്ട് പങ്കുവയ്ക്കുന്നുണ്ട്.
ആപ്പിളിന്റെ ആദ്യ ഐഫോൺ ഫോൾഡിൽ വരാൻ സാധ്യതയുള്ള ഫീച്ചറുകളെ കുറിച്ചും ചില വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. ബുക്ക്-സ്റ്റൈലിൽ മടക്കാവുന്ന ഫോണാകുമിത്. 5.5 ഇഞ്ച് കവർ ഡിസ്‌പ്ലേ ഇതിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിലെ അകത്തെ ഡിസ്പ്ലേയ്ക്ക് ഏകദേശം 7.8 ഇഞ്ച് വലുപ്പമുണ്ടാകുമെന്നാണ് സൂചന.
ഇതിൽ 48MP ഡ്യുവൽ ക്യാമറ പിൻവശത്തും, 18MP ഫ്രണ്ട് ക്യാമറ മുൻവശത്തും കൊടുത്തേക്കുമെന്നും പറയുന്നു. 5,400 mAh ബാറ്ററി കപ്പാസിറ്റി ഫോൾഡ് ഫോണിനുണ്ടാകുമെന്നും സൂചനയുണ്ട്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile