120W, 7000mAh ബാറ്ററി realme GT 7T ഓഫർ കണ്ടോ? ഫ്ലിപ്കാർട്ടിൽ 35000 രൂപയെങ്കിൽ ആമസോണിൽ Rs 28000 മാത്രം!

120W, 7000mAh ബാറ്ററി realme GT 7T ഓഫർ കണ്ടോ? ഫ്ലിപ്കാർട്ടിൽ 35000 രൂപയെങ്കിൽ ആമസോണിൽ Rs 28000 മാത്രം!

കിടിലൻ ബാറ്ററിയും മികച്ച ക്യാമറ പെർഫോമൻസുമുള്ള realme GT 7T വിലക്കുറവിൽ പർച്ചേസ് ചെയ്യാം. വളരെ വിരളമായി ലഭിക്കുന്ന ഡിസ്കൗണ്ട് ഓഫറാണിത്. റിയൽമിയുടെ ഫ്ലാഗ്ഷിപ്പ് സീരീസിൽ ഉൾപ്പെട്ട പ്രീമിയം ഫോണാണിത്. ഫ്ലിപ്കാർട്ട് തരുന്നതിനേക്കാൾ 5000 രൂപയിൽ കൂടുതൽ കിഴിവ് ആമസോൺ അനുവദിച്ചിട്ടുണ്ട്. ഓഫറിനെ കുറിച്ചും റിയൽമി ജിടി 7ടി ഫോണിനെ കുറിച്ചും കൂടുതലറിയാം.

Digit.in Survey
✅ Thank you for completing the survey!

realme GT 7T Special Discount on Amazon

8ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. റിയൽമി ജിടി 7ടിയുടെ ലോഞ്ച് വില 39,999 രൂപയാണ്. ഫോണിന്റെ എല്ലാ കളർ വേരിയന്റുകൾക്കും ഓഫർ ലഭ്യമാണ്. എന്നാൽ പരിമിതകാലത്തേക്കാണ് ഓഫറെന്നത് ശ്രദ്ധിക്കുക.

ഫ്ലിപ്കാർട്ടിൽ ഈ സ്മാർട്ട്ഫോൺ 34999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ആമസോണിൽ ഇതിന്റെ വില 28,885 രൂപയാണ്. ഐസ് സെൻസ് ബ്ലാക്ക് നിറത്തിലുള്ള റിയൽമി ഫോണിനാണ് കിഴിവ്. മറ്റ് കളർ വേരിയന്റുകൾക്കും 28900 രൂപയ്ക്ക് അകത്താണ് വിലയാകുന്നത്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡിലൂടെ 1500 രൂപ വരെ കിഴിവുണ്ട്. ഇങ്ങനെ റിയൽമി ജിടി 7ടി നിങ്ങൾക്ക് 27000 രൂപ റേഞ്ചിൽ വാങ്ങാവുന്നതാണ്.

സ്മാർട്ട് ഫോണിന് 27,300 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. 1,016 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഓഫർ ചെയ്യുന്നു.

Realme-GT-7T
Realme-GT-7T

റിയൽമി ജിടി 7ടി സവിശേഷതകൾ

1,280×2,800 പിക്‌സൽ റെസല്യൂഷനോട് കൂടിയ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 6.80 ഇഞ്ച് അമോലെഡ് സ്‌ക്രീൻ കൊടുത്തിരിക്കുന്നു. 120Hz റിഫ്രഷ് റേറ്റും 6,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും ഫോൺ സപ്പോർട്ട് ചെയ്യുന്നു. 2,600Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ് സപ്പോർട്ട് റിയൽമി ജിടി 7ടിയിൽ പ്രതീക്ഷിക്കാം.

റിയൽമി ജിടി 7ടിയിൽ മീഡിയടെക് ഡൈമെൻസിറ്റി 8400 മാക്സ് ചിപ്‌സെറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്ലാഗ്ഷിപ്പ് പ്രോസസറല്ലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു.

ചാർജിങ്ങിന് മികച്ചതാണ് ഈ സ്മാർട്ട് ഫോൺ. 120W SuperVOOC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ളതിനാൽ ഏകദേശം 15–17 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ആകും. അതുപോലെ 40 മിനിറ്റിനുള്ളിൽ 100 ​​ശതമാനത്തിലെത്തും.

Also Read: Samsung Electronics 43 ഇഞ്ച് സ്മാർട്ട് ടിവി 14000 രൂപയോളം വില കുറച്ച് വിൽപ്പനയ്ക്ക്!

ആപ്പുകൾക്കിടയിൽ എളുപ്പത്തിൽ സ്വിച്ച് ചെയ്യാൻ ഇതിലൂടെ സാധിക്കും. ബിജിഎംഐ ഉൾപ്പെടെ നീണ്ട ഗെയിമിങ്ങിന് വരെ വളരെ നന്നായി പ്രവർത്തിക്കുന്നു. മിഡ്-റേഞ്ച് ഫോണുകളിൽ സാധാരണ കാണുന്ന ഓവർഹീറ്റ് ഇതിനില്ല.

റിയൽമി ജിടി 7T ഫോണിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ആണ് പ്രവർത്തിക്കുന്നത്. ഇതിൽ കരുത്തുറ്റ 7,000mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിട്ടുള്ളത്. ഇതിൽ 120W ഫാസ്റ്റ് ചാർജിംഗിന്റെ പിന്തുണയുമുണ്ട്.

ക്യാമറയിലേക്ക് വന്നാൽ സ്മാർട്ട് ഫോണിൽ ഡ്യുവൽ സെൻസറാണ് പിൻവശത്തുള്ളത്. 50-മെഗാപിക്സൽ IMX896 പ്രൈമറി സെൻസറുണ്ട്. ഇതിൽ 8-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ് കൂടി വരുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo