Samsung Electronics 43 ഇഞ്ച് സ്മാർട്ട് ടിവി 14000 രൂപയോളം വില കുറച്ച് വിൽപ്പനയ്ക്ക്!

Samsung Electronics 43 ഇഞ്ച് സ്മാർട്ട് ടിവി 14000 രൂപയോളം വില കുറച്ച് വിൽപ്പനയ്ക്ക്!

മികച്ച വിഷ്വൽ എക്സ്പീരിയൻസ് തരുന്ന Samsung Electronics 43 ഇഞ്ച് സ്മാർട്ട് ടിവി കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ആമസോണിൽ Crystal 4K Vista Pro Ultra HD Smart LED TV യ്ക്ക് കിഴിവ് പ്രഖ്യാപിച്ചു. 43 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള എൽഇഡി ടെലിവിഷൻ ആണിത്. ആകർഷകമായ ബാങ്ക് കിഴിവും, ഇഎംഐ ഓഫറും ആമസോൺ അനുവദിച്ചിട്ടുണ്ട്. ഇത് 14000 രൂപയുടെ ഫ്ലാറ്റ് കിഴിവ് ഉൾപ്പെടാതെയുള്ള ഡിസ്കൗണ്ടാണ്.

Digit.in Survey
✅ Thank you for completing the survey!

Samsung Electronics TV Discount

43,200 രൂപയ്ക്കാണ് 43 ഇഞ്ചിന്റെ ക്രിസ്റ്റൽ ടിവി വിപണിയിൽ എത്തിയത്. സാംസങ് ഇലക്ട്രോണിക്സിൽ നിന്നുള്ള സാംസങ് ക്രിസ്റ്റൽ 4K വിസ്റ്റ പ്രോ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവിയാണിത്. 43 ഇഞ്ച് വലിപ്പമാണുള്ളത്. ഇത് UA43UE86AFULXL എന്ന മോഡലിൽ വരുന്നു.

ആമസോൺ നിലവിൽ സ്മാർട്ട് ടിവിയ്ക്ക് 33 ശതമാനം കിഴിവ് തരുന്നു. ഇങ്ങനെ എൽഇഡി ടിവി നിങ്ങൾക്ക് 28,990 രൂപയ്ക്ക് വാങ്ങിക്കാം. ഇനി കൂടുതൽ പണം ലാഭിക്കണമെങ്കിൽ ആമസോണിലെ ബാങ്ക് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്. HDFC കാർഡുകളിലൂടെയും മറ്റും 1500 രൂപയുടെ ബാങ്ക് ഇളവാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് കൂടി ചേർത്താൽ സാംസങ് സ്മാർട്ട് ടിവി വെറും 27000 രൂപയ്ക്ക് വീട്ടിലെത്തും.

samsung electronics

ശ്രദ്ധിക്കേണ്ടത് ഈ ഓഫർ എപ്പോഴും ലഭ്യമല്ല. ഇപ്പോൾ വാങ്ങിയാൽ ആമസോണിലെ ഈ ഡീൽ പ്രയോജനപ്പെടുത്താം. 1,019 രൂപയുടെ ഇഎംഐയിലൂടെയും സ്മാർട്ട് ടിവി ഓൺലൈനായി പർച്ചേസ് ചെയ്യാവുന്നതാണ്.

Crystal 4K Vista Pro Ultra HD Smart LED TV

സാംസങ് 43 ഇഞ്ച് സ്മാർട്ട് ടിവി UA43UE86AFULXL മോഡലിലുള്ളതാണ്. ഇത് മെച്ചപ്പെടുത്തിയ ക്രിസ്റ്റൽ പ്രോസസറിൽ പ്രവർത്തിക്കുന്നു.

സിനിമയായാലും സ്‌പോർട്‌സായാലും സ്‌ട്രീമിംഗായാലും, ക്ലാരിറ്റിയോടെ നിറങ്ങൾ ഇതിൽ ലഭിക്കും. UHD കണ്ടന്റ് കാണാനുള്ള വിഷ്വൽ എക്സ്പീരിയൻസും ഇതിൽ ലഭിക്കുന്നു.

Also Read: BSNL 50MB Data Offer: 100 രൂപയ്ക്ക് താഴെ 50MB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും

ക്രിസ്റ്റൽ ഡിസ്‌പ്ലേയുടെയും ടൈസൺ ഒഎസിന്റെയും സപ്പോർട്ടുള്ള ടിവിയാണിത്. കൂടുതൽ മിനുസപ്പെടുത്തിയ ദൃശ്യാനുഭവവും ക്രിസ്റ്റൽ 4കെ വിസ്റ്റ പ്രോ ടിവിയിലുണ്ട്. സ്ഥിരമായ വയർഡ് ഇന്റർനെറ്റിനായി ഒരു ഇഥർനെറ്റ് ലാൻ പോർട്ടിനൊപ്പം Wi-Fi 5 കണക്ഷൻ ലഭിക്കും. കൂടാതെ ബ്ലൂടൂത്ത് 5.2, HDMI eARC എന്നിവയിലൂടെയും ഫോൺ ബന്ധിപ്പിക്കാനാകും. ഒന്നിലധികം HDMI, വയർലെസ് ഓപ്ഷനുകളാണ് സാംസങ് സ്മാർട്ട് ടിവിയിലുള്ളത്.

ടൈസൺ പ്ലാറ്റ്‌ഫോം എല്ലാ പ്രധാന ആപ്പുകളും സ്മാർട്ട് ഫംഗ്‌ഷനുകളും ഉൾക്കൊള്ളുന്നു. ഇതിൽ HDR ഫീച്ചറുണ്ട്. ഇത് മികച്ച കോൺട്രാസ്റ്റിനായി ഡൈനാമിക് സീരീസ് വികസിപ്പിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo