പ്രൈവറ്റ് ടെലികോമുകളേക്കാൾ നല്ലത് BSNL AirFiber ആണോ? വേഗതയും സർവ്വീസും നോക്കാം| TECH NEWS

പ്രൈവറ്റ് ടെലികോമുകളേക്കാൾ നല്ലത് BSNL AirFiber ആണോ? വേഗതയും സർവ്വീസും നോക്കാം| TECH NEWS
HIGHLIGHTS

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലികോം സർവ്വീസാണ് BSNL

AirFiber സേവനങ്ങളിലൂടെ BS വൈ-ഫൈ കണക്റ്റിവിറ്റിയ്ക്കും BSNL ഉപയോഗിക്കാം

AirFiber സേവനങ്ങളിലൂടെ വൈ-ഫൈ കണക്റ്റിവിറ്റിയ്ക്കും ബിഎസ്എൻഎൽ ഉപയോഗിക്കാം

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലികോം സർവ്വീസാണ് BSNL. ഇതിന്റെ മുഴുവനായ പേര് Bharat Sanchar Nigam Limited എന്നാണ്. മൊബൈൽ ഫോൺ ടെലികോം സേവനം മാത്രമല്ല, ബിഎസ്എൻ എൽ നൽകുന്നത്. AirFiber സേവനങ്ങളിലൂടെ വൈ-ഫൈ കണക്റ്റിവിറ്റിയ്ക്കും ബിഎസ്എൻഎൽ ഉപയോഗിക്കാം.

BSNL AirFiber

നിങ്ങൾ ഒരുപാട് കേട്ടിട്ടുള്ളത് ജിയോ, എയർടെൽ എയർഫൈബർ സേവനങ്ങളായിരിക്കും. എന്നാൽ ഇവർക്ക് വളരെ മുമ്പ് തന്നെ ബിഎസ്എൻഎൽ ആണ് ആരംഭിച്ചത്. സർക്കാർ കമ്പനി എയർഫൈബർ നൽകിത്തുടങ്ങിയതിന് ശേഷമാണ് ജിയോയും എയർടെലും കടന്നുവന്നത്. എന്നാലും ഇന്ന് ഏറ്റവും നല്ല എയർഫൈബർ സർവീസ് ആരാണ് തരുന്നതെന്നോ?

BSNL AirFiber
BSNL AirFiber

സ്വകാര്യ കമ്പനികളേക്കാൾ BSNL AirFiber മികച്ചതോ?

ആദ്യം തുടങ്ങിയത് BSNL AirFiber ആണ്. എന്നാൽ നെറ്റ്‌വർക്ക് സ്പീഡിൽ സർക്കാർ ടെലികോം കമ്പനി പിന്നോട്ടാണ്. എയർടെല്ലും ജിയോയും 5G നെറ്റ്‌വർക്ക് സേവനം നൽകുന്നു. എന്നാൽ BSNL കട്ടെ 2.4 GHz, 5 GHz ആണ് ഓഫർ ചെയ്യുന്നത്. ഇത് എയർഫൈബർ സേവനങ്ങൾ ലൈസൻസില്ലാത്ത Wi-Fi സ്പെക്ട്രം ബാൻഡുകളിലൂടെയാണ് തരുന്നത്. എങ്കിലും സാധാരണക്കാരന് ഏറ്റവും മികച്ച സേവനം ആരിൽ നിന്നാണ്?

എയർഫൈബർ പ്ലാനുകൾ ആസ്പദമാക്കി ഇവ താരതമ്യം ചെയ്യേണ്ടതില്ല. പകരം എയർഫൈബർ സ്പീഡും അത് ഇൻസ്റ്റാൾ ചെയ്യുമ്പോഴുള്ള സേവനവും എങ്ങനെയാണെന്ന് നോക്കാം.

ബിഎസ്എൻഎൽ vs എയർടെൽ vs ജിയോ

ബിഎസ്എൻഎൽ എയർഫൈബർ പ്ലാനുകളലിൽ 30-50Mbps വേഗതയിൽ ഡാറ്റ ലഭിക്കും. എയർടെല്ലും ജിയോയും ഇതിനേക്കാൾ ഉയർന്ന വേഗതയുള്ള പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. അതായത് എയർടെൽ 100 ​​Mbps വരെ ഡാറ്റ ഓഫർ ചെയ്യുന്നു. ജിയോ ആകട്ടെ 1 Gbps വരെ വേഗതയിൽ ഡൗൺലോഡിങ് സാധ്യമാക്കുന്നു.

READ MORE: BSNL STV Plan: 60 ദിവസം, പ്രതിദിനം 2GB! 300 രൂപയ്ക്കും താഴെ Special Tariff പ്ലാൻ

ഈ രണ്ട് കമ്പനികളും 50 Mbps-ന് മുകളിൽ വേഗതയിൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. അതിനാൽ വേഗതയുടെ കാര്യത്തിൽ പ്രൈവറ്റ് ടെലികോം കമ്പനികളാണ് ഭേദമെന്ന് നോക്കാം. അതുപോലെ സ്വകാര്യ ടെലികോം കമ്പനികളിൽ OTT ഫ്രീയായി നൽകുന്നുണ്ട്. എന്നാൽ ബിഎസ്എൻഎൽ ഇങ്ങനെയൊരു ബോണസ് ഓഫർ നൽകുന്നില്ല.

ബിഎസ്എൻഎൽ ഇൻസ്റ്റലേഷൻ സമയത്ത് ഒരു സ്പെഷ്യൽ ഓഫർ തരുന്നു. വരിക്കാർക്ക് എയർ ഫൈബർ സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാനുള്ള ഓപ്ഷനാണിത്. 500 രൂപയുടെ നേരിട്ടുള്ള ആനുകൂല്യമാണ് ലഭിക്കുന്നത്. ഈ സൌകര്യം എന്നാൽ 2025 മാർച്ച് 31 വരെ മാത്രമാണ്. സ്വകാര്യ കമ്പനികളുടെ എയർ-ഫൈബർ ഇൻസ്റ്റലേഷൻ ഫ്രീയല്ല.

കണക്റ്റിവിറ്റിയിലോ?

വേഗതയിലും അഡീഷണൽ ഓഫറുകളിലും ബിഎസ്എൻഎല്ലിനേക്കാൾ മുൻപന്തിയിലാണ് സ്വകാര്യ കമ്പനികൾ. എന്നാൽ ഇത് എല്ലായിടത്തും ലഭ്യമാണോ? ഇക്കാര്യത്തിൽ സർക്കാർ ടെലികോം കമ്പനിയാണ് മുന്നിൽ.

ബിഎസ്എൻഎൽ സേവനങ്ങൾ ഇന്ത്യയിലുടനീളം ലഭ്യമാണ്. എയർടെൽ എയർഫൈബർ തെരഞ്ഞെടുത്ത ഏതാനും പ്രദേശങ്ങളിൽ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. റിലയൻസ് ഗ്രൂപ്പിന്റെ ജിയോ ഇതിനേക്കാൾ കുറച്ച് മുന്നിലാണ്. അവർ കുറച്ച് മാസങ്ങളായി എയർ ഫൈബർ സേവനം വ്യാപിപ്പിക്കുന്നു. എങ്കിലും ഇത് പൂർണമാകാൻ ഇനിയും കുറച്ച് സമയമെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo