Tecno Camon 30 Series: ഇന്ത്യയിലെ ആദ്യ 100MP OIS മോഡ് ഷോട്ടുകളുള്ള ഫോൺ ഇന്ത്യയിലെത്തി| TECH NEWS

Tecno Camon 30 Series: ഇന്ത്യയിലെ ആദ്യ 100MP OIS മോഡ് ഷോട്ടുകളുള്ള ഫോൺ ഇന്ത്യയിലെത്തി| TECH NEWS
HIGHLIGHTS

Tecno Camon 30 സീരീസ് ഇന്ത്യയിലെത്തി

ഇന്ത്യയിലെ ആദ്യത്തെ 100MP OIS മോഡുള്ള ഫോണുകളാണിവ

Tecno Camon 30, Camon 30 Premier എന്നിവയാണ് വിപണിയിലെത്തിയത്

മിഡ് റേഞ്ച് ബജറ്റുകാർക്കായി Tecno Camon 30 സീരീസ് ഇന്ത്യയിലെത്തി. മിനുസമാർന്ന ഡിസൈനിലാണ് 2 ഫോണുകൾ ടെക്നോ പുറത്തിറക്കിയത്. Tecno Camon 30, Camon 30 Premier എന്നിവയാണ് വിപണിയിലെത്തിയത്. 50MP AF ഫ്രണ്ട് ക്യാമറയുള്ള സ്മാർട്ഫോണുകളാണിവ. സൂപ്പർ നൈറ്റ് മോഡ്, AI മാജിക് പോലുള്ള ഫീച്ചറുകളും ഇതിലുണ്ട്.

മറ്റ് ചില പ്രത്യേകതകളും Tecno Camon 30 സീരീസിനുണ്ട്. ഇന്ത്യയിലെ ആദ്യത്തെ 100MP OIS മോഡുള്ള ഫോണുകളാണിവ. 26,000 രൂപ റേഞ്ചിലാണ് സ്മാർട്ഫോണുകൾ എത്തിയത്. 2024-ലെ മൊബൈൽ വേൾഡ് കോൺഗ്രസ് സമ്മേളനത്തിൽ വച്ചാണ് ഫോണിന്റെ പ്രഖ്യാപനമുണ്ടായത്.

Tecno Canon 30 Series: ഇന്ത്യയിലെ ആദ്യത്തെ 100MP OIS മോഡ് ഷോട്ടുകളുള്ള ഫോൺ ഇന്ത്യയിലെത്തി
Tecno Canon 30 Series: ഇന്ത്യയിലെ ആദ്യത്തെ 100MP OIS മോഡ് ഷോട്ടുകളുള്ള ഫോൺ ഇന്ത്യയിലെത്തി

Tecno Camon 30 സീരീസ്

30,000 രൂപയ്ക്കും താഴെ ബജറ്റിലാണ് ടെക്നോ കാമൺ 30 സീരീസ് പുറത്തിറക്കിയത്. 35,000 രൂപ റേഞ്ചിൽ ടെക്നോ കാമൺ 30 പ്രീമിയറും വിപണിയിലെത്തിച്ചു. സുഗമമായ മൾട്ടിടാസ്കിങ്ങിനും മറ്റും ടെക്നോ കാമൺ ഫോണുകൾ മികച്ചതായിരിക്കും. ഈ ടെക്നോ ഫോണുകളുടെ ഫീച്ചറുകളെന്തെല്ലാമെന്ന് നോക്കാം.

Tecno Camon 30 സ്പെസിഫിക്കേഷനുകൾ

6.78 ഇഞ്ച് LTPS അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഫുൾ HD+ റെസല്യൂഷനാണ് ഈ സ്മാർട്ഫോണിലുള്ളത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 1080 x 2436 പിക്സൽ റെസല്യൂഷൻ വരുന്നു. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 360Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള ഫോണുകളാണിവ.

IP53 റേറ്റിങ്ങുള്ളതിനാൽ പൊടിയും വെള്ളവും പ്രതിരോധിക്കുന്നു. ഐ ട്രാക്കിംഗ് ഓട്ടോഫോക്കസ് ഫീച്ചറുകൾ ടെക്നോ ഇതിന്റെ ക്യാമറയ്ക്ക് നൽകിയിരിക്കുന്നു. ഇതിലൂടെ സെൽഫി എടുക്കുന്നതും മറ്റും അനായാസമാണ്. 50MP സെൻസറാണ് ഈ മിഡ് റേഞ്ച് ഫോണിന്റെ മുൻ ക്യാമറ.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫോണിന്റെ പിൻക്യാമറയിലുമുണ്ട്. 50MP സോണി IMX 890 പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. 2MP ഡെപ്ത് സെൻസറും 100MP മോഡ് ഷോട്ടുകളും ഇതിലുണ്ട്. 10X സൂം കപ്പാസിറ്റിയും AI- പവർഡ് QVGA ലെൻസും ഉൾപ്പെടുന്നു.

33W അല്ലെങ്കിൽ 70W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. 5000mAh യൂണിറ്റാണ് ഫോണിന്റെ ബാറ്ററി. 19 മിനിറ്റിനുള്ളിൽ 50% ചാർജാക്കുന്ന ഫോണാണിത്.

READ MORE: Free OTT: Amazon Prime, Netlix ഒരുമിച്ച് കിട്ടും 1499 രൂപയ്ക്ക്! Reliance Jio OTT പ്ലാൻ

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HiOS 14-ൽ ഫോൺ പ്രവർത്തിക്കുന്നു. DOLBY Atmos സൗണ്ട്, ഡ്യുവൽ സ്പീക്കറുകളാണ് ഫോണിലുള്ളത്. ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ, NFC തുടങ്ങിയ ഫീച്ചറുകളും ഇതിൽ ലഭ്യമാണ്. യുയുനി സാൾട്ട് വൈറ്റ്, ഐസ്ലാൻഡ് ബസാൾട്ടിക് ഡാർക്ക് നിറങ്ങളിൽ വാങ്ങാം.

വില എത്ര? എങ്ങനെ ഓഫറിൽ വാങ്ങാം?

രണ്ട് വേരിയന്റുകളിലാണ് ടെക്നോ കാമൺ 30 ഫോൺ വന്നിട്ടുള്ളത്. 8GB+ 256GB വേരിയന്റിന് 22,999 രൂപയാകും. 12GB+ 256GB സ്റ്റോറേജ് ഫോണിന് 26,999 രൂപയായിരിക്കും. 3,000 രൂപ തൽക്ഷണ ബാങ്ക് കിഴിവ് ഇതിൽ ലഭിക്കും.

12GB+ 256GB ടെക്നോ കാമൺ 30 പ്രീമിയർ 5G-യ്ക്ക് 39,999 രൂപയാകും. 3000 രൂപയുടെ കിഴിവിന് 36,999 രൂപയായി കുറയുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo