Reliance Jio സിമ്മുള്ളവർക്ക് 450 രൂപയ്ക്ക് താഴെ ഒരു കിടിലൻ പ്രീ പെയ്ഡ് പ്ലാനുണ്ട്. 84 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്ങും എസ്എംഎസ് ഓഫറുകളും ഇതിലുണ്ട്. ദീർഘകാലത്തേക്ക്, കീശ കീറാതെ റീചാർജ് ചെയ്യാവുന്ന ഓപ്ഷനാണിത്. ശരിക്കും ഭാരതി എയർടെൽ തരുന്നതിനേക്കാൾ ലാഭകരമായ പ്ലാനാണിത്.
Surveyനിങ്ങളുടെ ജിയോ സിം ഒരു ബേസിക് ഫോണിലാണ് ഉപയോഗിക്കുന്നതെങ്കിൽ, ഈ റീചാർജ് വിട്ടുകളയണ്ട. അതുപോലെ വീട്ടിൽ വൈ ഫൈ ഉള്ളവർക്കും ഇന്റർനെറ്റ് അധികം വേണ്ടെങ്കിൽ ഈ പ്ലാൻ തെരഞ്ഞെടുക്കാം. കാരണം ഡാറ്റ വേണ്ടാത്തവർക്ക് കോളിങ്, എസ്എംഎസ് സേവനങ്ങൾ രണ്ടര മാസം ഉപയോഗിക്കാനാകും. പ്ലാനിനെ കുറിച്ച് കൂടുതലറിയാം.
Jio 84 Days Plan
84 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡായി വോയിസ് കോളിങ് ലഭ്യമാണ്. ദിവസേന പരിധിയില്ലാത്ത കോളിങ് സേവനമാണ് ലഭിക്കുന്നത്. ഇതിൽ 84 ദിവസത്തേക്ക് ജിയോ 1000 എസ്എംഎസ് ഓഫറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
84 ദിവസത്തെ പ്ലാനിന് 448 രൂപയാണ് വിലയാകുന്നത്. ഇതിൽ ചില കോംപ്ലിമെന്ററി ഓഫറുകൾ കൂടിയുണ്ട്. ജിയോ ടിവി, ജിയോ ക്ലൗഡ് സബ്‌സ്‌ക്രിപ്‌ഷനുകൾ 448 രൂപ റീചാർജിലുണ്ട്. അതുപോലെ ജിയോ ആപ്പും വെബ്‌സൈറ്റും ഇതിൽ ലഭിക്കുന്നു.

Jio Rs 448 Plan Details
448 രൂപയുടെ പാക്കേജ് ഒരു വോയിസ് ഓൺലി പ്ലാനാണ്. ഇതിൽ ഇന്റർനെറ്റ് ലഭ്യമല്ല. അതിനാൽ ഡാറ്റ നോക്കി റീചാർജ് തെരഞ്ഞെടുക്കുന്നവർക്ക് ഈ പ്ലാൻ ആവശ്യമില്ല. എന്നാൽ വല്ലപ്പോഴും ഡാറ്റ വേണമെങ്കിൽ ഡാറ്റ വൌച്ചറുകൾ തെരഞ്ഞെടുത്താലും ലാഭമാണ്. ഈ റീചാർജ് പ്ലാനിന്റെ ദിവസച്ചെലവ് 5.3 രൂപയാണ്.
ശ്രദ്ധിക്കേണ്ടത് ഈ പ്ലാൻ എയർടെൽ റീചാർജിനേക്കാൾ ലാഭമാണ്. ഇതേ വാലിഡിറ്റിയുള്ള ഭാരതി എയർടെൽ പ്ലാനിന് 548 രൂപയാണ്. എന്നുവച്ചാൽ ജിയോയുടെ 84 ദിവസത്തെ പാക്കേജിന് എയർടെലിനേക്കാൾ 100 രൂപ കുറവാണ്. ജിയോയുടെ ഡാറ്റ വൌച്ചറുകളെ കുറിച്ച് അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ ഇവിടെ ചുരുക്കി വിവരിക്കാം.
ജിയോ ഡാറ്റ പാക്കുകൾ
11 രൂപ മുതൽ റിലയൻസ് ജിയോയിൽ ഡാറ്റ പാക്കുകളുണ്ട്. ഒരു ദിവസത്തേക്കാണ് ഡാറ്റ വൌച്ചർ നോക്കുന്നതെങ്കിൽ 19 രൂപ പ്ലാൻ മികച്ചതാണ്. 90 ദിവസത്തേക്കും ജിയോയിൽ ഡാറ്റ പായ്ക്കുകളുണ്ട്. 15ജിബി മൂന്ന് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന്റെ വില 195 രൂപയാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile