Limited Time Offer: OIS സപ്പോർട്ടുള്ള Triple ക്യാമറ പ്രീമിയം ഫോൺ OnePlus 5G വിലക്കുറവിൽ!

HIGHLIGHTS

OnePlus 11R 5G വമ്പിച്ച വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം

സ്‌നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസറുള്ള ഫോണാണിത്

ഫോണിനിപ്പോൾ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും

Limited Time Offer: OIS സപ്പോർട്ടുള്ള Triple ക്യാമറ പ്രീമിയം ഫോൺ OnePlus 5G വിലക്കുറവിൽ!

OIS സപ്പോർട്ടുള്ള Triple Camera ഫോൺ OnePlus 5G വിലക്കിഴിവിൽ. വൺപ്ലസ്സിന്റെ കഴിഞ്ഞ വർഷത്തെ പ്രീമിയം ഫോണിനാണ് ഓഫർ. ബേസിക് ഡിസ്കൌണ്ട് കൂടാതെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും.

Digit.in Survey
✅ Thank you for completing the survey!

OnePlus 5G ഓഫറിൽ വാങ്ങാം

OnePlus 11R 5G വമ്പിച്ച വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. എല്ലാ ബാങ്ക് കാർഡുകൾക്കും വൺപ്ലസ് ഫോൺ പർച്ചേസിൽ ഓഫറുമുണ്ട്. 30,000 രൂപയിൽ താഴെ ഈ പ്രീമിയം വൺപ്ലസ് 5G ഫോൺ സ്വന്തമാക്കാം. ഓർക്കുക ഇതൊരു ലിമിറ്റഡ് ടൈം ഓഫറാണ്. വിലക്കിഴിവിനെ കുറിച്ച് വിശദമായി അറിയാം. വൺപ്ലസ് 11ആറിന്റെ സ്പെസിഫിക്കേഷനെ കുറിച്ച് വിശദമായി നോക്കാം.

OnePlus 5G പ്രീമിയം ഫോൺ
OnePlus 5G പ്രീമിയം ഫോൺ

OnePlus 5G പ്രീമിയം ഫോൺ സ്പെസിഫിക്കേഷൻ

സ്‌നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസറുള്ള ഫോണാണിത്. വളഞ്ഞ ഡിസ്പ്ലേയും സുഗമമായ സോഫ്‌റ്റ്‌വെയർ എക്സ്പീരിയൻസും ഇതിലുണ്ട്.

6.74 ഇഞ്ച് AMOLED സ്‌ക്രീനുള്ള ഫോണാണ് വൺപ്ലസ് 11R. സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് അഡ്രിനോ 730 ജിപിയുവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 13 ഔട്ട് ഓഫ് ബോക്‌സ് അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസാണുള്ളത്. പെർഫോമൻസിലെ മികവ് ചാർജിങ്ങിലും പവറിലും വൺപ്ലസ് സൂക്ഷിക്കുന്നുണ്ട്. 100W SUPERVOOC ചാർജിങ്ങാണ് വൺപ്ലസ് 11ആറിലുള്ളത്. ഇതിന് 5,000mAh ബാറ്ററിയും നൽകിയിരിക്കുന്നു.

ഫോട്ടോഗ്രാഫിയ്ക്കും ഇത് വളരെ മികച്ച 5G ഫോൺ തന്നെയാണ്. ട്രിപ്പിൾ റിയർ ക്യാമറയാണ് വൺപ്ലസ് 11ആറിലുള്ളത്. 50MP OIS സപ്പോർട്ടുള്ളതാണ് വൺപ്ലസിന്റെ മെയിൻ ക്യാമറ. ഇതുകൂടാതെ 8MP + 2MP സെൻസറുകളും പിൻവശത്തുണ്ട്. 16MP സെൽഫി ക്യാമറയാണ് വൺപ്ലസിന്റെ മുൻവശത്തുള്ളത്.

ഇപ്പോഴത്തെ ഓഫർ ഇങ്ങനെയാണ്…

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള OnePlus 11R-ന് ഇപ്പോൾ ഓഫറുണ്ട്. 29,999 രൂപയ്ക്കാണ് വൺപ്ലസ് 11ആർ ഇപ്പോൾ വിൽക്കുന്നത്. ഗാലക്‌റ്റിക് സിൽവർ, സോളാർ റെഡ്, സോണിക് ബ്ലാക്ക് എന്നീ നിറങ്ങളിൽ വാങ്ങാം. ബാങ്ക് ഓഫറുകൾ വഴി 2,000 രൂപ വരെ ഡിസ്കൌണ്ടുണ്ട്. എല്ലാ ബാങ്ക് കാർഡുകൾക്കും ഈ ഓഫർ ലഭിക്കുന്നു എന്നതാണ് മറ്റൊരു നേട്ടം. ഇങ്ങനെ ഒരു മിഡ്-റേഞ്ച് ബജറ്റിൽ വൺപ്ലസ് 11R സ്വന്തമാക്കാം. 27,999 രൂപയ്ക്ക് വൺപ്ലസ് 5ജി വാങ്ങാനാകും.

READ MORE: കളം മാറ്റി ചവിട്ടി അംബാനി, Sports പ്രേമികൾക്ക് Reliance Jio തരുന്ന വമ്പൻ OTT Offer

ഫോണിന് നോ-കോസ്റ്റ് EMI ഓഫറുകളും ലഭിക്കുന്നു. എക്സ്ചേഞ്ച് ഓഫർ വഴി 28,050 രൂപ വരെ കിഴിവ് ലഭിക്കുന്നുണ്ട്. ഓഫറിൽ വാങ്ങാനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo