എന്താ വിഷ്വൽ ഫീൽ! സാംസങ് ഇലക്ട്രോണിക്സ് പുതിയ Mini LED TV എത്തി

മികച്ച ഡിസ്പ്ലേയും പ്രോസസറുമായി സാംസങ് ഇലക്ട്രോണിക്സ് പുതിയ സ്മാർട്ട് ടിവി പുറത്തിറക്കി. 45000 രൂപയ്ക്ക് താഴെ വിലയുള്ള Samsung M71H Mini LED TV ആണ് ഇന്ത്യയിൽ എത്തിയത്. HDR പെർഫോമൻസുള്ള സാംസങ് സ്മാർട്ട് ടിവി സാധാരണ എൽഇഡി ടിവികളെക്കാൾ മികച്ച ദൃശ്യഭംഗിയും തിളക്കവും വാഗ്ദാനം ചെയ്യുന്നു. 144Hz വരെ റിഫ്രഷ് റേറ്റും അത്യാധുനിക AI പ്രോസസ്സറുമുള്ള മിനി എൽഇഡി ഡിസ്‌പ്ലേയാണിത്. ഇന്ത്യയിൽ പുതിയതായി എത്തിയ സാംസങ് ടെലിവിഷൻ ഫീച്ചറുകളും വിലയും അറിയാം.

Samsung M71H Mini LED TV Specifications

സാധാരണ എൽഇഡി ടിവികളേക്കാൾ മിനി എൽഇഡികൾ വളരെ ചെറുതാണെന്ന് പറയാം. ഈ ടിവികൾ കൂടുതൽ കൃത്യമായ ഡിമ്മിംഗ് സോണുകൾ തരുന്നു. മെച്ചപ്പെട്ട കോൺട്രാസ്റ്റ്, കുറഞ്ഞ ബ്ലൂമിംഗ്, തിളക്കമുള്ള എച്ച്ഡിആർ പെർഫോമൻസുമുള്ള സ്മാർട്ട് ടിവിയാണിത്. സാംസങ്ങിന്റെ പ്യുവർ സ്പെക്ട്രം കളർ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ഫോസ്ഫർ ടെക്നോളജി ഉപയോഗിച്ചിട്ടുള്ളതിനാൽ 90% ത്തിലധികം വൈഡ് കളർ ഗാമട്ട് കവറേജ് ഇതിലുണ്ട്. സ്ട്രീമിംഗിലും ഗെയിമിംഗിലും കളർ ഡെപ്ത്തും ഡൈനാമിക് കോൺട്രാസ്റ്റും മികച്ചതാക്കാൻ ഇതിന് കളർ ബൂസ്റ്റർ, മിനി എൽഇഡി എച്ച്ഡിആർ സപ്പോർട്ടും ലഭിക്കുന്നു.

ഗെയിമർമാർക്ക് 4K റെസല്യൂഷനിൽ മോഷൻ എക്‌സിലറേറ്റർ 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു. മികച്ച ഗെയിമിംഗ് കൺസോളുകളുമായി ചേരുമ്പോൾ മിനി എൽഇഡി ടിവി ഗെയിമുകളിലും സ്‌പോർട്‌സിലും മികച്ച എക്സ്പീരിയൻസ് തരുന്നു.

Also Read: Vivo X300 Ultra: ഇനി എന്ത് വേണം? 200MP+200MP+50MP ഫ്ലാഗ്ഷിപ്പ് ക്യാമറയും 6600mAh ബാറ്ററിയും! ഒരു ഒന്നൊന്നര ഫോൺ

വിഷനുകളുടെ ഹുഡിന് കീഴിൽ, 20-ന്യൂറൽ-നെറ്റ്‌വർക്ക് ആർക്കിടെക്ചറുള്ള സാംസങ്ങിന്റെ NQ4 AI Gen2 പ്രോസസറാണുള്ളത്. ഇതിൽ ലൈവ് AI അപ്‌സ്‌കേലിംഗ്, പിക്ചർ ഒപ്റ്റിമൈസേഷൻ, ഓഡിയോ സെറ്റിങ്സ് ലഭ്യമാണ്. ഓഡിയോ ക്രമീകരണങ്ങൾക്കായി AI സൗണ്ട് കൺട്രോളറും സാംസങ്ങിൽ ലഭിക്കുന്നു. സൗജന്യ പരസ്യ പിന്തുണയുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സാംസങ് ടിവി പ്ലസിലേക്കുള്ള ആക്‌സസും സാംസങ് ടെലിവിഷൻ ഓഫർ ചെയ്യുന്നു. സ്മാർട്ട് തിംഗ്‌സ് ഇന്റഗ്രേഷനും സാംസങ് നോക്‌സ് സെക്യൂരിറ്റിയും ചേർത്താണ് ടിവി അവതരിപ്പിച്ചിരിക്കുന്നത്.

ഈ മിനി എൽഇഡി ടിവിയ്ക്ക് ഏഴ് വർഷത്തെ OS അപ്‌ഗ്രേഡുകളുള്ള വൺ യുഐ ടൈസൺ ഓഫർ ചെയ്യുന്നു. ഇന്ത്യയിലെ 14 ഭാഷകളിലായി 150-ലധികം ചാനലുകൾ സ്മാർട്ട് ടിവിയിൽ ലഭിക്കുന്നു.

സാംസങ് മിനി എൽഇഡി ടിവി ഇന്ത്യയിലെ വില

സാംസങ്ങിന്റെ പുതിയ മിനി എൽഇഡി ടിവികൾ ഇന്ത്യയിൽ 42,990 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. ഇത് 5% വരെ ക്യാഷ്ബാക്കും 30 മാസം വരെ സീറോ ഡൗൺ പേയ്‌മെന്റ് ഇഎംഐ ഓപ്ഷനുകളും തരുന്നു.

പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെ ഓഫ്ലൈനായി ടെലിവിഷൻ പർച്ചേസ് ചെയ്യാം. സാംസങ്ങിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട്, സാംസങ് ഇന്ത്യ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സ്മാർട്ട് ടിവി വാങ്ങിക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :