6000mAh ബാറ്ററിയും റിയർ ഡിസ്‌പ്ലേയുമായി Lava Aura Curve 5G! വിലയും പ്രത്യേകതകളും

ഇന്ത്യയുടെ സ്വന്തം സ്മാർട്ട് ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം ബഡ്ജറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കി. ഒറ്റത്തവണ ചാർജ് ചെയ്താൽ 720 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ ടൈം ലഭിക്കുന്ന Lava Aura Curve 5G ആണ് ലോഞ്ച് ചെയ്തത്. ഇതിൽ വമ്പൻ 6,000mAh ബാറ്ററിയും 50 മെഗാപിക്സൽ സോണി സെൻസറുമുണ്ട്. കൂടാതെ ഫോണിന് പിൻഭാഗത്ത് റിയർ മിനി സ്ക്രീനുള്ളതിനാൽ നോട്ടിഫിക്കേഷനുകൾക്കും മ്യൂസിക് കൺട്രോൾ ചെയ്യാനും മെയിൻ സ്ക്രീൻ ഓൺ ചെയ്യേണ്ട ആവശ്യമില്ല. ബ്ലോട്ട്‌വെയറുകളോ പരസ്യങ്ങളോ ഇല്ലാത്ത ക്ലീൻ ആൻഡ്രോയിഡ് സോഫ്റ്റ് വെയറാണ് ഫോണിന്റെ പ്രത്യേകത. പുത്തൻ ലാവ ഫോണിന്റെ വിലയും മറ്റ് പ്രധാന സവിശേഷതകളും വിശദമായി അറിയാം.

Lava Aura Curve 5G: India Price

ലാവ ഓറ കർവ് 5ജി ഒരൊറ്റ സ്റ്റോറേജിലാണ് പുറത്തിറക്കിയത്. ഇതിന്റെ 6GB + 128GB വേരിയന്റിന് 23,999 രൂപയാണ് വില. ഇന്ത്യയിലുടനീളം ലാവയുടെ ഓഫ്‌ലൈൻ റീട്ടെയിൽ ഷോപ്പുകളിലൂടെ ഫോൺ ലഭ്യമാകും. ഈ ലാവ മോഡലിലും കമ്പനി പതിവ് പോലെ ഫ്രീ ഹോം സർവ്വീസ് നൽകിയിട്ടുണ്ട്. അതായത് വീട്ടിലെത്തി ഫോൺ റിപ്പയറിങ് സേവനങ്ങൾ തികച്ചും സൌജന്യമായി പൂർത്തിയാക്കും.

Also Read: 84 ദിവസത്തേക്ക് ഒന്നല്ല, രണ്ടല്ല; 8 കിടിലൻ റീചാർജ് പ്ലാനുകൾ! എയർടെൽ അല്ലാതെ ആര് തരും?

ലാവ ഓറ കർവ് 5ജി പ്രത്യേകതകൾ

  • ഡിസ്പ്ലേ: ലാവ ഓറ കർവിൽ 6.67 ഇഞ്ച് ഫുൾ HD+ 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1100 നിറ്റ്‌സ് വരെയുള്ള പീക്ക് ബ്രൈറ്റ്‌നസ്, 1920Hz PWM ഡിമ്മിംഗ് സപ്പോർട്ട് കൊടുത്തിരിക്കുന്നു. ഫോണിന്റെ പിൻഭാഗത്ത് ചെറിയൊരു സെക്കൻഡറി സ്‌ക്രീനും കൊടുത്തിട്ടുണ്ട്. ഇത് നോട്ടിഫിക്കേഷനുകൾ, മ്യൂസിക് പ്ലേബാക്ക് കൺട്രോൾ, ബാറ്ററി സ്റ്റാറ്റസ് എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന അമോലെഡ് സ്ക്രീനാണ്.
  • പ്രൊസസർ: ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7100 ചിപ്‌സെറ്റാണ് ഓറ കർവ് 5ജിയിലുള്ളത്.
  • ബാറ്ററി: ഈ ഫോണിൽ കരുത്തുറ്റ 6,000mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. 720 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയം നൽകാൻ കപ്പാസിറ്റി ഈ ഫോണിനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്മാർട്ട് ഫോൺ 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഫോൺ ബോക്സിൽ ഒരു 33W ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ക്യാമറ: ഫോട്ടോഗ്രാഫിക്കും വീഡിയോ ഷൂട്ടിങ്ങിനായി 50MP സോണി IMX752 സെൻസർ നൽകിയിരിക്കുന്നു. ഇതിൽ ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടും 2K വീഡിയോ റെക്കോർഡിങ്ങുമുണ്ട്. പ്രോ വീഡിയോ, നൈറ്റ് മോഡ്, ഡ്യുവൽ-വ്യൂ വീഡിയോ, മോഷൻ ഫോട്ടോ, സ്പോർട്സ് മോഡ് തുടങ്ങിയ ക്യാമറ ഫീച്ചറുകൾ ഇതിനുണ്ട്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 13MP സെൻസറുള്ള ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു.
  • ഒഎസ്: ആൻഡ്രോയിഡ് 16 വേർഷൻ സോഫ്റ്റ് വെയറിന്റെ പ്രത്യേകത, അനാവശ്യമായ തേർഡ്-പാർട്ടി ആപ്പുകളോ പരസ്യങ്ങളോ ഇല്ലെന്നതാണ്. അതിനാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്നലളിതമായ ഒരു യൂസർ ഇന്റർഫേസാണ് ഫോണിനുള്ളത്. ഈ സ്മാർട്ട് ഫോൺ രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും, മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി ഓഫർ ചെയ്യുന്നു.
  • ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി IP64 റേറ്റിങ്ങും മിലിറ്ററി ഗ്രേഡ് MIL-STD-810H സർട്ടിഫിക്കേഷനും സ്മാർട്ട് ഫോണിനുണ്ട്.
  • കണക്റ്റിവിറ്റി: 5G SA/ NSA, ഡ്യുവൽ 4ജി VoLTE, വൈ-ഫൈ 6E 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, ബെയ്‌ഡൂ (Beidou), GPS, ഗ്ലോനാസ്, ഗലീലിയോ, QZSS, യുഎസ്ബി ടൈപ്പ്-C ചാർജിങ് സപ്പോർട്ടും ഫോണിനുണ്ട്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :