Motorola Edge 70 Pro Plus
പ്രീമിയം ഫീച്ചറുകളുമായി വിപണിയിലെത്തിയ മോട്ടോറോളയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണ് Motorola Edge 70 Pro+. സ്റ്റൈലിലും പെർഫോമൻസിലും മികച്ച മോട്ടറോള 5ജിയ്ക്ക് ഇപ്പോൾ ഇന്ത്യയിൽ വിലക്കുറവ് ലഭ്യമാണ്. അതും Amazon, Flipkart സൈറ്റുകളിൽ ഫോണിന് 44 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്.
50MP + 50MP + 50MP ട്രിപ്പിൾ ക്യാമറയുള്ള മോട്ടറോള സ്മാർട്ട് ഫോണാണിത്. കരുത്തുറ്റ പ്രൊസസറും ഉയർന്ന 5G കണക്റ്റിവിറ്റിയുമുള്ള സ്മാർട്ട് ഫോണിന് ഡൈമൻസിറ്റി 8500 എക്സ്ട്രീം ചിപ്സെറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മോട്ടറോള സ്മാർട്ട് ഫോണിന്റെ ഓഫറിനെ കുറിച്ചും സവിശേഷതകളും വിശദമായി അറിയാം. ആമസോണിലെയും ഫ്ലിപ്കാർട്ടിലെയും ഓഫറുകൾ താരതമ്യം ചെയ്ത് ഏതാണ് ലാഭമെന്ന് പരിശോധിക്കാം.
12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള Edge 70 Pro+ മോഡലിനാണ് കിഴിവ്. 84,999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഈ ഹാൻഡ്സെറ്റ് വിൽക്കുന്നത് 44 ശതമാനം കിഴിവിൽ, 47999 രൂപയ്ക്ക് മോട്ടറോള വാങ്ങിക്കാം. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 5250 രൂപയുടെ കിഴിവ് ലഭിക്കും. ഇതുകൂടി ചേർത്ത് മോട്ടറോള എഡ്ജ് 70 പ്രോ പ്ലസ് 42000 രൂപ റേഞ്ചിൽ വാങ്ങിക്കാം. ഫ്ലിപ്കാർട്ടിൽ 36400 രൂപയുടെ എക്സ്ചേഞ്ച് ഡീലും 3729 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.
Also Read: റീചാർജ് ടെൻഷൻ വേണ്ട! 90 ദിവസത്തേക്ക് 200GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും Jio വമ്പൻ പ്ലാൻ
അതേ സമയം ആമസോണിൽ ഫോണിന് നേരിട്ടുള്ള കിഴിവ് ഫ്ലിപ്കാർട്ടിനേക്കാൾ കൂടുതലാണ്. 200 രൂപ വ്യത്യാസത്തിൽ ആമസോണിൽ ഫോൺ വിൽക്കുന്നത് 47,790 രൂപയ്ക്കാണ്. എങ്കിലും ബാങ്ക് ഓഫർ ലഭിക്കുന്നില്ല എന്നതാണ് ഓഫറിന്റെ പോരായ്മ. 37400 രൂപയുടെ എക്സ്ചേഞ്ച് ഡീലും 1680 രൂപയുടെ ഇഎംഐ ഓഫറും സ്മാർട്ട് ഫോണിനായി ആമസോൺ അനുവദിച്ചിട്ടുണ്ട്.
ഇങ്ങനെ രണ്ട് സൈറ്റുകളിലെയും മോട്ടറോള ഓഫറുകൾ നോക്കിയാൽ, ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് ഫ്ലിപ്കാർട്ടും, നേരിട്ടുള്ള കിഴിവ് നോക്കുന്നവർക്ക് ആമസോണും ഉചിതമാകുന്നു.
മോട്ടോറോള എഡ്ജ് 70 പ്രോ പ്ലസ് ഫോണിൽ 6.8 ഇഞ്ച് വലിപ്പമുള്ള 1.5K എക്സ്ട്രീം അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ഇത് 144Hz വരെ റിഫ്രഷ് റേറ്റ്, 5,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ സപ്പോർട്ട് നൽകുന്നു.
മോട്ടോറോള എഡ്ജ് 70 പ്രോ പ്ലസ്സിൽ 4nm ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8500 എക്സ്ട്രീം ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 12GB LPDDR5x റാമും 256GB UFS 4.1 ഓൺബോർഡ് സ്റ്റോറേജും ഫോൺ പിന്തുണയ്ക്കുന്നു. ചൂട് നിയന്ത്രിക്കുന്നതിനായി ഇതിൽ വേപ്പർ ചേംബർ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68, IP69 റേറ്റിംഗും ഈടുനിൽപ്പിനായി MIL-810H സർട്ടിഫിക്കേഷനും ഫോണിനുണ്ട്.
മോട്ടോറോള എഡ്ജ് 70 പ്രോ പ്ലസ് 5ജിയിൽ കരുത്തുറ്റ 6,500mAh ബാറ്ററിയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് 90W വയർഡ് ചാർജിങ്ങും 15W വയർലെസ് ഫാസ്റ്റ് ചാർജിങ്ങും പിന്തുണയ്ക്കുന്നു.
മൂന്ന് പിൻ ക്യാമറകളുള്ള ഫോണിലെ 50 മെഗാപിക്സൽ സോണി LYT-710 സെൻസർ OIS സപ്പോർട്ടുള്ളതാണ്. 3x ഒപ്റ്റിക്കൽ സൂം, 50x ഡിജിറ്റൽ സൂം, OIS സപ്പോർട്ടുള്ള 50MP ടെലിഫോട്ടോ ക്യാമറയും,50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഓട്ടോഫോക്കസ് സപ്പോർട്ടിൽ 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.