തിയേറ്റർ അനുഭവം വീട്ടിലെത്തിക്കാം! 600W Dolby Atmos സൗണ്ട്ബാർ ഇപ്പോൾ വൻ വിലക്കുറവിൽ

600W Dolby Atmos Soundbar ഗംഭീര വിലക്കിഴിവിൽ വാങ്ങാം. 5.1.2 Channel സപ്പോർട്ടുള്ള ഹോം തിയേറ്റർ സിസ്റ്റത്തിന് ആമസോണിൽ ഓഫർ പ്രഖ്യാപിച്ചു. മികച്ച ബേസ് ഔട്ട്പുട്ടും ക്രിസ്റ്റൽ ക്ലിയർ സൗണ്ടും നൽകുന്ന സൗണ്ട്ബാർ 36 ശതമാനം ഇളവിൽ ലഭിക്കും. വീടുകളെ ഒരു മിനി തിയേറ്ററാക്കി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക്, ത്രീഡി ഓഡിയോ സപ്പോർട്ടും ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയുമുണ്ട്. നേരിട്ടുള്ള വമ്പിച്ച ഇളവ് കൂടാതെ ഫ്ലിപ്കാർട്ട് ബാങ്ക് ഡിസ്കൗണ്ടുകളും നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ ബജറ്റിൽ പ്രീമിയം സൗണ്ട് സിസ്റ്റം തിരയുന്നവർക്ക് ഇനി സമയം കളയാതെ തെരഞ്ഞെടുക്കാവുന്ന ഓഫറാണെന്ന് പറയാം. പോർട്രോണിക്സ് ഹോം തിയേറ്റർ സിസ്റ്റത്തിന്റെ പ്രധാന സവിശേഷതകളും ഓഫർ വിലയും വിശദമായി അറിയാം.

600W Dolby Atmos Soundbar: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഓഫർ

24,999 രൂപയ്ക്കാണ് 600 വാട്ട് ഹോം തിയേറ്റർ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 36 ശതമാനം ഇളവിൽ 15,999 രൂപയ്ക്ക് ആമസോൺ ഓഡിയോ സിസ്റ്റം വിൽക്കുന്നു. ഇതിന് എസ്ബിഐ ഡെബിറ്റ് കാർഡിലൂടെയും ക്രെഡിറ്റ് കാർഡിലൂടെയും 1500 രൂപ ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ പ്രീമിയം ഓഡിയോ സിസ്റ്റത്തിന് ആമസോണിൽ 15000 രൂപയിൽ താഴെയാണ് വില.

562 രൂപയുടെ ഇഎംഐ ഓഫറും പോർട്രോണിക്സ് സൗണ്ട്ബാറിന് ലഭ്യമാണ്. 1076 രൂപയുടെ ആകർഷകമായ നോ കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ നൽകുന്നു. ഇത് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ പ്രമാണിച്ചുള്ള പരിമിതകാല ഓഫറാണ്.

Also Read: 84 ദിവസത്തേക്ക് ഒന്നല്ല, രണ്ടല്ല; 8 കിടിലൻ റീചാർജ് പ്ലാനുകൾ! എയർടെൽ അല്ലാതെ ആര് തരും?

Portronics 600W Sound Slick X1 5.1.2 CH Soundbar: സവിശേഷതകൾ

പോർട്രോണിക്സ് Sound Slick X1 ഹോം തിയേറ്റർ സിസ്റ്റത്തിന് 600W ഔട്ട്പുട്ടും മികച്ച ഓഡിയോ സപ്പോർട്ടും ലഭിക്കുന്നു. 5.1.2 ചാനൽ യൂണിറ്റുള്ള പോർട്രോണിക്സ് ഹോം തിയേറ്റർ സിസ്റ്റത്തിലെ റിയർ സാറ്റലൈറ്റ് സ്പീക്കറുകൾ വയർലെസ് ആയി കണക്റ്റ് ചെയ്യാനാകും. അതിനാൽ മുറിയിൽ സ്പീക്കറുകൾ സെറ്റ് ചെയ്യുന്നത് വളരെ എളുപ്പമാണ്.

HDMI ARC, ഒപ്റ്റിക്കൽ, USB, AUX, Bluetooth 5.3 തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും ഈ ഓഡിയോ സിസ്റ്റത്തിനുണ്ട്. സിനിമകൾ കാണാനും സംഗീതം ആസ്വദിക്കാനും സ്പോർട്സ് പരിപാടികൾ കേൾക്കാനും അനുയോജ്യമായ വിവിധ ഇക്വലൈസർ മോഡുകളാണ് ഓഡിയോ സിസ്റ്റത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഡയലോഗുകൾ കൂടുതൽ വ്യക്തമായി കേൾക്കാൻ സഹായിക്കുന്ന മോഡും ഇതിനുണ്ട്.

ഒരു വർഷത്തെ വാറണ്ടിയോടെയാണ് പോർട്രോണിക്സ് ഈ ഹോം തിയേറ്റർ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ വയർലെസ് സബ് വൂഫർ കണക്റ്റിവിറ്റിയില്ല എന്നത് ഇതിന്റെ ഒരു പോരായ്മയാണ്.

Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :