jio 749 plan 72 days
ഇന്ത്യയുടെ ടെലികോം വിപണിയിൽ മുൻപന്തിയിലാണ് Jio. എന്നാൽ വലിയ വിലയിലുള്ള റീചാർജ് പ്ലാനുകളാണ് ജിയോയിലുള്ള പരാതി. എന്നാലും ഫാസ്റ്റ് കണക്റ്റിവിറ്റി ലഭിക്കുന്ന റിലയൻസ് ജിയോ പ്ലാനുകൾ തെരഞ്ഞെടുത്താൽ ശരിക്കും വൈ-ഫൈ കണക്ഷൻ കൂടി ആവശ്യമില്ല. ജിയോയുടെ 72 ദിവസത്തെ പ്ലാനിൽ അൺലിമിറ്റഡ് 5G ഡാറ്റയും ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കുമുള്ള അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ലഭിക്കുന്നു. ദിവസേന റീചാർജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനും, മാസം മാസമുള്ള റീചാർജ് ആവശ്യമില്ലാത്തതും ജിയോയുടെ ഈ പ്രീ പെയ്ഡ് പ്ലാൻ അനുയോജ്യമാണ്. ഇതിന്റെ ദിവസച്ചെലവ് 10.4 രൂപ മാത്രമാണ്. റിലയൻസ് ജിയോയുടെ 749 രൂപ പ്ലാനിന്റെ കൂടുതൽ വിശദാംശങ്ങളും നേട്ടങ്ങളും വിശദമായി അറിയാം.
ദിവസേന 2GB അതിവേഗ 4G ഡാറ്റയും 100 എസ്എംഎസുകളും ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനാണിത്. ഇതിൽ സൗജന്യ ബോണസ് ഡാറ്റയും ലഭ്യമാണ്. 749 രൂപ പ്ലാനിൽ 20ജിബി ഡാറ്റയാണ് അധികമായി അനുവദിച്ചിരിക്കുന്നത്. 5ജി കവറേജുള്ള പ്രദേശങ്ങളിൽ, 5ജി ഡിവൈസുകളിൽ അൺലിമിറ്റഡ് 5ജി സേവനം ആസ്വദിക്കാം.
ഏത് നെറ്റ്‌വർക്കിലേക്കും ജിയോ അൺലിമിറ്റഡ് വോയിസ് കോളിങ് ലഭ്യമാണ്. ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ അൺലിമിറ്റഡായി ആസ്വദിക്കാം. 50 ജിബി ജിയോക്ലൗഡ് സേവനം ജിയോയുടെ 749 രൂപ പാക്കേജിലുണ്ട്. നിങ്ങളുടെ ഫയലുകളും മെമ്മറികളും സുരക്ഷിതമായി സ്റ്റോർ ചെയ്യാൻ ഈ ക്ലൗഡ് സ്റ്റോറേജ് വികസിപ്പിക്കാം. 1590 രൂപ വില വരുന്ന കാൻവ പ്രോ 12 മാസത്തേക്ക് തികച്ചും സൌജന്യമായി ജിയോ പ്ലാനിൽ നേടാം.
Also Read: ഐഖൂവിനും ഷവോമിയ്ക്കും ചെക്ക് വയ്ക്കാൻ, Extreme Gen 6 ചിപ്പുമായി Motorola യുടെ വമ്പൻ സിഗ്നേച്ചർ ഫോൺ
ഗൂഗിളിന്റെ Gemini Offer ഫ്രീയായി 18 മാസത്തേക്ക് ജിയോ തരുന്നു. JioHotstar മൊബൈൽ സബ്സ്ക്രിപ്ഷനും 749 രൂപ പാക്കേജിൽ ലഭിക്കുന്നു. 749 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
749 പ്രീപെയ്ഡ് പ്ലാനിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് ഒടിടി ഓഫറാണ്. പുത്തൻ സിനിമാ റിലീസുകളും ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങൾ ഉൾപ്പെടുന്ന സ്പോർട്സ് പരിപാടികളും ജനപ്രിയ ടിവി ഷോ ബിഗ്ബോസ് പല ഭാഷകളിലും കാണാവുന്ന JioHotstar പ്ലാനിൽ കോംപ്ലിമെന്ററിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ സബ്സ്ക്രിപ്ഷനായതിനാൽ ഒരു സ്മാർട്ട്‌ഫോണിൽ മാത്രമേ ലോഗിൻ ചെയ്ത് ഉപയോഗിക്കാൻ സാധിക്കൂ എന്നതും ശ്രദ്ധിക്കുക.
ബൾക്ക് ഡാറ്റയുള്ളതിനാൽ വൈ-ഫൈ പോലെ വർക്ക് ഫ്രെം ഹോം ചെയ്യുന്നവർക്ക് ഇതിലെ ഇന്റർനെറ്റ് പ്രയോജനപ്പെടുത്താം. യൂട്യൂബ് സ്ട്രീമിംഗ്, വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യൽ, ഓൺലൈൻ ഗെയിമിംഗ് എന്നിവയ്ക്ക് അൺലിമിറ്റഡായി ലഭിക്കുന്ന ജിയോ ട്രൂ 5ജി സേവനവും ഉപയോഗകരമാകും.
സിനിമകളും വെബ് സീരീസുകളും കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഒടിടി സബ്‌സ്‌ക്രിപ്ഷനായി ജിയോ ഹോട്ട്സ്റ്റാർ ലഭിക്കുന്നുണ്ട്.
കാൻവ പ്രോ, ജെമിനി പ്രോ എന്നിവയും പ്ലാനിലെ ഏറ്റവും മികച്ച ബോണസ് ഓഫറുകളാണെന്ന് പറയാം. ഓരോ മാസവും റീചാർജ് ചെയ്യുന്ന ബുദ്ധിമുട്ടും ഈ പ്ലാനിലൂടെ ഒഴിവാക്കാനാകും.