AI Generated image
കുടുംബവുമായി ഒത്തൊരുമിച്ചിരുന്നു എന്റർടെയിൻമെന്റ് ആഘോഷിക്കുന്നതിന് Smart TV ഒരു മികച്ച ചോയിസാണ്. എങ്കിലും രാത്രിസമയത്ത് സീരീസുകൾ കാണാനും വീട്ടുകാർക്ക് ശല്യമില്ലാതെ ഏത് സമയത്തും ടിവി കാണാനും ലിവിങ് റൂമിലെ സ്മാർട്ട് ടിവിയിൽ സാധിക്കും! കാരണം സ്മാർട്ട് ടിവികളിൽ ഒട്ടനവധി അത്യാധുനിക ഫീച്ചറുകളുണ്ട്. ലൗഡ് സ്പീക്കറുകൾ ഒഴിവാക്കി തികച്ചും വ്യക്തിപരമായ തിയേറ്റർ അനുഭവം സ്വന്തമാക്കാൻ Bluetooth headphones ഉപയോഗിക്കാം.
എന്നാൽ പലർക്കും തങ്ങളുടെ സ്മാർട്ട് ടിവിയിൽ ഹെഡ്ഫോണുകളോ ഇയർഫോണുകളോ എങ്ങനെയാണ് ജോടിയാക്കേണ്ടത് എന്നറിയില്ല. ഇതിനുള്ള ലളിതമായ ഗൈഡ് ഇവിടെ പരിചയപ്പെടുത്തുന്നു.
Also Read: വിപണിയെ ഞെട്ടിക്കാൻ ഡ്യുവൽ ഡിസ്പ്ലേയും Dual 200MP ക്യാമറയുമായി Xiaomi 18 Pro ഒരുങ്ങുന്നു!
അതായത് ഒരു ഹെഡ്ഫോൺ മൊബൈൽ ഫോണുമായി കണക്റ്റ് ചെയ്യുന്ന അതേ രീതിയിലും എളുപ്പത്തിലും സ്മാർട്ട് ടിവിയിലും കണക്റ്റ് ചെയ്യാനാകും. ഇതിന് പുറമെ നിങ്ങളുടെ ടിവി നിങ്ങളുടെ ടിവിയ്ക്ക് ബ്ലൂടൂത്ത് സപ്പോർട്ടുണ്ടോ എന്നതും ഉറപ്പാക്കണം. കാരണം ചില പഴയ മോഡലുകളിലും, മറ്റ് ചില സ്മാർട്ട് ടിവികളിലും ബ്ലൂടൂത്ത് പിന്തുണ ലഭിക്കില്ല.