സ്മാർട്ട് ടിവിയിൽ ബ്ലൂടൂത്ത് ഹെഡ്‌ഫോൺ എങ്ങനെ കണക്റ്റ് ചെയ്യാം?

സ്മാർട്ട് ടിവിയിൽ ബ്ലൂടൂത്ത് ഹെഡ്‌ഫോൺ എങ്ങനെ കണക്റ്റ് ചെയ്യാം?

കുടുംബവുമായി ഒത്തൊരുമിച്ചിരുന്നു എന്റർടെയിൻമെന്റ് ആഘോഷിക്കുന്നതിന് Smart TV ഒരു മികച്ച ചോയിസാണ്. എങ്കിലും രാത്രിസമയത്ത് സീരീസുകൾ കാണാനും വീട്ടുകാർക്ക് ശല്യമില്ലാതെ ഏത് സമയത്തും ടിവി കാണാനും ലിവിങ് റൂമിലെ സ്മാർട്ട് ടിവിയിൽ സാധിക്കും! കാരണം സ്മാർട്ട് ടിവികളിൽ ഒട്ടനവധി അത്യാധുനിക ഫീച്ചറുകളുണ്ട്. ലൗഡ് സ്പീക്കറുകൾ ഒഴിവാക്കി തികച്ചും വ്യക്തിപരമായ തിയേറ്റർ അനുഭവം സ്വന്തമാക്കാൻ Bluetooth headphones ഉപയോഗിക്കാം.

Digit.in Survey
✅ Thank you for completing the survey!

എന്നാൽ പലർക്കും തങ്ങളുടെ സ്മാർട്ട് ടിവിയിൽ ഹെഡ്‌ഫോണുകളോ ഇയർഫോണുകളോ എങ്ങനെയാണ് ജോടിയാക്കേണ്ടത് എന്നറിയില്ല. ഇതിനുള്ള ലളിതമായ ഗൈഡ് ഇവിടെ പരിചയപ്പെടുത്തുന്നു.

Smart TV യിൽ ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ എങ്ങനെ കണക്റ്റ് ചെയ്യാം?

  • ഇതിനായി ആദ്യം ശ്രദ്ധിക്കേണ്ടത്, നിങ്ങളുടെ ഹെഡ്‌ഫോൺ മറ്റൊരു മൊബൈലുമായി കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് വിച്ഛേദിച്ചതായി ഉറപ്പാക്കണം എന്നതാണ്.
  • ശേഷം ഹെഡ് ഫോൺ പെയറിങ് മോഡിൽ ഇടുക. ഇതിനായി ഹെഡ്‌ഫോൺ ഓൺ ചെയ്യുക. സാധാരണയായി Power അല്ലെങ്കിൽ Bluetooth ബട്ടൺ കുറച്ച് സെക്കൻഡ് അമർത്തിപ്പിടിച്ചാൽ ലൈറ്റ് മിന്നാൻ തുടങ്ങും.
  • ഇതിന് ശേഷം ടിവിയിൽ സെറ്റിങ്സിൽ മാറ്റം വരുത്തുന്നതാണ്. ഇതിനായി ടിവി റിമോട്ടിൽ Settings ബട്ടൺ പ്രെസ് ചെയ്യുക.
  • ശേഷം Sound / Audio അല്ലെങ്കിൽ Connections എന്ന ഓപ്ഷൻ സ്ക്രീനൽ കാണാം. ഇത് സെലക്റ്റ് ചെയ്യുക.
  • തുടർന്ന് ബ്ലൂടൂത്ത് ഡിവൈസസസ്, Bluetooth Audio Devices അല്ലെങ്കിൽ Add Device എന്ന ഓപ്ഷൻ കാണാം. ഇത് തെരഞ്ഞെടുക്കുക.
  • സ്ക്രീനിൽ നിങ്ങളുടെ ഹെഡ്‌ഫോണിന്റെ പേര് വരും. ഇത് സെലക്റ്റ് ചെയ്ത ശേഷം പെയർ / കണക്റ്റ് എന്ന ഓപ്ഷൻ അമർത്തുക.
  • കണക്റ്റ് ആയാൽ ടിവിയിലെ ശബ്ദം ഹെഡ്‌ഫോൺ ചെവിയിൽ വച്ച് ആസ്വദിക്കാം.

Also Read: വിപണിയെ ഞെട്ടിക്കാൻ ഡ്യുവൽ ഡിസ്പ്ലേയും Dual 200MP ക്യാമറയുമായി Xiaomi 18 Pro ഒരുങ്ങുന്നു!

അതായത് ഒരു ഹെഡ്ഫോൺ മൊബൈൽ ഫോണുമായി കണക്റ്റ് ചെയ്യുന്ന അതേ രീതിയിലും എളുപ്പത്തിലും സ്മാർട്ട് ടിവിയിലും കണക്റ്റ് ചെയ്യാനാകും. ഇതിന് പുറമെ നിങ്ങളുടെ ടിവി നിങ്ങളുടെ ടിവിയ്ക്ക് ബ്ലൂടൂത്ത് സപ്പോർട്ടുണ്ടോ എന്നതും ഉറപ്പാക്കണം. കാരണം ചില പഴയ മോഡലുകളിലും, മറ്റ് ചില സ്മാർട്ട് ടിവികളിലും ബ്ലൂടൂത്ത് പിന്തുണ ലഭിക്കില്ല.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile