Samsung Galaxy F70 5G: സാംസങ്ങിന്റെ ദീപാവലി സമ്മാനം! 20,000 രൂപ ബജറ്റിൽ പുതുപുത്തൻ ഫോൺ ഇന്നെത്തും
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ബജറ്റ് സെഗ്മെന്റിൽ പുത്തൻ സാംസങ് ഹാൻഡ്സെറ്റ് വരുന്നു. 20,000 രൂപയ്ക്ക് താഴെ വിലവരുന്ന Samsung Galaxy F70 5G ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ദീപാവലി ഉത്സവ സീസൺ പ്രമാണിച്ച് ഇന്ത്യയിലെ മിഡ് റേഞ്ച് കസ്റ്റമേഴ്സിന് വേണ്ടിയാണ് ഫോൺ പുറത്തിറക്കുന്നത്. മികച്ച ഡിസ്പ്ലേ, കരുത്തുറ്റ പ്രൊസസ്സർ, ഉയർന്ന ശേഷിയുള്ള ബാറ്ററി എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് എഫ് സീരീസ് സാംസങ് 5ജി ലോഞ്ച് ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഫ്ലിപ്കാർട്ടിൽ ഫോൺ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോ ഷേക്ക്, നോ റീട്ടെയ്ക്ക് എന്ന ക്യാപ്ഷനോടെ അവതരിപ്പിക്കുന്ന ഗാലക്സി എഫ്70 5ജി ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഒരു മികച്ച ബജറ്റ് ചോയിസാകുമെന്ന് കരുതാം. ഈ പുതുപുത്തൻ സാംസങ് ഫോണിന്റെ ഇന്ത്യൻ വില, ലോഞ്ച് ഓഫറുകൾ, പ്രധാന സവിശേഷതകൾ എന്നിവ വിശദമായി അറിയാം.
SurveySamsung Galaxy F70 5G India Price (Expected)
ഫ്ലിപ്പ്കാർട്ട് ടീസറിൽ Rs 1X,XXX എന്നാണ് കൊടുത്തിട്ടുള്ളത്. ഇതിനർത്ഥം ഫോണിന്റെ വില 20,000 രൂപയിൽ താഴെയായിരിക്കും എന്നായിരിക്കുമെന്ന് സൂചനയുണ്ട്. സാംസങ്ങിന്റെ ഗാലക്സി F70e മോഡലിന് 18,499 രൂപയായിരുന്നു വില. ഇതിനേക്കാൾ അൽപം മുകളിലാകും സാംസങ് ഗാലക്സി എഫ്70 5ജിയുടെ വിലയെന്ന് അനുമാനിക്കാം. എങ്കിലും 37,999 രൂപയുടെ ഗാലക്സി F70 പ്രോയ്ക്ക് താഴെയാകും ഗാലക്സി എഫ്70 ഫോണിന് വില ഈടാക്കുക. ഒക്ടോബർ 18 ലെ ലോഞ്ചിന് ശേഷം ഫോൺ ഫ്ലിപ്കാർട്ട് വഴി ഓൺലൈൻ പർച്ചേസ് നടത്താവുന്നതാണ്.
സാംസങ് ഗാലക്സി എഫ്70 5ജി സവിശേഷതകൾ
ഇതിൽ 6.7 ഇഞ്ച് FHD+ 120Hz sAMOLED ഡിസ്പ്ലേയാണ് സാംസങ് നൽകുക എന്നതാണ് ലഭിക്കുന്ന വിവരം. ഈ ഫോണിന് പ്രൊട്ടക്ഷൻ നൽകുന്നത് ഗൊറില്ല ഗ്ലാസ് വിക്ടസ് ആണ്. ഫോണിൽ ടച്ച് ലെയർ സംയോജിപ്പിച്ചിട്ടുള്ള AMOLED ഡിസ്പ്ലേയായ എസ്അമോലെഡ് സ്ക്രീൻ വരുന്നുണ്ട്.

7.5 mm കനത്തിലുള്ള സ്റ്റൈലിഷ് സാംസങ് എഫ് സീരീസിൽ 5000എംഎഎച്ച് കരുത്തുറ്റ ബാറ്ററിയാകും ഉൾപ്പെടുത്തുക. ഇത് 25 വാട്ട് ചാർജിങ് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: ഐഖൂവിനും ഷവോമിയ്ക്കും ചെക്ക് വയ്ക്കാൻ, Extreme Gen 6 ചിപ്പുമായി Motorola യുടെ വമ്പൻ സിഗ്നേച്ചർ ഫോൺ
ഗാലക്സി A17 മോഡലിൽ കണ്ട സാംസങ്ങിന്റെ സ്വന്തം എക്സിനോസ് 1330 ചിപ്സെറ്റാണ് ഗാലക്സി എഫ്70 5ജിയിൽ നൽകുന്നത്.ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള ഫോണിൽ 50MP പ്രൈമറി ക്യാമറയുണ്ടാകും. ഇതിൽ 5MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ സെൻസറും നൽകിയേക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന് മുൻവശത്ത് 13MP ഫ്രണ്ട് ക്യാമറയും കൊടുക്കുന്നുണ്ട്.
NFC, ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച്, ജെമിനി, ടാപ്പ് ആൻഡ് പേ സൗകര്യമുള്ള സാംസങ് വാലറ്റ് ഈ ഗാലക്സി എഫ്70 5ജിയിൽ ഉൾപ്പെത്തുമെന്നുമാണ് വിവരം. ഇവയെല്ലാം കമ്പനി സ്ഥിരീകരിച്ച വിവരങ്ങൾ അല്ല. അതിനാൽ തന്നെ ലോഞ്ചിന് ശേഷം മാത്രമേ സാംസങ് ഗാലക്സി എഫ്70 5ജിയുടെ കൃത്യമായ സവിശേഷതകൾ മനസിലാക്കാൻ കഴിയുള്ളൂ.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
