Nothing Phone 4b ഫ്ലിപ്കാർട്ടിനേക്കാൾ തകർപ്പൻ ഓഫർ ആമസോണിൽ! 6000mAh ബാറ്ററിയും Snapdragon പെർഫോമൻസും!

Nothing Phone 4b ഫ്ലിപ്കാർട്ടിനേക്കാൾ തകർപ്പൻ ഓഫർ ആമസോണിൽ! 6000mAh ബാറ്ററിയും Snapdragon പെർഫോമൻസും!

ഡിസൈനിൽ വെറൈറ്റി പിടിച്ച് വിപണിശ്രദ്ധ നേടിയ Nothing Phone 4b ഓഫറിൽ വാങ്ങാം. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച ഓഫർ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലഭ്യമാണ്. ഗെയിമിംഗ് പ്രിയർക്കും ഭാരമേറിയ ടാസ്കുകൾ ചെയ്യുന്നവർക്കും കരുത്തുറ്റ Snapdragon പ്രൊസസറും ർഘദൂര ബാറ്ററി ലൈഫ് ഉറപ്പുനൽകുന്ന 6000mAh ബാറ്ററിയുമുള്ള നതിങ് ഹാൻഡ്സെറ്റാണിത്.

Digit.in Survey
✅ Thank you for completing the survey!

മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിലെ പ്രിയപ്പെട്ട മോഡലായ പുത്തൻ നതിംഗ് ഫോണിന് ആമസോണിൽ നിന്ന് വാങ്ങുമ്പോൾ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ വഴി വലിയ കിഴിവുകളും ലഭ്യമാണ്. ഇതിന് ആകർഷകമായ ആകർഷകമായ പലിശരഹിത ഇഎംഐ ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും അനുവദിച്ചിട്ടുണ്ട്. ആമസോണിൽ ലഭ്യമായിട്ടുള്ള നതിങ് ഫോൺ 4ബിയുടെ കൃത്യമായ വിലവിവരങ്ങളും ഓഫറുകളും വിശദമായി അറിയാം.

Nothing Phone 4b: ഓഫർ

54,999 രൂപയ്ക്കാണ് നതിങ് ഫോൺ 4ബി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് ഫ്ലിപ്കാർട്ടിൽ 36,999 രൂപയാണ് വില. അതേ സമയം ആമസോണിൽ ഈ ഹാൻഡ്സെറ്റിന്റെ വില 30,500 രൂപയാണ്. എസ്ബിഐ കാർഡിലൂടെ ഈ സ്റ്റൈലിഷ് നതിങ് ഫോൺ 750 രൂപയുടെ ഇളവിൽ വാങ്ങിക്കാം. ഇതുകൂടി ചേർക്കുമ്പോൾ 30000 രൂപയിലും താഴെ വിലയിൽ മിഡ് റേഞ്ച് ഫോൺ പർച്ചേസ് ചെയ്യാം. ഇതിന് 28,300 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

ഇതിന് ആമസോൺ 1,072 രൂപയുടെ ഇഎംഐ ഓഫറും, 795 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും നതിങ് സ്മാർട്ട് ഫോൺ അനുവദിച്ചിട്ടുണ്ട്.

Also Read: വിപണിയെ ഞെട്ടിക്കാൻ ഡ്യുവൽ ഡിസ്പ്ലേയും Dual 200MP ക്യാമറയുമായി Xiaomi 18 Pro ഒരുങ്ങുന്നു!

നതിങ് ഫോൺ 4ബിയുടെ പ്രത്യേകതകൾ

ഡിസ്‌പ്ലേ: 6.77-ഇഞ്ച് വലിപ്പമുള്ള FHD+ AMOLED ഡിസ്പ്ലേയിലുണ്ട്. ഇത് സ്മൂത്ത് സ്ക്രോളിങ്ങിനായി 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഫോണിന് 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. ഫോണിന്റെ ഡിസൈനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ 5 സ്വകയറുകളിലായി 45 മിനി എൽഇഡി ലൈറ്റുകളടങ്ങുന്ന പുതിയ ഗ്ലിഫ് ബാറാണ് നതിങ് ഫോണിൽ സജ്ജീകരിച്ചിട്ടുള്ളത്. നോട്ടിഫിക്കേഷൻ, ഡെലിവറി ട്രാക്കിങ്, സ്ക്രീൻ തുറക്കാതെ ലൈവ് സ്കോറിങ് എന്നിവയ്ക്കെല്ലാം ഇത് സഹായിക്കുന്നു.

സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 4nm ചിപ്പും അഡ്രിനോ 810 ജിപിയുവുമുണ്ട്. 50MP മെയിൻ ക്യാമറയും 8MP അൾട്രാ-വൈഡ് ക്യാമറയും മുൻവശത്ത് 16MP ഫ്രണ്ട് ക്യാമറയുമുണ്ട്. ഇതിലെ 50 മെഗാപിക്സൽ മെയിൻ ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടും ലഭിക്കുന്നു.

ഫോണിന് പവർ നൽകുന്നത് 6,000mAh ബാറ്ററിയാണ്. ഇത് 33W വയർഡ് ചാർജിംഗ്, 7.5W റിവേഴ്സ് വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്ന നത്തിംഗ് OS 4.1 വേർഷന് 45 മിനി-LED-കളുള്ള ഗ്ലിഫ് ബാർ, സ്റ്റീരിയോ സ്പീക്കറുകളും, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. ഫോണിന് IP64 റേറ്റിംഗാണുള്ളത്.

ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ 6,000mAh ബാറ്ററിയിൽ മറ്റ് ചില സവിശേഷതകൾ കൂടിയുണ്ട്. ഇതിൽ സേഫ് സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. 1,200 തവണ ചാർജ് ചെയ്തതിന് ശേഷവും 90 ശതമാനം ബാറ്ററി കപ്പാസിറ്റി ഫോണിന് ഉറപ്പിക്കാം. ഈ ഫോണിൽ ആൻഡ്രോയിഡ് 19 വരെയുള്ള മൂന്ന് ഒഎസ് അപ്‌ഗ്രേഡുകളും, ഒപ്പം ആറ് വർഷത്തേക്കുള്ള സെക്യൂരിറ്റി പാച്ചുകളുമുണ്ട്.

Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile