വിപണിയെ ഞെട്ടിക്കാൻ ഡ്യുവൽ ഡിസ്പ്ലേയും Dual 200MP ക്യാമറയുമായി Xiaomi 18 Pro ഒരുങ്ങുന്നു!
സ്മാർട്ട്‌ഫോൺ വിപണിയിൽ അത്യാധുനിക സാങ്കേതികവിദ്യയിലൂടെ കളം പിടിക്കാനൊരുങ്ങുകയാണ് ഷവോമി. പ്രീമിയം സ്മാർട്ട്‌ഫോൺ പ്രേമികളെ ആവേശത്തിലാക്കി ഡ്യുവൽ ഡിസ്‌പ്ലേയും ഡ്യുവൽ 200 മെഗാപിക്സൽ ക്യാമറയുമായി Xiaomi 18 Pro ഇന്ത്യയിലേക്ക് എത്തുന്നു. ന്യൂഡൽഹിയിൽ നടന്ന IMC 2026 ചടങ്ങിൽ സ്മാർട്ട് ഫോൺ പ്രദർശിപ്പിച്ചു. വരും മാസങ്ങളിൽ ഹാൻഡ്‌സെറ്റ് ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് ഷവോമി ഇന്ത്യയുടെ പ്രൊഡക്റ്റ് മാർക്കറ്റിംഗ് അസോസിയേറ്റ് ഡയറക്ടറായ ഗൗതം ബത്ര സ്ഥിരീകരിച്ചു.
SurveyXiaomi 18 Pro India Expected Display
ഫോണിന്റെ മുൻവശത്ത് 120Hz റിഫ്രഷ് റേറ്റും 4,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.4 ഇഞ്ച് ഫ്ലാറ്റ് 1.5K LTPO AMOLED ഡിസ്‌പ്ലേയുമുണ്ട്.
ഇതിൽ 2.7 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും 4,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും മറ്റൊരു ചെറിയ സ്‌ക്രീനും കൊടുക്കുന്നു. നോട്ടിഫിക്കേഷനുകൾ പരിശോധിക്കാനും വിജറ്റുകൾ ഉപയോഗിക്കാനും പ്രധാന ക്യാമറകൾ ഉപയോഗിച്ച് മികച്ച നിലവാരമുള്ള സെൽഫികൾ എടുക്കാനുമെല്ലാം ഈ രണ്ടാമത്തെ ഡിസ്പ്ലേ പ്രയോജനപ്പെടും.
Also Read: Flipkart Offer: LG 4K Smart TV കൾക്ക് പകുതി വില; 43 ഇഞ്ച്, 55 ഇഞ്ച് മോഡലുകൾക്ക് വൻ ഓഫറുകൾ
സാംസങ് അൾട്രായിലുള്ള പ്രൈവസി ഡിസ്പ്ലേ പോലെ പ്രത്യേക മൈക്രോ-ബാഫിളുകളും പ്രൈവസി പിക്സലുകളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ-തലത്തിലുള്ള പ്രൈവസി ഫീച്ചറും ഈ ഫോണിനുണ്ടാകും. ഷവോമി 18 പ്രോയിൽ കമ്പനി സൂപ്പർ പിക്സൽ ഡിസ്പ്ലേ 2.0 അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Xiaomi 18 Pro camera expected
ഫോണിൽ ലൈക്ക ലെൻസുമായി സഹകരിച്ചുള്ള ഫോട്ടോഗ്രാഫി സിസ്റ്റമാണ് കൊണ്ടുവരുന്നത്. OIS സപ്പോർട്ടുള്ള 200MP ലൈറ്റ് ഫ്യൂഷൻ 960 പ്രൈമറി ക്യാമറയും, 200MP പെരിസ്‌കോപ്പ് ക്യാമറയും, വിശാലമായ ദൃശ്യങ്ങൾക്കും ലാൻഡ്‌സ്‌കേപ്പുകൾക്കുമായി 50MP അൾട്രാ-വൈഡ് ക്യാമറയും ഇതിലുണ്ടാകും. ഫോണിൽ 50MP ഫ്രണ്ട് ക്യാമറ കൊടുത്തേക്കും.
ബാറ്ററിയും പ്രൊസസറും
ഷവോമി 18 പ്രോയിൽ 7,000mAh ശേഷിയുള്ള വലിയൊരു സിലിക്കൺ-കാർബൺ ബാറ്ററി നൽകിയേക്കും. ഇത് 100W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണച്ചേക്കും. 2nm ആർക്കിടെക്ചറിൽ നിർമിച്ചതും 5.01GHz വരെ വേഗതയുള്ള Oryon CPU കോറുകൾ ഉൾക്കൊള്ളുന്നതുമായ ക്വാൽകോമിന്റെ പ്രൊസസറാണ് ഇതിൽ കൊടുക്കുക. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 ചിപ്‌സെറ്റാണ് ഇതിൽ കൊടുക്കാൻ സാധ്യത.
ഷവോമി ഫോണിന്റെ പ്രതീക്ഷിക്കുന്ന വില
ഷവോമി ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ച് തീയതിയും വിലയും പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ഷവോമി 17-ന്റെ പ്രാരംഭ വില 89,999 രൂപയായേക്കും. ഇന്ത്യയിൽ ഈ ഫോണിന് ഒരു ലക്ഷം രൂപയ്ക്കും മുകളിലേക്ക് വിലയെത്തിയേക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
