ആമസോണിലും ഫ്ലിപ്കാർട്ടിലും സ്റ്റോക്കില്ല; iPhone 17 Pro വലിയ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാൻ മറ്റൊരു ഓഫർ

ആമസോണിലും ഫ്ലിപ്കാർട്ടിലും സ്റ്റോക്കില്ല; iPhone 17 Pro വലിയ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാൻ മറ്റൊരു ഓഫർ

iPhone 17 Pro വില കൂട്ടിയത് ശരിക്കും ആപ്പിൾ ആരാധകർക്ക് ഒരു തിരിച്ചടിയായിരുന്നു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ സെയിൽ തുടങ്ങി ആദ്യസമയങ്ങളിൽ പ്രീമിയം ഐഫോണിന് വിലക്കിഴിവുണ്ടായിരുന്നു. എന്നാലിപ്പോൾ രണ്ട് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഐഫോൺ 17 പ്രോ സ്റ്റോക്ക് കാലിയാണ്. പക്ഷേ വിലക്കിഴിവിൽ ഹാൻഡ്സെറ്റ് ഈ പ്രീമിയം ഐഫോൺ വാങ്ങാൻ മറ്റൊരു സുവർണാവസരമുണ്ട്. ടാറ്റയുടെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ Croma ഐഫോണിന് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. പ്രൊഫഷണൽ ഗ്രേഡ് ഓഡിയോ-വീഡിയോ ഫീച്ചറുകളുള്ള സ്മാർട്ട് ഫോണിന് മികച്ച ബാങ്ക് ഓഫറുകളും ഇഎംഐ ഓഫറുകളും ലഭ്യമാണ്. സ്മാർട്ട് ഫോണിന്റെ ക്രോമയിലെ കിഴിവും ഐഫോൺ 17 പ്രോയുടെ ഫീച്ചറുകളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

iPhone 17 Pro Price Discount Flipkart

134,900 രൂപയാണ് ഐഫോൺ 17 പ്രോയുടെ 256 ജിബി സ്റ്റോറേജ് മോഡലിന് വില. സ്മാർട്ട് ഫോണിന് ആമസോണിലും ഫ്ലിപ്കാർട്ടിലും സ്റ്റോക്ക് ലഭ്യമല്ല. എന്നാൽ ക്രോമയിൽ ഐഫോണിന്റെ ഇപ്പോഴത്തെ വില 125,990 രൂപയാണ്. കോസ്മിക് ഓറഞ്ച്, ബ്ലൂ, സിൽവർ കളറുകളിൽ ഐഫോൺ 17 പ്രോ ലഭ്യമാണ്.

ഐസിഐസിഐ, ഐഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾക്ക് അധിക ഇളവ് ക്രോമ തരുന്നു. ഇങ്ങനെ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഡിവൈസ് 4000 രൂപയുടെ ഇളവിൽ വാങ്ങിക്കാം. ഈ ഓഫറിലൂടെ ഐഫോൺ 17 പ്രോ 120000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം. സ്മാർട്ട് ഫോണിന് ആകർഷകമായ 5,931 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.

Also Read: വെറും 1299 രൂപയ്ക്ക് Free Netflix, അൺലിമിറ്റഡ് കോളിങ്, ദിവസേന 2GB ഡാറ്റ! Jio ബമ്പർ പ്ലാൻ

ഐഫോൺ 17 പ്രോ ഫീച്ചറുകൾ എന്തൊക്കെ?

ഐഫോൺ ആരാധകർ അല്ലാത്തവരും യൂട്യൂബ്, ഇൻസ്റ്റഗ്രാം വ്ളോഗിങ് ആവശ്യങ്ങൾക്കായി ഐഫോൺ 17 പ്രോ വാങ്ങിക്കും. ആപ്പിൾ ഐഫോൺ 17 പ്രോയ്ക്ക് അലുമിനിയം ബോഡിയും മുൻവശത്ത് സെറാമിക് ഷീൽഡ് 2 പ്രൊട്ടക്ഷനുമുണ്ട്. ഇതിന് പിൻഭാഗത്ത് ഗ്ലാസ് പാനലാണ് കൊടുത്തിരിക്കുന്നത്.

120Hz റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, HDR10 സർട്ടിഫിക്കേഷൻ പിന്തുണയ്ക്കുന്ന സ്മാർട്ട് ഫോണാണിത്. ഈ ഐഫോണിന് 6.3 ഇഞ്ച് LTPO സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയുണ്ട്.

3nm സാങ്കേതികവിദ്യയിലുള്ള ഏറ്റവും പുതിയ A19 Pro ചിപ്‌സെറ്റാണ് ആപ്പിൾ ഐഫോൺ 17 പ്രോയിലുള്ളത്. ഇതിൽ 3998mAh ശേഷിയുള്ള വലിയ ബാറ്ററിയും, വെറും 20 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാനുള്ള ഫീച്ചറും ഫോണിനുണ്ട്. 25W MagSafe വയർലെസ് ചാർജിങ് സപ്പോർട്ടും സ്മാർട്ട് ഫോണിന് ലഭിക്കുന്നു.

ഫോണിന് പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. f/1.8 അപ്പേർച്ചറുള്ള 48MP മെയിൻ ക്യാമറ, f/2.8 അപ്പേർച്ചറുള്ള 48MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 48MP അൾട്രാ-വൈഡ് ക്യാമറയും ചേർന്നതാണ് ക്യാമറ സിസ്റ്റം. ഫോണിന് മുൻവശത്ത് f/1.9 അപ്പേർച്ചർ ലെൻസുള്ള 18MP സെൽഫി ക്യാമറ കൊടുത്തിരിക്കുന്നു.

അതേ സമയം ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകളിൽ ഈ വർഷത്തെ മെഗാ സെയിൽ തകൃതിയായി മുന്നേറുന്നു. ഒക്ടോബർ 8, 9 തീയതികളിലായിരുന്നു ഓഫർ സെയിൽ ആരംഭിച്ചത്. ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും, ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്സ് സെയിലും എന്ന് വരെയാണ് എന്നതിൽ ഇനിയും അറിയിപ്പ് വന്നിട്ടില്ല. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഗാർഹികോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ, വസ്ത്രങ്ങൾ എന്നിവയ്ക്കെല്ലാം സെയിൽ സമയത്ത് ഓഫറുകൾ ലഭ്യമാകുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile