Extreme Gen 6 ചിപ്പുമായി എത്തുന്ന ആദ്യത്തെ ഫോൺ, iQOO 16 ഇന്ത്യയിലേക്ക്!
സാംസങ്ങിനും ആപ്പിളിനും ശേഷം ഐക്യുവിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലിനായാണ് ടെക് പ്രേമികൾ കാത്തിരിക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന ഈ വർഷത്തെ 2026 ചടങ്ങിൽ വരാനിരിക്കുന്ന iQOO 16 സിഇഒ നിപുൺ മരിയ പ്രദർശിപ്പിച്ചു. ഇങ്ങനെ ഫോണിന്റെ ഇന്ത്യൻ ലോഞ്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും ശക്തമേറിയ പ്രൊസസറായ ക്വാൽകോം Snapdragon 8 Elite Extreme Gen 6 ചിപ്സെറ്റിലാണ് ഈ ഐഖൂ ഹാൻഡ്സെറ്റ് അവതരിപ്പിക്കുന്നത്. മുമ്പിറങ്ങിയ ഐഖൂ 14, ഐഖൂ 15 പോലുള്ളവ ജെൻസികൾക്കും ഗെയിമിങ് പ്രേമികൾക്കും പ്രിയപ്പെട്ട മൊബൈൽ ഫോണായിരുന്നു. അടുത്ത ഫ്ലാഗ്ഷിപ്പ് ഐക്യൂ 16 5ജിയിൽ 8,400 mAh വമ്പൻ ബാറ്ററിയും Hexagon NPU സാങ്കേതികവിദ്യയും ഉൾപ്പെടുത്തുമെന്നാണ് വിവരം. ഹൈ പെർഫോമൻസ്, ഗെയിമിംഗ്, സുഗമമായ ഡിസ്‌പ്ലേ, ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് ആഗ്രഹിക്കുന്നവർക്ക് ഐഖൂ 16 എന്തുകൊണ്ടും ഇഷ്ടപ്പെടും. സ്മാർട്ട് ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് വിശേഷങ്ങളും പ്രതീക്ഷിക്കുന്ന ഫീച്ചറുകളുമറിയാം.
SurveyiQOO 16 India Launch
ഐക്യൂ 16-ന്റെ ചൈനീസ് പതിപ്പ് 2026 സെപ്റ്റംബറിൽ പുറത്തിറങ്ങി. വിവോയുടെ സബ് ബ്രാൻഡ് കമ്പനി പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നതിൽ എന്തായാലും ഇപ്പോൾ സ്ഥിരീകരണം വന്നു. IMC 2026-ലെ സ്നാപ്ഡ്രാഗൺ ഇവന്റിനിലാണ് ഫോണും പ്രദർശിപ്പിച്ചത്. എന്നാൽ, ഫോൺ പുറത്തിറക്കുന്ന കൃത്യമായ തീയതി കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിൽ എത്ര വിലയായേക്കും?
ഫോണിന്റെ വിലയെ കുറിച്ചും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എങ്കിലും ചൈനയിൽ ഈ ഫോണിന്റെ അടിസ്ഥാന വില ഏകദേശം 85,000 രൂപയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ പതിപ്പിന് ഒരു ലക്ഷം രൂപയോളം വില വന്നേക്കാമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ഐക്യൂ 15-ന് ഇന്ത്യയിൽ 85,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇതേ വിലയിലോ അല്ലെങ്കിൽ മുകളിൽ വിലയിലോ ആയിരിക്കാം പുതിയ ഫ്ലാഗ്ഷിപ്പ് ഫോണും ലോഞ്ച് ചെയ്യുന്നത്.
iQOO 16 India Specifications (Expected)
വരാനിരിക്കുന്ന ഫോണിലെ പ്രൊസസറിനെ കുറിച്ച് എന്തായാലും കമ്പനി സ്ഥിരീകരിച്ചു. ഇതിനൊപ്പം ഫോണിന്റെ മറ്റ് ലോഞ്ച് വിശേഷങ്ങൾ കൂടി പരിശോധിക്കാം.
- പ്രൊസസർ
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 ചിപ്‌സെറ്റ് ആണ് ഫോണിലുള്ളത്. ഗെയിമിംഗിന് മുൻഗണന നൽകുന്നതിനാൽ, ഹാർഡ്‌വെയറിനെ പിന്തുണയ്ക്കുന്നതിനായി ഒരു പ്രത്യേക Q4 ഗെയിമിംഗ് ചിപ്പും ഇതിൽ കൊടുക്കും.
ഉയർന്ന നിലവാരമുള്ള മൊബൈൽ ഗെയിമുകൾ, വേഗത്തിലുള്ള ആപ്പ് ലോഡിംഗ്, മൾട്ടിടാസ്കിംഗ് എന്നിവയ്ക്ക് അനുയോജ്യമായ ഫോണാകുമിതെന്നാണ് സൂചന.
- ഡിസ്പ്ലേ
3,168 × 1,440 പിക്സൽ റെസല്യൂഷനും 165Hz വരെയുള്ള റിഫ്രഷ് റേറ്റുമുള്ള ഫോണിന് 6.85 ഇഞ്ച് സാംസങ് M16 AMOLED പാനലാകും നൽകുന്നത്. ഇന്ത്യൻ വേർഷന്റെ ഡിസ്‌പ്ലേ സംബന്ധിച്ച പൂർണമായ വിവരങ്ങൾ കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തിവിട്ടിട്ടില്ല.

- ബാറ്ററി
ദീർഘനേരം ഗെയിമിംഗിലോ കണ്ടന്റ് സ്ട്രീമിംഗിലോ ഏർപ്പെടുന്നവർക്ക് പവർഫുൾ ബാറ്ററി തന്നെ ഫോണിൽ കൊടുക്കുന്നുണ്ട്. ഇതിനായി ഐഖൂ 8,400mAh ബാറ്ററിയാണ് ഉൾപ്പെടുത്തുക. ഫോൺ 100W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.
ശ്രദ്ധിക്കേണ്ടത് തൊട്ടുമുമ്പത്തെ ഫ്ലാഗ്ഷിപ്പിൽ കമ്പനി 7,000mAh ബാറ്ററിയായിരുന്നു നൽകിയിരുന്നത്.
Also Read: Flipkart BBD Sale ഏർലി സെയിലിൽ 55 ഇഞ്ച് QLED Smart Tv അത്യുഗ്രൻ ഓഫറിൽ വാങ്ങാം
- സോഫ്റ്റ് വെയർ
ചൈനീസ് മോഡലിൽ ആൻഡ്രോയിഡ് 17-നെ അടിസ്ഥാനമാക്കിയുള്ള OriginOS 7 ഒഎസ് നൽകി. ഇന്ത്യൻ പതിപ്പിലും ഇതേ സോഫ്റ്റ്‌വെയറും കളർ ഓപ്ഷനുകളും നൽകുമോ എന്നത് ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്.
- ക്യാമറ
ചൈനയിൽ പുറത്തിറക്കിയ ഐഖൂ 16 ഫോണിൽ മൂന്ന് 50-മെഗാപിക്സൽ പിൻ ക്യാമറകൾ ഉൾപ്പെടുത്തി. പ്രൈമറി സെൻസർ, അൾട്രാ-വൈഡ് ക്യാമറ, ഒരു പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ ചേർന്നതാണ് ഈ സെൻസർ സിസ്റ്റം. അതേ സമയം സ്മാർട്ട് ഫോണിന്റെ മുൻവശത്ത് 32-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഉൾപ്പെടുത്തിയത്.
സ്റ്റാൻഡേർഡ് ഫോട്ടോഗ്രാഫി, വിശാലമായ ലാൻഡ്സ്കേപ്പുകൾ, സൂം-ഇൻ ഷോട്ടുകളും ഐഖൂ 16 മോഡലിൽ നൽകിയിരുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
