Flipkart Big Billion Days ഏർലി സെയിലിലൂടെ വീട്ടിൽ മികച്ച തിയേറ്റർ എക്സ്പീരിയൻസ് സ്വന്തമാക്കാം. വീട്ടിൽ ഒരു തിയേറ്റർ ഫീൽ ഒരുക്കാൻ 55 ഇഞ്ച് QLED Smart TV വാങ്ങിക്കാം. സാധാരണ എൽഇഡി ടിവികളേക്കാൾ മികച്ച കളർ ക്വാളിറ്റിയും തിളക്കവും നൽകുന്ന QLED സാങ്കേതികവിദ്യയുള്ള ടിവികളാണിത്. ഒക്ടോബർ 9 ന് ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്സ് സെയിലിന് കൊടിയേറും. എന്നാൽ മഹാസെയിലിന് മുന്നോടിയായി ഏർലി ഡേയ്സ് സെയിലൂടെ വൻ ഇളവ് ടിവിയ്ക്ക് ലഭ്യമാണ്. 4K അൾട്രാ എച്ച്ഡി റെസലൂഷൻ, ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം എന്നിവയെല്ലാം ഒരൊറ്റ ടെലിവിഷനിൽ ആസ്വദിക്കാം. പരിമിത കാലത്തേക്ക് മാത്രമുള്ള ഈ ഏർലി സെയിൽ ഓഫറുകളെ കുറിച്ചും ടിവിയുടെ പ്രത്യേകതകളും വിശദമായി അറിയാം.
SurveyKodak QLED Smart TV Deal Flipkart
പ്രമുഖ ബ്രാൻഡുകളുടെ പല ക്യുഎൽഇഡി ടിവികൾക്കും ഇപ്പോൾ ഓഫറുകൾ ലഭിക്കുന്നെങ്കിലും, KODAK Matrix ടെലിവിഷന്റെ ഓഫറാണ് ഇതിൽ പ്രധാനം. 2026 മോഡലിലെ കൊടക് 55 ഇഞ്ച് ടിവിയ്ക്ക് ഫ്ലിപ്കാർട്ടിൽ ഓഫർ ലഭിക്കുന്നു.
60 വാട്ട് ഓഡിയോ ഔട്ട്പുട്ടുള്ള കൊടക് ക്യുഎൽഇഡി ടിവിയ്ക്ക് 45,999 രൂപയാണ് വില. ഇത് 13000 രൂപയുടെ നേരിട്ടുള്ള കിഴിവിലൂടെ 32,999 രൂപയ്ക്ക് വാങ്ങാം.

1650 രൂപയുടെയോ 1500 രൂപയുടെയോ ബാങ്ക് ഓഫറും ലഭ്യമാണ്. ആക്സിസ്, ഐസിഐസിഐ, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ ഈ ഓഫർ സ്വന്തമാക്കാം. ഇങ്ങനെ കൊടക് മാട്രിക്സ് ടിവി 31000 രൂപ റേഞ്ചിൽ വാങ്ങിക്കാം. 9 മാസത്തേക്കുള്ള നോ കോസ്റ്റ് ഇഎംഐ ഓഫറിലൂടെ 3472 രൂപയ്ക്ക് കൊടക് ക്യുഎൽഇഡി ടിവി പർച്ചേസ് ചെയ്യാം.
Also Read: വില കേട്ടാൽ ഇപ്പോൾ വാങ്ങും! ഓപ്പോയുടെ രണ്ട് പവർഹൗസ് ഫോണുകൾ Oppo F35, F35 Pro എത്തി
കൊടക് സ്മാർട്ട് ടിവിയുടെ ഫീച്ചറുകൾ
4K റെസല്യൂഷനുള്ള ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ടിവി അവതരിപ്പിച്ചത്. 550 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടുള്ള സ്ക്രീനിൽ HDR10+ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നത്. AiPQ ചിപ്സെറ്റാണ് കൊടക് ടിവിയിലുള്ളത്. ഇതിന് എഐ സ്മൂത്ത് മോഷൻ സപ്പോർട്ടും ഇതിനുണ്ട്.
60W ഓഡിയോ ഔട്ട്പുട്ട് ലഭിക്കുന്ന സ്മാർട്ട് ടിവിയാണിത്. Dolby Atmos, Dolby Digital Plus, DTS സപ്പോർട്ടും ഓഡിയോയ്ക്ക് ലഭിക്കുന്നു. ബ്ലൂടൂത്ത് 5.0, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 3× HDMI, 2× USB, ഒപ്റ്റിക്കൽ ഔട്ട്‌പുട്ട് ഇതിന് ലഭിക്കുന്നു. ഗൂഗിൾ ടിവി, ഇൻബിൽറ്റ് ക്രോംകാസ്റ്റ്, ഗൂഗിൾ അസിസ്റ്റന്റ്, വോയ്‌സ് സെർച്ച് സൗകര്യമുള്ള റിമോട്ട്, ഒടിടി ഷോർട്ട്‌കട്ട് കീകൾ ഈ ക്യുഎൽഇഡി ടെലിവിഷനിൽ നൽകിയിട്ടുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
