ഫോണിലെ ഗജരാജൻ Samsung Galaxy S25 Ultra ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വെറും 84,999 രൂപയ്ക്ക്!

ഫോണിലെ ഗജരാജൻ Samsung Galaxy S25 Ultra ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വെറും 84,999 രൂപയ്ക്ക്!

ഐഫോണിനെ വരെ പൊരുതിതോൽപ്പിച്ച് വിപണി പിടിച്ച ആൻഡ്രോയിഡിലെ ഗജരാജൻ ഫോണാണ് Samsung Galaxy S25 Ultra. അടുത്തിടെ സാംസങ് 5ജിയുടെ വില കൂടുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നു. ഒക്ടോബർ 8ന് Amazon Great Indian Festival സെയിൽ ആരംഭിക്കുന്നു. ഇപ്പോഴിതാ പുറത്തുവരുന്ന വിവരം അനുസരിച്ച് പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോൺ വൻ വിലക്കുറവിൽ വാങ്ങിക്കാം. നേരിട്ടുള്ള ഇളവിന് പുറമെ സാംസങ് എസ്25 അൾട്രാ 5ജിയ്ക്ക് ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. മികച്ച പെർഫോമൻസിനായി ഗാലക്സിക്ക് വേണ്ടി പ്രത്യേകം ഒപ്റ്റിമൈസ് ചെയ്ത സ്നാപ്ഡ്രാഗൺ 8 ജെൻ പ്രൊസസർ ഈ സാംസങ് ഫോണിനുണ്ട്. 200MP ക്വാഡ് ക്യാമറ സെറ്റപ്പും 100x സൂമിംഗ് സപ്പോർട്ടുമുള്ളതിനാൽ ഇതൊരു വമ്പൻ ഫോട്ടോഗ്രാഫി സ്മാർട്ട് ഫോണാണ്. സാംസങ് ഗാലക്സി എസ്25 അൾട്രാ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഫോണിന്റെ ഓഫറിനെ കുറിച്ച് വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S25 Ultra Offer Amazon GIF SALE 2026

1,29,999 രൂപയ്ക്കാണ് ഗാലക്സി എസ്25 അൾട്രാ 5ജി ലോഞ്ച് ചെയ്തത്. 12 ജിബി, 256 ജിബി സ്റ്റോറേജുള്ള ഹാൻഡ്സെറ്റിന് 85000 രൂപയിലും താഴെ ഫെസ്റ്റിവൽ സെയിലിൽ വിലയാകും.

Also Read: കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ പേടി വേണ്ട! പ്രതിവർഷം 1000 രൂപയിൽ JioShield; അൺലിമിറ്റഡ് 5ജി ഉൾപ്പെടെ വമ്പൻ ഓഫറുകൾ

ഇപ്പോൾ സാംസങ് എസ്25 അൾട്രാ 5ജിയുടെ ആമസോണിലെ വില 99,999 രൂപ ആണ്. എന്നാൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 84999 രൂപയ്ക്ക് ഫ്ലാഗ്ഷിപ്പ് സാംസങ് ഹാൻഡ്സെറ്റ് വാങ്ങിക്കാം. 9 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓഫറും ഗാലക്സി എസ്25 അൾട്രായ്ക്ക് ലഭ്യമാകും. അതും 9444 രൂപ മാസം അടച്ചുകൊണ്ടുള്ള ഗാലക്സി എസ്25 അൾട്രാ ആമസോണിൽ വാങ്ങിക്കാം.

എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇഎംഐ ഓഫറുകളും ആമസോൺ ഓഫർ ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന 10 ശതമാനം ക്യാഷ്ബാക്ക് സാംസങ് എസ്25 അൾട്രാ ലാഭത്തിൽ വാങ്ങാൻ പ്രയോജനപ്പെടുത്താം.

Samsung Galaxy S25 Ultra
ആമസോൺ ഓഫർ

സാംസങ് എസ്25 അൾട്രാ 5ജി ഫീച്ചറുകൾ

2,600 nits വരെ പീക്ക് ബ്രൈറ്റ്‌നസും സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രൊസസറുമുള്ള ഫോണാണിത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: 6.9 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണ് സാംസങ് ഗാലക്‌സി എസ് 25 അൾട്രാ. ഫോൺ സ്ക്രീനിന് 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 2,600 nits വരെ പീക്ക് ബ്രൈറ്റ്‌നസും ലഭിക്കുന്നു. ഇതിന്റെ സ്ക്രീനിന് പ്രൊട്ടക്ഷൻ കൊടുക്കുന്നത് കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷനാണുള്ളത്.
  2. പ്രൊസസർ: 3nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഫോണിലുള്ളത്. ഇതിന് 12GB LPDDR5X റാമും 256GB UFS 4.0 സ്റ്റോറേജ് സപ്പോർട്ടുമുണ്ട്. ഏഴ് വർഷത്തെ OS അപ്‌ഡേറ്റുകളും ഏഴ് വർഷത്തെ സെക്യൂരിറ്റി പാച്ചുകളുമുണ്ട്.
  3. ക്യാമറ: പിൻ ക്യാമറയിൽ OIS സപ്പോർട്ടുള്ള 200MP പ്രൈമറി സെൻസറുണ്ട്. 0MP അൾട്രാ-വൈഡ് ലെൻസ്, OIS സപ്പോർട്ടുള്ള 10MP ടെലിഫോട്ടോ ലെൻസ്, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ചേർന്നതാണ് ഈ സാംസങ് ഫോണിലെ ക്യാമറ യൂണിറ്റ്. ഫോണിന് മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ക്യാമറയുമാണുള്ളത്.
  4. ബാറ്ററി: 5,000mAh ബാറ്ററിയുള്ള സാംസങ് ഫ്ലാഗ്ഷിപ്പ് ഫോൺ 45W ഫാസ്റ്റ് വയർഡ് ചാർജിംഗും Qi വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile