മൊബൈൽ ചിലവുകൾ കാരണം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ആശ്വാസം നൽകി Reliance Jio. 500 രൂപയ്ക്ക് താഴെ വിലയാകുന്ന റീചാർജ് പ്ലാനിൽ ഒരു കുടുംബത്തിന് മുഴുവൻ റീചാർജ് ഓഫറുകൾ ലഭിക്കും. വീട്ടിലെ മുതിർന്നവർക്കും കുട്ടികൾക്കും വെവ്വേറെ റീചാർജ് ചെയ്ത് പണം കളയാതെ കണക്റ്റിവിറ്റി നിലനിർത്താൻ ഈ പാക്കേജ് ഉപയോഗിക്കാം. ഇതിൽ സ്വകാര്യ ടെലികോം 75ജിബി ഡാറ്റയും, അൺലിമിറ്റഡ് വോയിസ് കോളിങ്ങും നൽകുന്നു. ജിയോയുടെ True 5G നെറ്റ്‌വർക്ക് പരിധിയിലാണെങ്കിൽ അൺലിമിറ്റഡ് 5G ഡാറ്റയും ലഭിക്കും. ഒരു കുടുംബത്തിലെ 3 അംഗങ്ങൾക്ക് ഉപയോഗിക്കാവുന്ന റീചാർജ് പ്ലാനാണിത്. പ്ലാനിന്റെ ആനുകൂല്യങ്ങളും വിലയും മറ്റ് വിവരങ്ങളും അറിയാം.
SurveyJio 449 Plan Benefits
ഇത് ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാനാണ്. പ്രധാന സിമ്മിന് 449 രൂപയാണ് ചെലവ്. ഇതിൽ അൺലിമിറ്റഡ് ഡാറ്റയും കോളിങ് സേവനവും ലഭ്യമാണ്.
ജിയോയുടെ പ്രധാന വരിക്കാരന് 75GB 4G ഡാറ്റ ലഭ്യമാണ്. ഇതിൽ അധിക ഡാറ്റയ്ക്ക് ഒരു ജിബിയ്ക്ക് 10 രൂപ ഈടാക്കുന്നു. പ്ലാനിൽ ജിയോ ട്രൂ 5G സേവനം അൺലിമിറ്റഡായി ലഭിക്കും.
നാഷണൽ വോയ്‌സ് കോളുകളും ജിയോയുടെ 449 രൂപ പാക്കേജിൽ ലഭിക്കും. പ്ലാനിൽ പ്രതിദിനം 100 എസ്എംഎസ് ഓഫറുകളും ആസ്വദിക്കാം.

Also Read: സാംസങ്ങിന്റെ അടുത്ത പടക്കുതിര! 18,000 രൂപ വിലയിൽ 6000mAh ബാറ്ററിയുമായി Samsung Galaxy A08 എത്തി
പ്രതിമാസം ഒരു സിമ്മിന് 150 രൂപ നിരക്കിൽ 3 അധിക ഫാമിലി സിം കാർഡുകൾ വരെ ചേർക്കാനുള്ള അധിക ഓപ്ഷൻ ലഭിക്കുന്നു. ഓരോ അധിക സിമ്മും കുടുംബത്തിനായുള്ള മൊത്തം ഡാറ്റാ പൂളിലേക്ക് 5GB ഡാറ്റ കൂടി അധികം നൽകുന്നു.
ഇങ്ങനെ പ്രധാന സിമ്മും അധികമായി 3 പേരെ കൂടി ചേർക്കുമ്പോൾ മൊത്തം 4 വരിക്കാർക്ക് ജിയോ സേവനം ലഭിക്കും. ഇങ്ങനെ പ്രതിമാസം 899 രൂപ (449 രൂപ+ 150 രൂപ x 3) ചെലവിൽ നിങ്ങൾക്ക് ജിയോയുടെ അൺലിമിറ്റഡ് സേവനങ്ങൾ പോസ്റ്റ് പെയ്ഡ് റീചാർജിലൂടെ നേടാം. 449 രൂപ പാക്കേജിൽ ജിയോഹോട്ട്സ്റ്റാർ, ജിയോടിവി, JioCloud എന്നിവയിലേക്കുള്ള സൗജന്യ ആക്സസും ലഭിക്കും.
449 രൂപ പ്ലാൻ ലാഭമാണോ?
449 രൂപയുടെ റീചാർജ് പാക്കേജ് ഒരു ഫാമിലി പ്ലാൻ നോക്കുന്നവർക്ക് അനുയോജ്യമാണ്. ഒറ്റയ്ക്കാണ് ഈ പ്ലാൻ എടുക്കുന്നതെങ്കിൽ ഇത് ലാഭമല്ല. ഒരാൾക്ക് വേണ്ടി മാത്രം റീചാർജ് നോക്കുന്നവർക്ക്, 349 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാൻ വാങ്ങാം. 449 രൂപ പ്ലാനിനൊപ്പം 18% GST ചേർത്ത് ഏകദേശം 530 രൂപയാകും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
