35999 രൂപയുടെ Nothing Phone 4b ഇനി 30,000 രൂപയിൽ താഴെ! ബിഗ് ബില്യൺ ഡേയ്സിൽ വൻ ഓഫർ
Flipkart ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2026 ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. സ്റ്റൈലിലും ഡിസൈനിലും വ്യത്യസ്തനായ Nothing Phone 4b സ്വന്തമാക്കാൻ ഫ്ലിപ്കാർട്ടിൽ സുവർണാവസരം! സാധാരണയായി 35000 രൂപ റേഞ്ചിൽ വരുന്ന നതിങ് ഫോണിന് ഫ്ലിപ്കാർട്ടിൽ 30000 രൂപയ്ക്ക് താഴെ വിലയിൽ വാങ്ങിക്കാം. ഒക്ടോബർ 9 നാണ് ഫ്ലിപ്കാർട്ടിൽ സെയിൽ മാമാങം ആരംഭിക്കുന്നത്.
Surveyനതിംഗിന്റെ സിഗ്നേച്ചർ സുതാര്യമായ ഡിസൈനും ആകർഷകമായ ഗ്ലിഫ് ലൈറ്റിംഗുമുള്ള സ്മാർട്ട് ഫോണാണിത്. Snapdragon 6 Gen 4 പ്രൊസസർ, 50MP മെയിൻ ക്യാമറയുമുള്ള നതിങ് ഫോണിന് ആകർഷകമായ ബാങ്ക് ഓഫറും ലഭിക്കും. ഓഫർ വിലയിൽ ഫോൺ എങ്ങനെ സ്വന്തമാക്കാമെന്നും ബാങ്ക് ഡിസ്കൗണ്ടുകളും വിശദമായി അറിയാം.
Nothing Phone 4b Offer Flipkart
6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 20000 രൂപ റേഞ്ചിലാണ് ഫ്ലിപ്കാർട്ടിൽ വില വരുന്നത്. 49,999 രൂപയ്ക്കാണ് നതിങ് ഫോൺ 4ബി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. 35999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഇപ്പോൾ വിൽക്കുന്നത്. 20000 രൂപയ്ക്കും 29999 രൂപയ്ക്കും ഇടയിലാകും ഫോൺ ലഭിക്കുക എന്നാണ് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബാങ്ക് കിഴിവും ചേർത്തുള്ള ഓഫറാകുമിതെന്നാണ് സൂചന. ഫ്ലിപ്കാർട്ട് ഫോണിന് ആകർഷകമായ എക്സ്ചേഞ്ച് ഓഫറും കൊടുക്കുന്നുണ്ട്.
Also Read: ഫ്ലിപ്പ്കാർട്ടിൽ ചാകര! Philips 300W ഡോൾബി സൗണ്ട്ബാർ 65 ശതമാനം കിഴിവിൽ വാങ്ങാം
നതിങ് ഫോൺ 4ബിയുടെ സവിശേഷതകൾ
Snapdragon പെർഫോമൻസും കരുത്തുറ്റ ബാറ്ററിയുമുള്ള ഫോണാണ് നതിങ് ഫോൺ 4ബി. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.
- ഡിസ്പ്ലേ: 6.77 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള സ്മൂത്ത് സ്ക്രോളിങ്ങുമുണ്ട്.
- ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ, ഓട്ടോഫോക്കസ് സപ്പോർട്ടുമുള്ള സെൻസറുകളാണുള്ളത്. 50MP സാംസങ് പ്രൈമറി സെൻസർ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. 8MP അൾട്രാ-വൈഡ് ക്യാമറയാണ് രണ്ടാമത്തെ സെൻസർ. ഫോണിന് മുൻവശത്ത് f/2.4 അപ്പേർച്ചർ സപ്പോർട്ടുള്ള 16MP സാംസങ് സെൽഫി ക്യാമറയുമുണ്ട്. 4K വീഡിയോ റെക്കോഡിങ് സപ്പോർട്ടും ഇതിനുണ്ട്.
- ബാറ്ററി: ഇന്ത്യക്കാർക്കായി ഈ നതിങ് ഫോണിൽ 6,000mAh ബാറ്ററിയാണുള്ളത്. 33W ഫാസ്റ്റ് ചാർജിങ്ങും 7.5W റിവേഴ്സ് ചാർജിങ്ങും ഈ നതിങ് ഹാൻഡ്സെറ്റിൽ ലഭിക്കും.
- ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാനായി IP64 റേറ്റിങ് നതിങ് ഫോണിനുണ്ട്.
- കണക്റ്റിവിറ്റി: ബ്ലൂടൂത്ത് 6.0, വൈ-ഫൈ 6, ഡ്യുവൽ-മോഡ് 5G (NSA, SA), GPS, GLONASS, BeiDou, Galileo, QZSS തുടങ്ങിയ ഫീച്ചറുകളും സ്മാർട്ട് ഫോണിൽ നൽകിയിട്ടുണ്ട്.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള ക്ലീൻ നത്തിംഗ് ഒഎസ് 4.1 സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും നതിങ് ഫോൺ 4ബിയിലുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
