നോക്കി റീചാർജ് ചെയ്താൽ നഷ്ടമില്ലാതെ ആസ്വദിക്കാവുന്ന Jio റീചാർജ് പ്ലാൻ അറിയാമോ? 1000 രൂപയിലും താഴെ വിലയിൽ ജിയോയിൽ മികച്ചൊരു പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്. അടിക്കടി റീചാർജ് ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ Jio പ്ലാൻ അനുയോജ്യമാണ്. കൃത്യമായി 90 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണിത്. പ്രതിദിനം വലിയ അളവിൽ ഡാറ്റാ ആനുകൂല്യങ്ങളും എസ്എംഎസ്, അൺലിമിറ്റഡ് കോളിങ് സേവനങ്ങളും ലഭിക്കുന്ന പ്ലാനാണിത്. ജിയോയുടെ 899 രൂപയുടെ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഈ റീചാർജ് പാക്കേജിന്റെ കൃത്യമായ വാലിഡിറ്റിയും പ്ലാനിലെ ആനുകൂല്യങ്ങളും വിശദമായി അറിയാം.
SurveyJio 899 Plan
899 രൂപയാണ് ഈ ജിയോ പ്ലാനിന് ചെലവാകുന്നത്. ഇതിൽ റിലയൻസ് ജിയോ 98 ദിവസത്തെ വാലിഡിറ്റി തരുന്നു. പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകളും 5ജിയും എസ്എംഎസ് ഓഫറുകളും തരുന്നു. 10 രൂപയിലും താഴെയാണ് ഈ ജിയോ പ്ലാനിന്റെ ദിവസച്ചെലവ്. 900 രൂപയിലും താഴെ വിലയാകുന്ന റീചാർജ് പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
ജിയോ 899 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ
- വാലിഡിറ്റി: കൃത്യം 90 ദിവസത്തെ വാലിഡിറ്റി
- അൺലിമിറ്റഡ് കോളുകൾ: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും ലോക്കൽ, എസ്ടിഡി (STD) കോളുകൾ സൗജന്യമായി വിളിക്കാം.
- പ്രതിദിന ഡാറ്റ: ദിവസേന 2 GB ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. ഈ 180 GB ഡാറ്റയ്ക്ക് പുറമെ 20 ജിബി ഡാറ്റയും ലഭിക്കും. ഇങ്ങനെ മൊത്തം 200 ജിബി 90 ദിവസത്തേക്ക് 4ജി വരിക്കാർക്ക് ലഭിക്കും.
- അൺലിമിറ്റഡ് 5G: ജിയോ 5G കവറേജ് ലഭിക്കുന്ന പ്രദേശത്ത്, 5ജി സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകളിൽ പരിധിയില്ലാതെ സൗജന്യമായി 5G ഡാറ്റ ഉപയോഗിക്കാം.
- സൗജന്യ എസ്എംഎസ്: പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ലഭ്യം.
- അധിക ആനുകൂല്യങ്ങൾ: ജിയോ ഹോട്ട്സ്റ്റാർ, ജിയോ ടിവി, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.
- എഐ ഓഫറുകൾ: 899 രൂപ പ്ലാനിൽ 18 മാസത്തേക്ക് ഗൂഗിൾ ജെമിനി പ്രോ സബ്സ്ക്രിപ്ഷനും ലഭ്യമാണ്. കാൻവ സബ്സ്ക്രിപ്ഷനും ജിയോയുടെ ഈ 90 ദിവസ പ്ലാനിൽ ലഭ്യമാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
