UPI MDR മാത്രമല്ല, AC, TV, ഫ്രിഡ്ജ്, വാഷിംഗ് മെഷീനുകൾ തുടങ്ങിയ ഇലക്ട്രോണിക്സിനും ഒക്ടോബർ 1 മുതൽ വലിയ മാറ്റങ്ങൾ വരുന്നു. ആമസോണിലും ഫ്ലിപ്കാർട്ടിലും സെയിൽ മാമാങ്കം ആരംഭിക്കാനിരിക്കെ വീട്ടുപകരണങ്ങളുടെ വില ഉയരും. ഇലക്ട്രോണിക്സ് ഡിവൈസുകൾക്ക് ഏകദേശം 5–8% വരെ വിലവർധന പ്രതീക്ഷിക്കാം.
Surveyഒക്ടോബർ 15 മുതൽ കച്ചവടക്കാർക്കുള്ള യുപിഐ ഇടപാടുകളിൽ എംഡിആർ നിരക്ക് ഈടാക്കുന്നുണ്ട്. എൽഇഡി ടിവികൾ, എയർ കണ്ടീഷണറുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളും വില വർധനയിൽ ഉൾപ്പെടുത്തിയേക്കും.
Electronics Price Hike
ചെമ്പ്, അലുമിനിയം, ഉരുക്ക്, ക്രൂഡ് ഓയിൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയിലുണ്ടായ തുടർച്ചയായ വർധനവാണ് ഇതിന് കാരണം. അതുപോലെ ഉയർന്ന ചരക്ക് ഗതാഗത ചെലവുകളും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ വില കൂടാൻ കാരണമായതായാണ് റിപ്പോർട്ട്.
Also Read: Snapdragon പെർഫോമൻസും 7100mAh ബാറ്ററിയുമായി Motorola 5G ആമസോണിൽ, ഗംഭീര ഓഫർ!
എന്നാൽ ഇവ പുതിയ സ്റ്റോക്കിലുള്ള ഡിവൈസുകൾക്കാണ് ബാധകമാകുന്നത്. അതിനാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പ്രീ-ബൈയിംഗ് വഴി പഴയ വിലയിൽ വാങ്ങിയ സ്റ്റോക്കുകൾ അധികമുള്ളതിനാൽ വിലക്കയറ്റം വലിയ ആഘാതമാകാൻ തൽക്കാലം സാധ്യതയില്ല.
AC, TV, ഫ്രിഡ്ജ്, വാഷിംഗ് മെഷീനുകൾക്ക് എത്ര വരെ വില കൂടും?
എയർ കണ്ടീഷണറുകളുടെ വില 5 മുതൽ 8 ശതമാനം വരെ വർധിച്ചേക്കും. ബ്ലൂ സ്റ്റാർ, ഹിറ്റാച്ചി പോലുള്ള ബ്രാൻഡുകൾ ഇതിനകം 5 ശതമാനം വർധിപ്പിച്ചതായാണ് വിവരം.
വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, എൽഇഡി ടിവികൾ തുടങ്ങിയ ഗാർഹികോപകരണങ്ങളുടെ വിലയും 3 മുതൽ 4 ശതമാനം വരെ വർധിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
UPI MDR Charge
യുപിഐ എംഡിആർ ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരും. കടകളിലും മറ്റ് ബിസിനസ് സ്ഥാപനങ്ങളിലും നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം ഫീസ് ഈടാക്കും. ഈ ഫീസ് വ്യാപാരിയിൽ നിന്നാണ് ഈടാക്കുന്നത്. ഉദാഹരണത്തിന് 75,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾക്ക് ഫീസ് പരമാവധി 300 രൂപയായിരിക്കുമെന്ന് എൻപിസിഐ വ്യക്തമാക്കി.
റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ മേഖലകൾക്ക് നിശ്ചിത നിരക്കായ 5 രൂപയാണ് ബാധകമാകും. യുപിഐ QR കോഡുകൾ വഴി പ്രതിമാസം 1 ലക്ഷം രൂപ വരെ സ്വീകരിക്കുന്ന ചെറുകിട വ്യാപാരികളെ ഇതിൽ നിന്ന് ഒഴിവാക്കിയതായും അറിയിച്ചിട്ടുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
