സാധാരണക്കാർക്ക് അനുയോജ്യമായ ഓഫറുകളാണ് ബിഎസ്എൻഎൽ എന്ന സർക്കാർ ടെലികോം അവതരിപ്പിക്കുന്നത്. വില അൽപം കൂടുതലാണെങ്കിലും പുതിയ പുതിയ പ്ലാനുകൾ ജിയോ അവതരിപ്പിക്കാറുണ്ട്. എന്നാൽ ആദ്യമായി Unlimited 4G ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് Bharti Airtel. ദീർഘകാല വാലിഡിറ്റിയും തടസ്സമില്ലാത്ത ഡാറ്റയും ആഗ്രഹിക്കുന്നവർക്ക് ഈ പുതിയ ഓഫർ പ്രയോജനപ്പെടുത്താം. മുമ്പ് ഒരു കൃത്യഅളവിൽ 4ജി ഡാറ്റ ലഭിച്ചിരുന്ന 84 ദിവസ പാക്കേജിൽ ഇപ്പോൾ ലിമിറ്റില്ലാത്ത 4ജി ഇന്റർനെറ്റ് ആസ്വദിക്കാം. സാധാരണ റീചാർജ് പ്ലാനുകളിൽ ജിയോ പോലും നൽകാത്ത ചില പ്രത്യേക ഡാറ്റ ഓഫറാണ് എയർടെൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അൺലിമിറ്റഡ് 4ജി ഡാറ്റ മാത്രമല്ല അൺലിമിറ്റഡ് 5ജി ഡാറ്റയും എയർടെൽ പാക്കേജിൽ നേടാം. ഈ റീചാർജ് പ്ലാനിന്റെ വിലയും ഓഫറുകളും വിശദമായി അറിയാം.
SurveyBharti Airtel 84 Days Plan
84 ദിവസത്തെ വാലിഡിറ്റിയോടെ എത്തുന്ന ഈ പ്ലാനിന് വില 1099 രൂപയാണ്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസ പരിധിയില്ലാത്ത അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റയും ആസ്വദിക്കാനുള്ള റീചാർജ് പാക്കേജാണിത്. ഇതിൽ എസ്എംഎസ് ആനുകൂല്യങ്ങളും ഹലോട്യൂൺസ് പോലുള്ള ആനുകൂല്യങ്ങളും ആസ്വദിക്കാം. ഉയർന്ന ഡാറ്റയും ദീർഘകാല വാലിഡിറ്റിയും ഒരുമിച്ച് ലഭിക്കുന്ന പാക്കേജിന്റെ ദിവസച്ചെലവ് 13 രൂപ മാത്രമാണ്. ഭാരതി എയർടെലിന്റെ ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
Airtel 1099 Plan Benefits
ഭാരതി എയർടെല്ലിന്റെ 1,099 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും അൺലിമിറ്റഡ് ഡാറ്റയുമാണ് ലഭിക്കുന്നത്. ഇതിൽ ദിവസവും 100 എസ്എംഎസ് സേവനവും ലഭ്യമാണ്. 84 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് 4G, 5G ഡാറ്റാ സേവനം ലഭ്യമാണ്. നിലവിൽ അധിക ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. എന്നാലും ഹലോട്യൂൺസ് 30 ദിവസത്തേക്ക് ആസ്വദിക്കാം.

- കോളിങ്: ഇന്ത്യയിലെ ഏത് നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ്
- ഡാറ്റ: ദിവസേന ഡാറ്റ പരിധിയില്ലാതെ അൺലിമിറ്റഡ് 4ജി, ദിവസേന അൺലിമിറ്റഡ് 5ജി ഡാറ്റ
- SMS: പ്രതിദിനം 100 എസ്എംഎസ്
- അധിക ആനുകൂല്യങ്ങൾ: ഫ്രീ ഹലോട്യൂൺസ് 30 ദിവസത്തേക്ക്
- ഒടിടി ആനുകൂല്യങ്ങൾ: ഈ റീചാർജ് പാക്കേജിൽ ഒടിടി ഓഫറുകളൊന്നും അനുവദിച്ചിട്ടില്ല.
എയർടെൽ 1099 രൂപ പ്ലാൻ ലാഭമാണോ?
സാധാരണ 4ജി ഡാറ്റയുടെ അളവ് അനുസരിച്ച് പ്ലാനിന്റെ വിലയും മാറുന്നു. ഇതുവരെ ജിയോയും എയർടെലും അൺലിമിറ്റഡ് 5ജി നൽകിയിട്ടുണ്ടെങ്കിലും അൺലിമിറ്റഡ് 4ജി ഓഫർ ചെയ്തിട്ടില്ല. 4ജി ഫോണുള്ളവർക്കും ഡാറ്റ ലിമിറ്റില്ലാതെ 84 ദിവസം റീചാർജ് ആസ്വദിക്കാമെന്നത് വലിയ ഓഫറാണ്. ഏകദേശം 3 മാസം സിം ആക്ടീവായിരിക്കുമെന്നതും പ്രൈമറി സിമ്മായി എയർടെൽ ഉപയോഗിക്കുന്നവർക്ക് വരെ ലാഭകരമായ ആനുകൂല്യങ്ങൾ ലഭിക്കുമെന്നതും 1099 രൂപ പ്ലാനിന്റെ നേട്ടമാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
