16,000 രൂപ റേഞ്ചിൽ 6000 mAh ബാറ്ററിയുമായി ലാവയുടെ പുതിയ Lava Shark 2 Pro 5G
16,000 രൂപ ബജറ്റിൽ ഒതുങ്ങുന്ന Lava Shark 2 Pro 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഒറ്റത്തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം ബാക്കപ്പ് നൽകുന്ന 6000 mAh ബാറ്ററിയിലാണ് ഈ ലാവ ബജറ്റ് ഫോൺ അവതരിപ്പിച്ചത്. ആകർഷകമായ ഡിസൈനും മികച്ച ഡിസ്‌പ്ലേയും വമ്പൻ ബാറ്ററിയുമായാണ് ഈ ലാവ ഫോൺ പുറത്തിറക്കിയത്. ലാവ ഷാർക് 2 4ജി, ഷാർക് 2 5G എന്നീ രണ്ട് മോഡലുകൾ മുമ്പ് വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇതിലേക്ക് മൂന്നാമത്തെ ഫോണായാണ് ലാവ ഷാർക് 2 പ്രോ 5ജി. ഡ്യുവൽ-വ്യൂ വീഡിയോ സപ്പോർട്ട് വരുന്ന ഈ ബജറ്റ് ഹാൻഡ്സെറ്റിന്റെ പ്രത്യേകതകളും വിലയും അറിയാം.
SurveyLava Shark 2 Pro 5G Specifications
120Hz വരെ റിഫ്രഷ് റേറ്റുള്ള ലാവ ഫോണിന് 6.75 ഇഞ്ച് HD+ LCD ടച്ച്‌സ്‌ക്രീനാണുള്ളത്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും പ്രതിരോധിക്കാൻ IP64 റേറ്റിംഗും ലാവ ഫോണിനുണ്ട്.
ലാവ ഷാർക്ക് 2 പ്രോ 5ജിയിൽ 6,000mAh ബാറ്ററിയും 18W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമാണുള്ളത്.
കണക്റ്റിവിറ്റിക്കായി 5G, 4G LTE, വൈ-ഫൈ, ബ്ലൂടൂത്ത് 5.4, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയെ ഈ ഹാൻഡ്‌സെറ്റ് പിന്തുണയ്ക്കുന്നു. സുരക്ഷയ്ക്കായി ഇതിൽ സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്.
ലാവ ഹാൻഡ്സെറ്റിൽ ഒക്ടാ-കോർ Unisoc T8200 ചിപ്‌സെറ്റാണ് കരുത്തേകുന്നത്. ക്യാമറയിലേക്ക് വന്നാൽ ഫോണിന് പിൻഭാഗത്ത് 50 മെഗാപിക്സൽ AI ക്യാമറയുണ്ട്. സെൽഫികൾക്കായി 8 മെഗാപിക്സൽ മുൻ ക്യാമറ ഇതിൽ നൽകിയിട്ടുണ്ട്. ഡ്യുവൽ വ്യൂ വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്ന ഫോണിൽ 2K/30 fps വരെ റെസല്യൂഷനിൽ വീഡിയോ റെക്കോഡിങ് സാധിക്കും.
ലാവ ഷാർക്ക് 2 പ്രോ 5ജിയിൽ അനാവശ്യമായ അധിക ആപ്പുകളോ ബ്ലോട്ട് വെയറോ ഇല്ല. ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്ന ഒരു ഡ്യുവൽ-സിം സ്മാർട്ട്‌ഫോണാണ് ഇതിലുള്ളത്. ഒരു ഒഎസ് അപ്‌ഗ്രേഡും രണ്ട് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോണിന് ഉറപ്പുനൽകുന്നു. ലാവയുടെ സ്വന്തം എഐ ആയ വായു എഐ സപ്പോർട്ടും ഫോണിനുണ്ട്.
Also Read: വിവോ ആരാധകർക്കായി അടുത്ത സ്റ്റാർ! ZEISS ക്യാമറയും 7200 mAh ബാറ്ററിയുമായി Vivo V80 ഉടനെത്തും
ലാവ ഷാർക് 2 പ്രോ 5ജി ഇന്ത്യയിലെ വില
6GB റാമും 128GB സ്റ്റോറേജുമുള്ള ലാവ സ്മാർട്ട് ഫോൺ ഒരൊറ്റ വേരിയന്റിൽ മാത്രമാണ് ലഭിക്കുക. ഇതിന് ഇന്ത്യയിലെ വില 16,699 രൂപയാണ്. ലാവയുടെ അംഗീകൃതമായ വിവിധ ഓഫ്‌ലൈൻ, ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമുകൾ വഴി സ്മാർട്ട്‌ഫോൺ ലഭ്യമാകും.
ആകാശ് ബ്ലൂ, നന്ദ സിൽവർ എന്നീ നിറങ്ങളിൽ ലാവ ബോൾഡ് 2 പ്രോ 5ജി ഫോൺ ലഭ്യമാണ്. ഇന്ത്യയിലുടനീളം സൗജന്യ ഡോർസ്റ്റെപ്പ് ഫോൺ സർവീസ് സേവനം കമ്പനി വാഗ്ദാനം ചെയ്യുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
