നോക്കി റീചാർജ് ചെയ്താൽ കീശ കീറില്ല! വെറും 489 രൂപയ്ക്ക് 77 ദിവസത്തെ വാലിഡിറ്റിയുമായി Airtel, അൺലിമിറ്റഡ് കോളിങ്ങും

നോക്കി റീചാർജ് ചെയ്താൽ കീശ കീറില്ല! വെറും 489 രൂപയ്ക്ക് 77 ദിവസത്തെ വാലിഡിറ്റിയുമായി Airtel, അൺലിമിറ്റഡ് കോളിങ്ങും

റിലയൻസ് ജിയോ മൊബൈൽ റീചാർജ് കുത്തനെ കൂട്ടുമ്പോൾ Bharti Airtel ടെലികോം സമാന നിരക്കിലാണ് റീചാർജ് അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ ജിയോയെ പോലെ എയർടെൽ പ്ലാനും കീശ കീറുന്നതാണല്ലോ എന്ന ധാരണ മിക്ക വരിക്കാർക്കുമുണ്ട്. എന്നാലും ഭാരതി എയർടെലിൽ ചില അടിപൊളി ദീർഘകാല വാലിഡിറ്റി റീചാർജ് ഓപ്ഷനുകൾ ലഭ്യമാണ്. 77 ദിവസത്തെ കാലാവധിയുള്ള പ്ലാനുകൾ എയർടെൽ ഓഫർ ചെയ്യുന്നുണ്ട്. കൂടുതൽ ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ് സൗകര്യം ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ 500 രൂപയിലും താഴെ വിലയിൽ ആസ്വദിക്കാം. ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങൾ വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Bharti Airtel Cheapest Plan

സ്വകാര്യ ടെലികോമിന്റെ ലാഭകരമായ ഒരു പ്രീ പെയ്ഡ് ഓപ്ഷനാണിത്. ദിവസേനയുള്ള ഇന്റർനെറ്റ് ഉപയോഗം കുറവ് ഉപയോഗിക്കുന്നവർക്ക് 489 രൂപ പാക്കേജ് ആശ്വാസകരമാണ്. കാരണം ഇതിൽ അൺലിമിറ്റഡ് കോളിങ്ങിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും വോയിസ് കോളിങ്ങും എസ്എംഎസ് സേവനവും ഒപ്പം പരിമിതമായ ഡാറ്റയും പാക്കേജിൽ ലഭ്യമാണ്. അതിനാൽ തന്നെ 489 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഒരു വോയിസ് ഓൺലി പാക്കേജല്ല. ദിവസേന 6 രൂപ നിരക്കിൽ ലഭിക്കുന്ന പ്ലാനിൽ ഹലോ ട്യൂൺസ് അടക്കമുള്ള സേവനങ്ങളും ലഭ്യം. അതുപോലെ സാധാരണ 300 രൂപ പ്രതിമാസ പ്ലാനുകൾക്ക് ചിലവാകുമ്പോൾ 489 രൂപ പാക്കേജ് രണ്ടരമാസത്തെ വാലിഡിറ്റി തരുന്നുണ്ട്.

അധികമാരും അറിയാതെ പോകുന്ന ഈ പ്രീ പെയ്ഡ് പ്ലാൻ ശരിക്കും കീശ കീറാതെ റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണ്. കുറഞ്ഞ തുകയ്ക്ക് സിം ആക്ടീവാക്കി നിലനിർത്താനും 489 രൂപ പ്ലാൻ തെരഞ്ഞെടുക്കാം. ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും വീട്ടിൽ വൈ-ഫൈ ഇന്റർനെറ്റുള്ളവർക്കും കണ്ണും പൂട്ടി റീചാർജ് ചെയ്യാനും ഈ പ്ലാൻ മതി. ഈ റീചാർജ് പാക്കേജിന്റെ ആനുകൂല്യങ്ങൾ പരിശോധിക്കാം.

എയർടെൽ 489 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ

77 ദിവസത്തെ ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും കോളിങ് സേവനം ആസ്വദിക്കാം. ലോക്കൽ, എസ്ടിഡി (STD), റോമിംഗ് കോളുകളും 489 രൂപ പ്ലാനിൽ അനുവദിച്ചിട്ടുണ്ട്.

ആകെ 6GB അതിവേഗ ഡാറ്റയും ഈ കാലയളവിൽ ലഭിക്കും. എന്നാൽ ഇത് സാധാരണ പ്ലാനുകളിൽ ലഭിക്കുന്ന പോലെ പ്രതിദിന ക്വാട്ടയല്ല എന്നതും ശ്രദ്ധിക്കുക. ഈ 6ജിബി ഉപയോഗിച്ച് തീർന്നാൽ ഇന്റർനെറ്റ് വേഗത 64Kbps ആയി കുറയും.

Also Read: വിവോ ആരാധകർക്കായി അടുത്ത സ്റ്റാർ! ZEISS ക്യാമറയും 7200 mAh ബാറ്ററിയുമായി Vivo V80 ഉടനെത്തും

77 ദിവസത്തെ പ്ലാനിലൂടെ 600 സൗജന്യ എസ്എംഎസ് സേവനങ്ങളും മൊത്തം ലഭിക്കും. ബാങ്കിങ് സേവനങ്ങൾക്കും ഒടിപി സ്ഥിരീകരണത്തിനുള്ള മെസേജ് സേവനങ്ങൾക്കും ഇത് പ്രയോജനകരമാകും.

489 രൂപ പാക്കേജിലെ മറ്റൊരു ആനുകൂല്യം സൗജന്യ ഹലോ ട്യൂൺസ് സേവനമാണ്. എയർടെൽ എക്സ്ട്രീം പ്ലേ ആക്സസുമുള്ളതിനാൽ സീ5, ജിയോഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം ലൈറ്റ് പോലുള്ള പ്രമുഖ ഒടിടി സേവനങ്ങളിലേക്ക് ആക്സസ് ലഭിക്കുന്നു.

ഇത്തരത്തിൽ സാധാരണക്കാർക്കായുള്ള പ്ലാനുകൾ വളരെ വിരളമായാണ് ഭാരതി എയർടെൽ ടെലികോമിലും ലഭിക്കാറുള്ളത്. എന്നാലും 30 ദിവസ വാലിഡിറ്റിയുള്ള വോയിസ് ഓൺലി പാക്കേജുകൾ നിർബന്ധമാക്കി ട്രായ് അടുത്തിടെ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. സമീപ ഭാവിയിൽ തന്നെ ജിയോ, എയർടെൽ, വിഐ ഉൾപ്പെടുന്ന ടെലികോം ഓപ്പറേറ്റർമാർ വോയിസ് കോളിങ് ഓൺലി പ്ലാൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile