ക്യാമറയിൽ വിപ്ലവം! 200MP മൂന്ന് പിൻക്യാമറയും 100MP സെൽഫി ക്യാമറയുമായി Vivo X500 Ultra; ലോഞ്ച് അടുത്തോ?

ക്യാമറയിൽ വിപ്ലവം! 200MP മൂന്ന് പിൻക്യാമറയും 100MP സെൽഫി ക്യാമറയുമായി Vivo X500 Ultra; ലോഞ്ച് അടുത്തോ?

സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രഫിയിൽ ഇങ്ങനെയൊരു ഫീച്ചർ സാക്ഷാൽ സാംസങ്ങിനോ ഐഫോണിനോ ഇതുവരെ സാധിച്ചിട്ടില്ല. സെൽഫി ക്യാമറയിൽ 100MP സെൻസറുമായി വിവോ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഗംഭീര ക്യാമറ പെർഫോമൻസിനൊപ്പം പുതിയ Snapdragon പ്രൊസസറുമായി Vivo X500 Ultra ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോൺ 2027 ന്റെ തുടക്കത്തിൽ തന്നെ ലോഞ്ച് ചെയ്യുമെന്നാണ്. സാംസങ്ങിനും ആപ്പിളിനും കടുത്ത വെല്ലുവിളിയാകാൻ പോകുന്ന വിവോ എക്സ്500 അൾട്രായിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ഇതിന്റെ ലോഞ്ച് വിശേഷങ്ങളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo X500 Ultra Launch India

ഈ ഫോൺ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വിവോ നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ വരാനിരിക്കുന്ന ഫോണിനെ കുറിച്ച് വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവിൽ വിവോ X500, വിവോ X500 പ്രോ, വിവോ X500 പ്രോ മാക്സ് എന്നിവയാണ് Vivo X500 നിരയിലുള്ളത്. ഇവയെല്ലാം ചൈനീസ് വിപണിയിൽ എത്തിച്ചിട്ടുള്ള മോഡലുകളാണ്.

ITHome സമീപകാല റിപ്പോർട്ട് പ്രകാരം, അടുത്ത വർഷം തങ്ങളുടെ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനിയുടെ പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് ഹുവാങ് താവോ അറിയിച്ചു. എന്നാൽ ചൈന ഒഴികെയുള്ള ആഗോളവിപണിയിൽ ഫോൺ എത്താൻ മാർച്ച് അവസാനമോ, ഏപ്രിൽ ആദ്യമോ ആകുമെന്നാണ് സൂചന. എന്നാലും ഫോണിന്റെ ലോഞ്ചിനെ കുറിച്ച് കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്ന വരെ കാത്തിരിക്കേണ്ടതുണ്ട്. വിലയെ കുറിച്ചും ഔദ്യോഗിക വിവരങ്ങൾ വന്നിട്ടില്ലെങ്കിലും 1.5 ലക്ഷം രൂപ മുതൽ 2 ലക്ഷം വരെ വിലയായേക്കും.

Also Read: വിവോ ആരാധകർക്കായി അടുത്ത സ്റ്റാർ! ZEISS ക്യാമറയും 7200 mAh ബാറ്ററിയുമായി Vivo V80 ഉടനെത്തും

വിവോ എക്സ്500 അൾട്രാ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

വിവോ എക്സ്500 അൾട്രായിൽ 144 Hz റിഫ്രഷ് റേറ്റുള്ള 6.89 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാകും നൽകുക എന്നാണ് സൂചന. ഈ ഫോൺ സ്‌ക്രീനിൽ HDR10+ സപ്പോർട്ടുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഇതിൽ പെർഫോമൻസിനായി ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം Gen 6 ചിപ്‌സെറ്റ് ഉപയോഗിക്കാൻ സാധ്യതയുണ്ട്. 16 GB വരെ റാമും 1 TB വരെ ഇന്റേണൽ സ്റ്റോറേജും ഫോൺ സപ്പോർട്ട് ചെയ്യും. ആൻഡ്രോയിഡ് 17-ൽ ആയിരിക്കും ഫോണിൽ ഉൾപ്പെടുത്തുക.

ക്യാമറയിലേക്ക് വന്നാൽ 200 മെഗാപിക്സൽ മെയിൻ സെൻസർ, 200 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 200 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുണ്ടാകുമെന്നാണ് വിവരം. സ്മാർട്ട് ഫോണിന് മുൻവശത്ത് 100 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും കൊടുത്തേക്കും. ഫോണിനെ പവർഫുള്ളാക്കുന്നതിന് 7,500 mAh ബാറ്ററിയും ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് 120W ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യുമെന്നാണ് വിവരം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile