Snapdragon പെർഫോമൻസും 7100mAh ബാറ്ററിയുമായി Motorola 5G ആമസോണിൽ, ഗംഭീര ഓഫർ!

Snapdragon പെർഫോമൻസും 7100mAh ബാറ്ററിയുമായി Motorola 5G ആമസോണിൽ, ഗംഭീര ഓഫർ!

അതിവേഗ Snapdragon പെർഫോമൻസുള്ള Motorola Edge 70 Max വിലക്കിഴിവിൽ വാങ്ങാം. ചുരുങ്ങിയ വിലയിൽ പ്രീമിയം ഫീച്ചറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ആമസോൺ ഓഫർ ലഭിക്കുന്നത്. വമ്പൻ 7100mAh ബാറ്ററിയാണ് മോട്ടറോള ഫോണിന്റെ ഹൈലൈറ്റ്. ഒരു പ്രീമിയം ഫോൺ ബഡ്ജറ്റ് വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. 40 ശതമാനം നേരിട്ടുള്ള ഇളവ് മോട്ടോ എഡ്ജ് 70 മാക്സിന് ലഭിക്കുന്നു. വളരെ മികച്ച എക്സ്ചേഞ്ച് ഓഫറും ഇഎംഐ ഓഫറും മോട്ടറോളയ്ക്ക് ലഭ്യമാണ്. ഓഫറിനെ കുറിച്ചും ഫോണിന്റെ സവിശേഷതകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Motorola Edge 70 Max Price Offer Amazon

89,999 രൂപയ്ക്കാണ് മോട്ടറോള സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടോ ഫോണിനാണ് ഇളവ്. ആമസോൺ ഇന്ത്യയിൽ ഫോണിന് 40 ശതമാനം ഇളവിൽ 53,749 രൂപയ്ക്ക് വിലയാണ് ഇപ്പോഴുള്ളത്.

34100 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും ആമസോൺ അനുവദിച്ചിരിക്കുന്നു. 1612 രൂപയുടെ മികച്ച ക്യാഷ്ബാക്ക് ഓഫറും മോട്ടോ എഡ്ജ് 70 മാക്സിന് ലഭ്യമാണ്. 33000 രൂപ റേഞ്ചിൽ മോട്ടോ എഡ്ജ് 70 മാക്സ് വാങ്ങിക്കാം. 1,890 രൂപയുടെ മികച്ച ഇഎംഐ ഓഫറും സ്മാർട്ട് ഫോണിന് ആമസോൺ തരുന്നു.

Also Read: ക്യാമറയിൽ വിപ്ലവം! 200MP മൂന്ന് പിൻക്യാമറയും 100MP സെൽഫി ക്യാമറയുമായി Vivo X500 Ultra; ലോഞ്ച് അടുത്തോ?

മോട്ടോ എഡ്ജ് 70 മാക്സ് ഫീച്ചറുകൾ എന്തൊക്കെയാണ്?

മോട്ടറോള ഫോണിൽ ക്വാൽകോമിന്റെ രണ്ടാമത്തെ മികച്ച SoC ആയ Snapdragon 8 Gen 5 ചിപ്പാണ് ഉപയോഗിച്ചിട്ടുള്ളത്. കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള നിരവധി സർട്ടിഫിക്കേഷനുകൾ ഈ ഫോണിനുണ്ട്. IP68/IP69 ഇൻഗ്രെസ് പ്രൊട്ടക്ഷനുള്ളതിനാൽ ഇതിന് MIL-STD-810H എന്ന മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനുമുണ്ട്.

ഫോണിന് മുൻവശത്തെ പാനലിൽ ഗൊറില്ല ഗ്ലാസ് 7i ഉപയോഗിച്ചിരിക്കുന്നു. വശങ്ങൾ അനോഡൈസ്ഡ് മാറ്റ് ഫിനിഷുള്ള അലുമിനിയം കൊണ്ടാണ് നിർമിച്ചിട്ടുള്ളത്.

പ്രീമിയം ഗ്ലാസ് ഡിസൈനിനൊപ്പം Quad HD+ (2K) ഡിസ്‌പ്ലേയും ഹൈ-റെസ് സൗണ്ട് സിസ്റ്റവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരുത്തുറ്റ 7100mAh ബാറ്ററി, പ്രോ-ഗ്രേഡ് ക്യാമറ സിസ്റ്റം, Motorola Qira ഫീച്ചറുകളുള്ള ഫോണാണിത്. 90W TurboPower ചാർജിങ് സപ്പോർട്ട് മോട്ടറോള ഈ ഫോണിന് കൊടുത്തിരിക്കുന്നു.

50MP Sony LYTIA 710 പ്രൈമറി ക്യാമറയും 8MP അൾട്രാ വൈഡ് മാക്രോ ക്യാമറയും ഫോണിന് മുൻവശത്തായി 32MP സെൽഫി ക്യാമറയും വരുന്നു. 4K വീഡിയോ റെക്കോഡിങ് സപ്പോർട്ടും മോട്ടറോള എഡ്ജ് 70 മാക്സിന് ലഭിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile