Jio ധമാക്ക പ്ലാൻ! 84 ദിവസത്തെ വാലിഡിറ്റിയും ഫ്രീ നെറ്റ്ഫ്ലിക്സും 3GB ഡാറ്റയും

Jio ധമാക്ക പ്ലാൻ! 84 ദിവസത്തെ വാലിഡിറ്റിയും ഫ്രീ നെറ്റ്ഫ്ലിക്സും 3GB ഡാറ്റയും

Reliance Jio വരിക്കാർക്ക് 84 ദിവസത്തെ വാലിഡിറ്റിയിൽ നിരവധി മികച്ച റീച്ചാർജ് പ്ലാനുകൾ ലഭിക്കുന്നുണ്ട്. ഇതിലെ ചില പാക്കേജുകൾക്ക് ഫ്രീ ഒടിടി സേവനങ്ങളും ലഭ്യമാണ്. 84 ദിവസം ജിയോ വരിക്കാർക്ക് ആവശ്യത്തിന് ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും Free നെറ്റ്ഫ്ലിക്സും ലഭിക്കുന്ന ഒരു റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഒപ്പം പരിധിയില്ലാത്ത True 5G ഡാറ്റാ ആനുകൂല്യവും 3ജിബി 4ജി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. ജിയോയുടെ ഈ കിടിലൻ നെറ്റ്ഫ്ലിക്സ് പ്ലാനിന്റെ ആനുകൂല്യങ്ങളും വിലയും നേട്ടങ്ങളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Jio Rs 1,799 പ്ലാൻ

ജിയോയുടെ 1799 രൂപ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. 1299 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിൽ ഫ്രീയായി നെറ്റ്ഫ്ലിക്സ് ലഭിക്കുമെങ്കിലും ഡാറ്റയുടെ അളവ് കുറവാണ്. 1799 രൂപ പാക്കേജിൽ ദിവസവും 3GB ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. കൂടുതൽ ഡാറ്റയും ഉയർന്ന നിലവാരത്തിലുള്ള സ്ട്രീമിംഗും ആവശ്യമുള്ളവർക്ക് പ്ലാൻ മികച്ചൊരു ഓപ്ഷനാണ്. ഈ പ്ലാനിൽ Netflix Basic സബ്‌സ്‌ക്രിപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നു. Netflix Basic വഴി ഒരു സ്ക്രീനിൽ 720p നിലവാരത്തിൽ വീഡിയോ സ്ട്രീമിങ് ലഭിക്കും.

ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകൾ 1799 രൂപ പാക്കേജിൽ ആസ്വദിക്കാം. ജിയോ 5G കവറേജുള്ളവർക്ക് അൺലിമിറ്റഡ് 5G ഡാറ്റയും പ്രീ പെയ്ഡ് പ്ലാനിൽ നേടാം.

1299 രൂപ പാക്കേജിലെ പോലെ ഈ പ്ലാനിലും JioTV, JioCinema, JioCloud എന്നിവയിലേക്കുള്ള ആക്‌സസുണ്ട്. ഇതിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും അനുവദിച്ചിരിക്കുന്നു.

Also Read: Samsung Galaxy S26 Plus 512GB വേരിയന്റിന് ആമസോണിൽ വൻ വിലക്കിഴിവ്; ഓഫർ പരിമിതകാലത്തേക്ക്

ജിയോ ഫ്രീ നെറ്റ്ഫ്ലിക്സ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

ഇതിനായി മൈ ജിയോ ആപ്പ് തുറക്കുകയോ അല്ലെങ്കിൽ ഔദ്യോഗിക ജിയോ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. ഇവിടെ ജിയോ അക്കൌണ്ട് തുറന്ന ശേഷം Subscriptions എന്ന ഭാഗത്തേക്ക് പോകുക. ഇവിടെ നെറ്റ്ഫ്ലിക്സ് എന്ന് കാണാം. ഇതിൽ ആക്ടിവേറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ഇവിടെ നെറ്റ്ഫ്ലിക്സ് അക്കൌണ്ട് പുതിയതായി ക്രിയേറ്റ് ചെയ്യാം. ഇതിനകം അക്കൌണ്ട് ഉള്ളവർക്ക് അതിലേക്ക് link ചെയ്യുക. ഇങ്ങനെ ആക്ടിവേഷൻ പൂർത്തിയാക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile