തീരാത്ത പവർ! 6000mAh ബാറ്ററി, 50MP ക്യാമറ Lava Bold N4 Pro 5G ബജറ്റ് വിലയിൽ വാങ്ങാം

തീരാത്ത പവർ! 6000mAh ബാറ്ററി, 50MP ക്യാമറ Lava Bold N4 Pro 5G ബജറ്റ് വിലയിൽ വാങ്ങാം

ബജറ്റ് വിലയിൽ തീരാത്ത കരുത്തുമായി ലാവയുടെ പുതിയ 5G ഫോൺ ഇന്ന് മുതൽ വാങ്ങിക്കാം. കരുത്തുറ്റ 6000mAh ബാറ്ററിയും 50MP ക്യാമറയുമുള്ള Lava Bold N4 Pro 5G ഫോണിന്റെ വിൽപ്പന ആരംഭിച്ചു. ആകർഷകമായ ഓഫറുകളോടെ വാങ്ങാവുന്ന ബജറ്റ് ഫോണാണിത്. 6GB + 128GB സ്റ്റോറേജുള്ള സ്മാർട്ട് ഫോണിന് വീട്ടിലെത്തിയുള്ള ഹോം സർവീസ് സേവനവും ലഭിക്കുന്നു. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ IP64 റേറ്റിംഗും ഈ ലാവ ഫോണിനുണ്ട്. സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും ഇന്നത്തെ വിൽപ്പന വിവരങ്ങളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Lava Bold N4 Pro 5G India Price

6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ലാവ 5ജി ഫോണിന് ഇന്ത്യയിലെ ലോഞ്ച് വില 13999 രൂപയാണ്. ആമസോൺ വഴി ലാവ സ്മാർട്ട് ഫോൺ വിൽക്കുന്നു. മൊണാക്കോ ബ്ലൂ, ഒപുലന്റ് ലിലാക്ക് നിറങ്ങളിലാണ് ബോൾഡ് എൻ4 പ്രോ 5ജി അവതരിപ്പിച്ചത്.

ഇന്ത്യയിലുടനീളം ഡോർസ്റ്റെപ്പ് ആഫ്റ്റർ-സെയിൽസ് സേവനം ലഭ്യമാണ്. അതുപോലെ ഫോൺ കേടായാൽ ഫ്രീ സർവീസ് അറ്റ് ഹോം സേവനവും ലഭിക്കും. അതിനാൽ മുതിർന്നവർക്ക് കടയിൽ പോകാതെ വീട്ടുവാതിൽക്കൽ ഫോൺ സർവ്വീസ് നടത്താനാകും.

Also Read: Budget Phones: 10000 രൂപയ്ക്ക് താഴെ മികച്ച ക്യാമറയും ബാറ്ററിയുമുള്ള ഫോണുകൾ, വില കൂടും മുമ്പേ വാങ്ങാം!

ലാവ ബോൾഡ് എൻ4 പ്രോ 5ജി ഫീച്ചറുകൾ

6.75 ഇഞ്ച് HD+ ഡിസ്‌പ്ലേയിലാണ് ലാവ സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ഇതിൽ സ്മൂത്ത് സ്ക്രോളിങ്ങിനായി 120Hz റിഫ്രഷ് റേറ്റുണ്ട്. യൂണിസോക് T8200 5G ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഫോണാണിത്. ഈ ലാവ ഫോൺ 6GB റാമും 128GB ഇൻബിൽറ്റ് സ്റ്റോറേജും പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 16 സോഫ്റ്റ്‌വെയറാണ് ലാവ ബോൾഡ് എൻ4 പ്രോ 5ജിയിലുള്ളത്. AI പിന്തുണയുള്ള 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ ഇതിലുണ്ട്.

lava bold n4 pro specs

പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും പ്രതിരോധം നൽകാൻ IP64 റേറ്റിംഗ് ഇതിനുണ്ട്.

ഫോണിന് പിൻഭാഗത്ത് ഇടത് വശത്തായി വൃത്താകൃതിയിലുള്ള മൂലകളിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ നൽകിയിരിക്കുന്നു. ഈ മൊഡ്യൂളിൽ രണ്ട് വലിയ ക്യാമറ ലെൻസുകളും, ഒരു LED ഫ്ലാഷും നൽകിയിരിക്കുന്നു. പരന്ന ഫ്രെയിമോട് കൂടിയ ഫോണിന്റെ വലത് വശത്തായി വോളിയം കൺട്രോൾ ബട്ടണും പവർ ബട്ടണും നൽകിയിട്ടുണ്ട്. ലാവ ഇതിന് മുൻഭാഗത്തായി വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് കൊടുത്തിട്ടുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile