Budget Phones: 10000 രൂപയ്ക്ക് താഴെ മികച്ച ക്യാമറയും ബാറ്ററിയുമുള്ള ഫോണുകൾ, വില കൂടും മുമ്പേ വാങ്ങാം!

Budget Phones: 10000 രൂപയ്ക്ക് താഴെ മികച്ച ക്യാമറയും ബാറ്ററിയുമുള്ള ഫോണുകൾ, വില കൂടും മുമ്പേ വാങ്ങാം!

ബജറ്റ് വിലയിൽ മികച്ച സ്മാർട്ട്‌ഫോണുകൾ തിരയുന്നവർക്ക് അനുയോജ്യമായ മോഡലുകൾ നോക്കിയാലോ! വലിയ വില കൊടുക്കാതെ തന്നെ മികച്ച ക്യാമറ, കരുത്തുറ്റ ബാറ്ററി, ആകർഷകമായ ഡിസ്‌പ്ലേയുള്ള Budget Phones വാങ്ങാം. 10,000 രൂപയ്ക്ക് താഴെ വിലയാകുന്ന ബജറ്റ് ഹാൻഡ്സെറ്റുകൾ നിങ്ങൾക്കായി പരിചയപ്പെടുത്താം. അടുത്തിടെ വിവോ, സാംസങ്, ആപ്പിൾ കമ്പനികൾ തങ്ങളുടെ ഫോണുകളുടെ വില ഉയർത്തിയിരുന്നു. മിഡ് റേഞ്ച്, പ്രീമിയം മോഡലുകൾക്കാണ് വിലക്കയറ്റമുണ്ടായതെങ്കിലും, ഭാവിയിൽ ജനപ്രിയ ബജറ്റ് ഫോണുകളുടെയും വിലയിൽ നേരിയ വർധനവ് വന്നേക്കാം. അതിനാൽ വില കൂടുന്നതിന് മുൻപ് വാങ്ങിക്കാവുന്ന മികച്ച 5ജി ഫോണുകളുടെ ലിസ്റ്റ് ഇതാ.

Digit.in Survey
✅ Thank you for completing the survey!

Budget Phones Under 10000 India

  1. Poco C75 5G

10,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ വിൽക്കുന്ന സ്മാർട്ട് ഫോണാണിത്. 2024-ന്റെ അവസാനത്തോടെയാണ് പോക്കോ C75 5ജി മോഡൽ അവതരിപ്പിച്ചത്. മീഡിയാടെക് ഹീലിയോ G81 അൾട്രാ SoC പ്രൊസസറും 50MP പ്രൈമറി ക്യാമറയും ഇതിനുണ്ട്. സ്മാർട്ട് ഫോണിൽ ശക്തമായ 5,160mAh ബാറ്ററിയും 18W വയർഡ് ചാർജിംഗ് സപ്പോർട്ടും ഇതിനുണ്ട്.

  1. Vivo T3 Lite

10499 രൂപയ്ക്കാണ് വിവോ ടി3 ലൈറ്റ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. മികച്ച പ്രൊസസറും IP64 റേറ്റിങ്ങും മികച്ച പ്രൈമറി ക്യാമറയുമുള്ള ഫോൺ നോക്കുന്നവർക്ക് ഈ വിവോ ഫോൺ മികച്ച ഓപ്ഷനാകും.

6.56 ഇഞ്ച് IPS LCD പാനലിന് 90Hz റിഫ്രഷ് റേറ്റുമുണ്ടാകും. IP64 റേറ്റിംഗുള്ള ഫോണിൽ 50MP പ്രൈമറി ക്യാമറയും 5,000mAh ബാറ്ററിയും ഉൾപ്പെടുത്തുമെന്നാണ് സൂചന.

  1. Samsung Galaxy M06 5G

മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റിലാണ് ഈ സാംസങ് സ്മാർട്ട് ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിന് 25W ഫാസ്റ്റ് ചാർജിംഗ്, 4 OS അപ്‌ഗ്രേഡുകളും 50MP വൈഡ്-ആംഗിൾ മെയിൻ ക്യാമറയും കൂടാതെ 8MP സെൽഫി ക്യാമറയും ഇതിനുണ്ട്. 10,999 രൂപയ്ക്കാണ് ഈ സാംസങ് 5ജി ഫോൺ ഇന്ത്യയിൽ വിൽക്കുന്നത്.

Also Read: വിവോ ആരാധകർക്കായി അടുത്ത സ്റ്റാർ! ZEISS ക്യാമറയും 7200 mAh ബാറ്ററിയുമായി Vivo V80 ഉടനെത്തും

  1. Vivo Y28e 5G

മീഡിയാടെക് ഡൈമൻസിറ്റി 6300 6nm പ്രൊസസറും 5000mAh ബാറ്ററിയുമുള്ള ഫോണാണിത്. ഇതിന് 13MP മെയിൻ ക്യാമറയടങ്ങുന്ന ഡ്യുവൽ ക്യാമറയുണ്ട്. 5MP ഫ്രണ്ട് ക്യാമറയും വിവോ വൈ28ഇ ഫോണിന് കൊടുക്കുമെന്നാണ് സൂചന. ഇതിന് 10,499 രൂപ വിലയായേക്കും.

Motorola G35 5G Phone price drop under Rs 10000 on Flipkart
Motorola G35 5G Phone price drop under Rs 10000 on Flipkart
  1. Moto G35 5G

യൂണിസോക് T760 പ്രോസസറുള്ള ഫോണിൽ 5000mAh ബാറ്ററിയാണുള്ളത്. 6.72-ഇഞ്ച് ഫുൾ HD+ IPS LCD ഡിസ്‌പ്ലേയും ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും 16MP ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. 10,900 രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile