Smartphone സ്ക്രീനുകളിൽ ഗുണനിലവാരമില്ലാത്തതും വ്യാജവുമായ ചൈനീസ് ഉൽപ്പന്നങ്ങൾ വ്യാപകമാകുന്നതിന് എതിരെ കേന്ദ്രത്തിന്റെ നീക്കം. മൊബൈൽ ഫോൺ സ്ക്രീൻ പ്രൊട്ടക്ടറുകൾക്ക് ഇനി മുതൽ BIS (Bureau of Indian Standards) സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നു. പ്രാദേശിക വിപണിയിലും ഓൺലൈൻ സ്റ്റോറുകളിലും ലഭിക്കുന്ന വിലകുറഞ്ഞ ടെമ്പർഡ് ഗ്ലാസുകളുടെ വിപണി കുറയ്ക്കാനാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം പുതിയ നിയമം നടപ്പിലാക്കുന്നത്.
Survey2027 ഏപ്രിൽ 1 മുതൽ ബിഐസ് സേഫ്റ്റി മാർക്കുള്ള സ്ക്രീൻ കാർഡുകൾ മാത്രമാണ് വിപണിയിൽ എത്തിക്കുക. പുതിയ മാനദണ്ഡങ്ങളിലേക്ക് മാറാൻ 6 മാസത്തെ സമയപരിധിയും അനുവദിച്ചിട്ടുണ്ട്. ബിഐസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്ന നിയമത്തെ കുറിച്ചും സാധാരണ ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുമെന്നും വിശദമായി അറിയാം.
Also Read: Jio ബമ്പർ പ്ലാൻ! കുറഞ്ഞ വിലയിൽ പ്രതിദിനം 2GB ഹൈ-സ്പീഡ് ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, JioHotstar ഫ്രീ
Smartphone Screen Cover BIS Mark
2027 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ വിൽക്കുന്ന ടെംപേർഡ് ഗ്ലാസുകൾക്ക് BIS രജിസ്ട്രേഷൻ നിർബന്ധമാകും. MeitY, 2026 സെപ്റ്റംബർ 21 ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സ്മാർട്ട് ഫോൺ സ്ക്രീൻ കവറിനുള്ള നിയമം കൊണ്ടുവന്നിരിക്കുന്നത്. 2027 മാർച്ച് 31 വരെ ട്രാൻസിഷൻ പീരിയഡ് അനുവദിച്ചിട്ടുണ്ട്. നിലവാരമില്ലാത്ത screen protectors കുറയാനും ക്വാളിറ്റിയിൽ കൂടുതൽ ഏകീകരണം വരാനും ഇത് സഹായിക്കുമെന്നാണ് അധികൃകർ വ്യക്തമാക്കുന്നത്. എന്നാൽ testing, compliance, certification തുടങ്ങിയ അധിക ചെലവുകൾ വന്നാൽ കമ്പനികൾ ടെംപേർഡ് ഗ്ലാസിന് അധിക തുക ഈടാക്കുമോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇങ്ങനെ വന്നാൽ വിലയിലും മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം.
“2021 ലെ ലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഗുഡ്സ് ഉത്തരവ്, ഇനി മുതൽ സ്മാർട്ട്ഫോൺ സ്ക്രീൻ പ്രൊട്ടക്ടറുകൾക്കും ബാധകമാകും. ഈ ഉൽപ്പന്നങ്ങൾ ബന്ധപ്പെട്ട ഇന്ത്യൻ സ്റ്റാൻഡേർഡായ ‘IS 19348:2025’ പാലിച്ചിരിക്കണം. ഈ നിയമം 2027 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.” എന്നാണ് വിജ്ഞാപനത്തിൽ വിശദീകരിക്കുന്നത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
