7100 mAh ബാറ്ററി Motorola 5G ഫോൺ! ഫ്ലിപ്കാർട്ടിനേക്കാൾ കുറഞ്ഞ വിലയിൽ ആമസോണിൽ സ്വന്തമാക്കാം
ഇന്ത്യയുടെ പ്രിയപ്പെട്ട സ്മാർട്ട് ഫോൺ ബ്രാൻഡായ മോട്ടറോളയുടെ പ്രീമിയം മോഡലിന് വൻ വിലക്കിഴിവ്. കമ്പനിയുടെ എഡ്ജ സീരീസിലുള്ള Motorola Edge 70 Max സെറ്റിന് ആമസോണിലാണ് ഓഫർ ലഭിക്കുന്നത്. 7,100 mAh-ന്റെ ഭീമൻ ബാറ്ററിയും Snapdragon 8 Gen 5 പ്രൊസസറും വലിയ 6.8 ഇഞ്ച് ഡിസ്പ്ലേയുമുള്ള മോട്ടോ ഫോണാണിത്. പ്രീമിയം 5G ഫോണിൽ ആരും കൊതിക്കുന്ന ഫീച്ചറുകൾ അതിനാൽ ഈ ഹാൻഡ്സെറ്റിൽ ഉറപ്പിക്കാം. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി IP68, IP69 പ്രൊട്ടക്ഷനും ഈ മോട്ടറോള ഫോണിനുണ്ട്.
Surveyഫ്ലിപ്കാർട്ടിനേക്കാൾ വമ്പിച്ച ഇളവ് ഫോണിന് ആമസോൺ ഓഫർ ചെയ്യുന്നു. കൂടാതെ ആകർഷകമായ ബാങ്ക് ഇളവും എക്സ്ചേഞ്ച് ഡീലും ഫോണിന് ലഭ്യമാണ്. മോട്ടോ എഡ്ജ് 70 മാക്സിന്റെ സവിശേഷതകളും ഇപ്പോഴത്തെ ഓഫറും വിശദമായി അറിയാം.
Motorola Edge 70 Max Offer Amazon
89,999 രൂപയ്ക്കാണ് മോട്ടറോള എഡ്ജ് 70 മാക്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് ആമസോൺ 40 ശതമാനം നേരിട്ടുള്ള ഇളവ് ഇപ്പോൾ തരുന്നു.
54,999 രൂപയ്ക്കാണ് മോട്ടോ എഡ്ജ് 70 മാക്സ് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. അതേ സമയം ആമസോൺ ഇന്ത്യയിൽ ഈ ഹാൻഡ്സെറ്റിന് 53,699 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്. ഇതിന് പുറമെ മികച്ച ബാങ്ക് ഓഫറും ലഭിക്കുന്നു. മോട്ടറോള എഡ്ജ് 70 മാക്സ് 1342 രൂപയുടെ HDFC ബാങ്ക് കാർഡ് ഓഫറും ചേർത്ത് വാങ്ങിയാൽ കൂടുതൽ ലാഭം കണ്ടെത്താം. 8 ജിബി വേരിയന്റ് ഇങ്ങനെ 52000 രൂപ റേഞ്ചിൽ വാങ്ങിക്കാം. നിങ്ങളുടെ കൈയിലുള്ള പഴയ ഫോൺ കൊടുത്ത് മാറ്റി വാങ്ങാൻ പ്ലാനുള്ളവർക്ക് ആമസോൺ 34000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നു. 1,888 രൂപയുടെ ആകർഷകമായ ഇഎംഐ ഡീലും ഹാൻഡ്സെറ്റിന് ലഭ്യമാണ്.
Also Read: Jio ബമ്പർ പ്ലാൻ! കുറഞ്ഞ വിലയിൽ പ്രതിദിനം 2GB ഹൈ-സ്പീഡ് ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, JioHotstar ഫ്രീ
മോട്ടറോള എഡ്ജ് 70 മാക്സ് സവിശേഷതകൾ
58 മണിക്കൂർ വരെ ബാറ്ററി ലൈഫുള്ള ഈ മോട്ടറോള ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

- ഡിസ്പ്ലേ: 6.8 ഇഞ്ച് QHD+ എക്സ്ട്രീം AMOLED ഡിസ്പ്ലേയുള്ള ഫോണിന് 144Hz വരെ റിഫ്രഷ് റേറ്റുണ്ട്. സൂര്യപ്രകാശത്തിൽ പോലും സ്ക്രീൻ വളരെ വ്യക്തമായി കാണാൻ 7000 nits വരെ പീക്ക് ബ്രൈറ്റ്നസ്സും ഇതിനുണ്ട്. ഫോൺ സ്ക്രീനിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ നൽകിയിരിക്കുന്നു.
- പ്രൊസസർ: 3nm ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റുള്ള ഫോണാണിത്. ഇതിൽ 5,500mm² ആർട്ടിക് മെഷ് വേപ്പർ ചേമ്പർ ഉള്ളതിനാൽ ഫോൺ ചൂടാകാതെയും സംരക്ഷണം ലഭിക്കും.
- ക്യാമറ: OIS സപ്പോർട്ടുള്ള 50MP സോണി LYT-710 പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. 8MP അൾട്രാ-വൈഡ് ക്യാമറയും ചേർന്ന ഡ്യുവൽ ക്യാമറ സിസ്റ്റത്തിന് പുറമെ 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. 4K റെസല്യൂഷനിൽ 60 fps വീഡിയോ റെക്കോഡിങ് സപ്പോർട്ടും ഇവയ്ക്കുണ്ട്.
- ബാറ്ററി: മോട്ടോറോള എഡ്ജ് 70 മാക്സിൽ 7,100mAh വമ്പൻ ബാറ്ററിയാണുള്ളത്. ഇത് 90W വയർഡ്, 25W വയർലെസ് ഫാസ്റ്റ് ചാർജിംഗ്, 5W വയർഡ് റിവേഴ്സ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
- കണക്റ്റിവിറ്റി: 5G, 4G LTE, വൈ-ഫൈ 7, ബ്ലൂടൂത്ത് 6 കണക്റ്റിവിറ്റി സപ്പോർട്ടുള്ള ഫോണാണിത്. ഇതിൽ USB ടൈപ്പ് സി പോർട്ടുണ്ട്. GPS, GLONASS, Galileo, NavIC, BeiDou, QZSS തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും മോട്ടറോള ഹാൻഡ്സെറ്റിനുണ്ട്,
- ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68, IP69 റേറ്റിംഗിന്റെ മികച്ച ഡ്യൂറബിലിറ്റിയും ലഭിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
