വില 20000 രൂപ മാത്രം! 7000mAh ബാറ്ററിയുമായി OnePlus N6 Lite ഇന്ന്
വൺപ്ലസ് തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായ OnePlus N6 Lite ഇന്ത്യയിലേക്ക് എത്തുന്നു. കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്കായുള്ള സ്മാർട്ട് ഫോണാകുമിത്. വളരെ വലിയ 7000mAh ബാറ്ററിയും അക്വാ ടച്ച് ടെക്നോളജിയുമുള്ള വൺപ്ലസ് ഹാൻഡ്സെറ്റാകുമിത്. 120Hz റീഫ്രെഷ് റേറ്റുള്ള ഡിസ്‌പ്ലേ, മികച്ച സുരക്ഷ ഉറപ്പാക്കുന്ന മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി, 50MP പ്രൈമറി ക്യാമറ, ഗൂഗിൾ ജെമിനി AI ഫീച്ചറുകൾ ഈ വൺപ്ലസ് ഫോണിനുണ്ടാകും. 20000 രൂപ റേഞ്ചിലാണ് സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. ഈ വൺപ്ലസ് എൻ6 ലൈറ്റ് ഫോണിന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും വിലയും അറിയാം.
SurveyOnePlus N6 Lite Expected Specifications
120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് LCD ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിലുണ്ടാവുക. ടച്ച് റെസ്‌പോൺസ് നിലനിർത്താൻ സഹായിക്കുന്ന അക്വാ ടച്ച് സാങ്കേതികവിദ്യയും ഇതിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നു.
7,000mAh ബാറ്ററിയാണ് വൺപ്ലസ് N6 ലൈറ്റിൽ 26.8 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സപ്പോർട്ട് ലഭിക്കും. മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി കപ്പാസിറ്റിയും വയർഡ് റിവേഴ്സ് ചാർജിംഗ് സപ്പോർട്ടും ഈ വൺപ്ലസ് ബജറ്റ് ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കാം.

വൺപ്ലസ് N6 ലൈറ്റിൽ 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയുണ്ടാകും. ഇത് 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാലാകും പുറത്തിറങ്ങുന്നത്. എന്നിരുന്നാലും, ക്യാമറയുടെ വ്യക്തമായ വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
MIL-STD-810H സർട്ടിഫിക്കേഷൻ വൺപ്ലസ് ഫോണിനുണ്ടാകും. മിഡ്‌നൈറ്റ് ഹൈപ്പ്, നിയോ ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രോസസർ, റാം, സ്റ്റോറേജ്, ചാർജിംഗ് വേഗത, കണക്റ്റിവിറ്റി തുടങ്ങിയ വിവരങ്ങൾ ലോഞ്ചിന് ശേഷം അറിയാം.
വൺപ്ലസ് എൻ6 ലൈറ്റ് ഇന്ത്യയിലെ ലോഞ്ച്
19,000 രൂപയോ 20000 രൂപയോ ആയിരിക്കും ഈ ബജറ്റ് വൺപ്ലസ് ഫോണിന് വിലയാകുക. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ സ്മാർട്ട് ഫോൺ ലഭ്യമാകും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
