Flipkart Big Billion Days Sale വരുന്നു; iPhone 17, Galaxy S25 ഫോണുകൾക്ക് വൻ വിലക്കുറവ്!

Flipkart Big Billion Days Sale വരുന്നു; iPhone 17, Galaxy S25 ഫോണുകൾക്ക് വൻ വിലക്കുറവ്!

ഇന്ത്യൻ സ്മാർട്ട്‌ഫോൺ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സെയിൽ മാമാങ്കമാണ് Flipkart Big Billion Days Sale. ഇത്തവണ സെയിലിന്റെ ഏറ്റവും വലിയ പ്രത്യേകത iPhone 17 മോഡലുകൾക്ക് ലഭിക്കുന്ന ഇളവായിരിക്കും. കാരണം ആപ്പിളിന്റെ ഐഫോൺ 18 പ്രോ ലോഞ്ചിന് ശേഷം ഐഫോൺ 17 മോഡലുകൾക്കും വില വർധിപ്പിച്ചത് വലിയൊരു ഷോക്കായിരുന്നു. അതിനാൽ ഫ്ലിപ്കാർട്ടിൽ വരാനിരിക്കുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിൽ വിലക്കുറവിൽ വീണ്ടും ഫോൺ വാങ്ങിക്കാൻ അവസരം നൽകുന്നു. അടുത്ത മാസം ഒക്ടോബർ 9 മുതലാണ് ഫ്ലിപ്കാർട്ട് സെയിൽ.

Digit.in Survey
✅ Thank you for completing the survey!

സെപ്തംബർ 23 ന് അർധരാത്രി ഏർലി ബേർഡ് സെയിൽ സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ നിങ്ങൾ പർച്ചേസ് ചെയ്യാൻ ഉദ്ദേശിക്കുന്നവ ലിസ്റ്റ് ചെയ്യാനാകും. പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ iPhone 17, സാംസങ്ങിന്റെ പ്രീമിയം ഫോണായ Samsung Galaxy S25 എന്നിവയ്ക്ക് ഗംഭീര ഇളവ് ഫ്ലിപ്കാർട്ട് ഓഫറിലൂടെ ലഭിക്കും. ഐഫോൺ 17 ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലെ ഓഫർ വില എത്രയാകുമെന്നും മറ്റ് വമ്പൻ ഓഫറുകളും വിശദമായി അറിയാം.

Flipkart Big Billion Days Sale 2026

പുതിയ ഗാഡ്ജറ്റുകൾ വാങ്ങാനോ പഴയ ഉപകരണങ്ങൾ അപ്ഗ്രേഡ് ചെയ്യാനോ ആഗ്രഹിക്കുന്നവർക്ക് ഈ സെയിൽ മാമാങ്കം ഗുണം ചെയ്യും. സെയിലിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഓഫറുകളും ആകർഷകമായ ഇഎംഐ ഓഫറുകളും പ്രതീക്ഷിക്കാം.

ഫ്ലിപ്കാർട്ടിൽ മൊബൈൽസ് വിഭാഗത്തിൽ ഐഫോൺ 17-ന് കിഴിവ് ലഭിക്കുമെന്നും സൂചനയുണ്ട്. പഴയ ഐഫോണുകൾക്ക് വില വർധിപ്പിച്ച സാഹചര്യത്തിൽ, മുൻപ് വാങ്ങാൻ കഴിയാതിരുന്നവർക്ക്, ഈ ഓഫർ സെയിൽ പ്രയോജനപ്പെടുത്താം.

Also Read: Jio, എയർടെൽ വില വർധനവിന് TRAI യുടെ പൂട്ട്! 30 ദിവസ വോയ്‌സ് പ്ലാനുകൾക്ക് ഉത്തരവ്

Big Billion Days Sale Offers 2026

98,900 രൂപയാണ് ഐഫോൺ 17 ഫോണിന്റെ നിലവിലത്തെ വില. ഫ്ലിപ്കാർട്ട് സെയിൽ ആരംഭിച്ച് കഴിഞ്ഞാൽ iPhone 17 നിങ്ങൾക്ക് 70000 രൂപ റേഞ്ചിൽ ലഭ്യമായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഒക്ടോബർ 9-നാണ് വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ട് ബ്ലാക്ക്, വിഐപി അംഗങ്ങൾക്ക് 24 മണിക്കൂർ നേരത്തെ ഓഫർ ലഭ്യമായി തുടങ്ങും.

ഈ സ്മാർട്ട്ഫോണിൽ ഡ്യുവൽ 48MP പിൻ ക്യാമറയും 18MP മുൻ ക്യാമറയും കൊടുത്തിട്ടുണ്ട്. 6.3 ഇഞ്ച് OLED ഡിസ്പ്ലേയ്ക്ക് 120Hz ProMotion ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ ആപ്പിൾ A19 പ്രൊസസറാണ് നൽകിയിട്ടുള്ളത്.

ഐഫോൺ 17 ഫോണിന്റെ നേരെ എതിരാളിയായ സാംസങ് ഫ്ലാഗ്ഷിപ്പ് മോഡലിനും വിലക്കുറവ് അനുവദിക്കും. 60,000 രൂപയ്ക്ക് താഴെ സാംസങ് ഗാലക്സി എസ്25 ഫ്ലിപ്കാർട്ടിൽ ലഭിച്ചേക്കും. Galaxy S25 FE മോഡൽ 50,000 രൂപ റേഞ്ചിലും വിൽക്കുമെന്നാണ് വിവരം.

ആമസോൺ സെയിൽ 2026

ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിൽ നടക്കുമ്പോൾ ആമസോണിലും മഹാ സെയിൽ സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ 8 ന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കും. മികച്ച ബാങ്ക് ഓഫറുകളും ക്യാഷ്ബാക്ക്, നോ-കോസ്റ്റ് EMI, എക്സ്ചേഞ്ച് ഡീലുകളും ആമസോണിന്റെ GIF Sale 2026 ൽ ലഭിക്കുന്നതാണ്. ആമസോൺ പ്രൈം മെമ്പർഷിപ്പുള്ളവർക്ക് അധികമായി 10% വരെ കിഴിവ് അധികമായി നേടാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile