Jio വരിക്കാർക്ക് ഒരു വർഷത്തേക്ക് റീചാർജ് ടെൻഷൻ വേണ്ട! ദിവസവും 2.5GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും

Jio വരിക്കാർക്ക് ഒരു വർഷത്തേക്ക് റീചാർജ് ടെൻഷൻ വേണ്ട! ദിവസവും 2.5GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും

ഇടയ്ക്കിടെ റീചാർജ് ബുദ്ധിമുട്ട് ഒഴിവാക്കാൻ ഒരു വർഷത്തേക്കുള്ള Jio Plan തെരഞ്ഞെടുക്കാം. ദിവസേന 2.5GB അതിവേഗ ഡാറ്റയും ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിങ്ങും ലഭിക്കുന്ന പ്ലാനാണിത്. 365 ദിവസത്തെ ദീർഘകാല വാലിഡിറ്റിയുള്ളതിനാൽ തന്നെ ആവർത്തിച്ചുള്ള പ്രതിമാസ റീചാർജ് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. 5G നെറ്റ്‌വർക്ക് ലഭ്യമായ പ്രദേശങ്ങളിൽ താമസിക്കുന്ന അർഹരായ വരിക്കാർക്ക് ഹൈ സ്പീഡ് 5ജി ഡാറ്റ ആസ്വദിക്കാം. ഡാറ്റാ ആവശ്യങ്ങൾ കൂടുതലുള്ളവർക്ക് ഈ 5ജി സേവനം വളരെ പ്രയോജനപ്പെടും. ദീർഘകാലത്തേക്ക് മികച്ചൊരു റീചാർജ് ഓപ്ഷൻ തിരയുന്നവർക്ക് ജിയോയുടെ ഒരു വർഷ പ്ലാൻ അനുയോജ്യമാകും. ഈ ജിയോ റീചാർജ് പ്ലാനിന്റെ വിലയും വാലിഡിറ്റിയും ആനുകൂല്യങ്ങളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

365 ദിവസത്തെ Jio Plan; വില എത്ര?

365 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിന് വെറും 3599 രൂപയാണ് വില. രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ ഇന്ത്യയൊട്ടാകെ തരുന്ന പ്രീ പെയ്ഡ് പ്ലാനാണിത്. ഇതിൽ വോയിസ് കോളിങ് അൺലിമിറ്റഡായി ആസ്വദിക്കാം. പ്ലാനിലൂടെ അൺലിമിറ്റഡ് 5ജി സേവനവും എസ്എംഎസ് ഓഫറുകളും ലഭിക്കും. വർഷം മുഴുവനും തടസ്സമില്ലാത്ത സേവനം ആഗ്രഹിക്കുന്ന വരിക്കാർക്കായുള്ള 3599 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ അറിയാം.

Jio 3599 Plan Offers

കോളിങ്, ഡാറ്റ എസ്എംഎസ് ഓഫറുകളും എഐ പ്രോ ആക്സസും ലഭിക്കുന്ന പാക്കേജാണിത്.

  • വാലിഡിറ്റി: 365 ദിവസം വാലിഡിറ്റി
  • ഡാറ്റ: 2.5GB/ദിവസേന (മൊത്തം 912GB ഡാറ്റ ലഭിക്കും), അൺലിമിറ്റഡ് 5ജി: ഈ ജിയോ പ്ലാനിൽ 5ജി വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ലഭിക്കുന്നു.
  • വോയ്‌സ് കോളുകൾ: എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയിസ് കോളിങ് ലഭ്യമാണ്.
  • SMS: പ്രതിദിനം 100 SMS വീതം അനുവദിച്ചിരിക്കുന്നു.

Also Read: എയർടെലിനും ജിയോയ്ക്കും BSNL ചെക്ക്! ദിവസവും 5 രൂപ, 300 ദിവസം വാലിഡിറ്റി, അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും

3599 രൂപ പ്ലാനിലെ അധിക ഓഫറുകൾ

3599 രൂപ പാക്കേജിൽ ആകർഷകമായ കോംപ്ലിമെന്ററി ഓഫറുകളും ലഭ്യമാണ്. ജിയോഹോട്ട്സ്റ്റാർ പ്രീമിയം ആക്സസ് ജിയോയുടെ ഈ വാർഷിക പ്ലാനിൽ ഫ്രീയായി ആസ്വദിക്കാം. 90 ദിവസത്തേക്കാണ് ജിയോഹോട്ട്സ്റ്റാർ അനുവദിച്ചിട്ടുള്ളത്. പ്ലാനിലൂടെ ജിയോക്ലൗഡ് എഐ സബ്സ്ക്രിപ്ഷനും ലഭ്യമാണ്. ഇതിൽ 50 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജും ലഭിക്കുന്നു.

ജിയോ പ്ലാൻ നേട്ടമാണോ?

പ്രതിമാസ റീചാർജ് ടെൻഷൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ മികച്ചതാണ്. വൈഫൈ (Wi-Fi) സൗകര്യം ഇല്ലാത്തവർക്ക് ഈ ജിയോ പ്ലാനിലൂടെ വർക്ക് ഫ്രം ചെയ്യാം. കാരണം ഫാസ്റ്റ് നെറ്റ്വർക്ക് ജിയോയുടെ 3599 രൂപ പാക്കേജിൽ ആസ്വദിക്കാം. അതിനാൽ തന്നെ അതിവേഗ കണക്റ്റിവിറ്റി ഹോട്ട്സ്പോട്ടിലൂടെ ലഭിക്കുന്നതാണ്. ഓരോ മാസവും റീചാർജ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ളവർക്ക് 3599 രൂപ റീചാർജ് തെരഞ്ഞെടുക്കാം.

ഇതിലെ ദിവസച്ചെലവ് 9.8 രൂപയാണ്. സാധാരണ 30 ദിവസത്തെ അൺലിമിറ്റഡ് 5ജി കിട്ടുന്ന ജിയോ പ്ലാനിനും ദിവസച്ചെലവ് 10 രൂപയാകാറുണ്ട്. ഇങ്ങനെ താരതമ്യം ചെയ്താൽ ജിയോയുടെ ഈ വാർഷിക പ്ലാൻ വലിയ നഷ്ടമാകില്ല. ജിയോയുടെ 3599 രൂപ വാർഷിക പാക്കേജിന്റെ പ്രതിമാസച്ചെലവ് നോക്കിയാൽ 299 രൂപ മാത്രമാണ് ചെലവാകുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile