Flipkart BBD Sale 2026: 65 ഇഞ്ച് Mini LED സ്മാർട്ട് ടിവി 50 ഇഞ്ചിന്റെ വിലയിൽ സ്വന്തമാക്കാം!

Flipkart BBD Sale 2026: 65 ഇഞ്ച് Mini LED സ്മാർട്ട് ടിവി 50 ഇഞ്ചിന്റെ വിലയിൽ സ്വന്തമാക്കാം!

Flipkart BBD Sale 2026 ഒക്ടോബർ ആദ്യ വാരം ആരംഭിക്കുന്നു. ഈ വർഷത്തെ ഏറ്റവും സെയിൽ മാമാങ്കമാണ് ഫ്ലിപ്കാർട്ടിൽ ഒരുങ്ങുന്നത്. ഫ്ലിപ്കാർട്ടിൽ വരാനിരിക്കുന്ന വിൽപ്പനയിൽ 65 ഇഞ്ച് Mini LED സ്മാർട്ട് ടിവി വിലക്കിഴിവിൽ വാങ്ങാം. അത്യാധുനിക ഡിസ്‌പ്ലേ സാങ്കേതികവിദ്യയുള്ള 65 ഇഞ്ച് Mini LED സ്മാർട്ട് ടിവികൾക്ക് ഈ ഓഫർ കാലയളവിൽ വൻ വിലക്കുറവ് ലഭിക്കും. ഒരു സാധാരണ 50 ഇഞ്ച് ടിവിയുടെ വിലയിൽ 65 ഇഞ്ച് മിനി എൽഇഡി ടെലിവിഷൻ വാങ്ങാമെന്നതാണ് ഓഫറിന്റെ നേട്ടം.

Digit.in Survey
✅ Thank you for completing the survey!

മികച്ച ബ്രൈറ്റ്‌നസും ഡിസ്പ്ലേ സപ്പോർട്ടും ലഭിക്കുന്ന എൽഇഡി ടെക്നോളജിയാണ് ഇതിനുള്ളത്. പ്രമുഖ ബ്രാൻഡുകളുടെ 65 ഇഞ്ച് പ്രീമിയം മോഡലുകൾക്കാണ് ഫ്ലിപ്കാർട്ട് ഓഫർ അനുവദിച്ചിരിക്കുന്നത്. ബാങ്ക് കാർഡ് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ സൗകര്യങ്ങളും ഫ്ലിപ്കാർട്ട് Big Billion Days 2026 സെയിലിന്റെ ആകർഷകങ്ങളാണ്.

Flipkart Big Billion Days 2026

വീട്ടിലേക്ക് ഒരു പ്രീമിയം സ്മാർട്ട് ടിവി വാങ്ങണമെന്നുള്ളവർക്ക് ഫ്ലിപ്കാർട്ടിലെ ഈ സെയിലിനായി കാത്തിരിക്കാം. ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബർ 9 മുതൽ ആരംഭിക്കും. ഒക്ടോബർ 8 മുതൽ ഫ്ലിപ്കാർട്ട് ബ്ലാക്ക്, ഫ്ലിപ്കാർട്ട് പ്ലസ് മെമ്പർമാർക്ക് പ്രത്യേക ഓഫറും ലഭിക്കുന്നതാണ്.

BBD Sale 2026 ടിവി ഓഫർ

ഫ്ലിപ്പ്കാർട്ടിൽ ഷവോമിയുടെ 65-ഇഞ്ച് 4K UHD സ്മാർട്ട് ടിവിയ്ക്ക് മികച്ച ഇളവ് ഇപ്പോൾ ലഭ്യമാണ്. 50-ഇഞ്ച് ടിവിയുടെ വിലയിൽ ശരിക്കും 65 ഇഞ്ചിന്റെ സ്മാർട്ട് ടിവി (X Pro CineMagiQLED) ലഭ്യമാകും.

flipkart

എല്ലാ ഓഫറുകളും ഉൾപ്പെടെ 3X,999 രൂപ നിരക്കിൽ ഫ്ലിപ്പ്കാർട്ടിലൂടെ ടിവി സ്വന്തമാക്കാം. ഇങ്ങനെ ഫ്ലിപ്കാർട്ടിൽ ടിവി ചിലപ്പോൾ 39,999 രൂപ റേഞ്ചിലാകും ലഭിക്കുക എന്നും സൂചനയുണ്ട്. ഇതിന് പുറമെ മികച്ച ബാങ്ക് ഓഫറുകളും ഇഎംഐ ഡീലും സ്മാർട്ട് ടിവിയ്ക്ക് ലഭിച്ചേക്കും.

Also Read: വിവോ ആരാധകർക്കായി അടുത്ത സ്റ്റാർ! ZEISS ക്യാമറയും 7200 mAh ബാറ്ററിയുമായി Vivo V80 ഉടനെത്തും

65 ഇഞ്ച് 4K മിനി എൽഇഡി സ്മാർട്ട് ടിവി ഫീച്ചറുകൾ

ഷവോമി 65 ഇഞ്ച് പ്രീമിയം ടിവിയിൽ X പ്രോ സിനിമാജിക്-ക്യുഎൽഇഡി ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് HDR10+ ഡിസ്പ്ലേ പിന്തുണയ്ക്കുന്നു. 55-ഇഞ്ച് 4K QLED ടിവിയിൽ 32GB സ്റ്റോറേജും ഡോൾബി ഓഡിയോയും ഷവോമി സൗണ്ടും പിന്തുണയ്ക്കുന്ന 34W സ്പീക്കറുകളും കൊടുത്തിരിക്കുന്നു. ജനപ്രിയ സ്ട്രീമിംഗ് ആപ്പുകൾ ഉപയോഗിക്കുന്നതിനായി ഗൂഗിൾ ടിവി പ്ലാറ്റ്‌ഫോമിലാണ് ഇത് പ്രവർത്തിക്കുന്നത്. ഫിലിംമേക്കർ മോഡും ഇതിൽ ലഭ്യമാണ്. സുഗമമായ ഗെയിമിംഗിനായി 120Hz ഗെയിം ബൂസ്റ്ററും 4കെ മിനി എൽഇഡി ടെലിവിഷനിൽ ലഭിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile