Vivo V70 FE 18000 രൂപ കിഴിവിൽ വാങ്ങാം; 200MP ക്യാമറയും 7000mAh ബാറ്ററിയും

മികച്ച ക്യാമറയും കരുത്തുറ്റ ബാറ്ററിയുമുള്ള പുതിയ 5G സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇതാ സ്റ്റൈലിഷ് വിവോ ഹാൻഡ്സെറ്റ് സ്വന്തമാക്കാം. 200MP പ്രൈമറി ക്യാമറയും അതിശക്തമായ 7000mAh ബാറ്ററിയുമുള്ള Vivo V70 FE ഫ്ലിപ്കാർട്ടിൽ ഗംഭീര കിഴിവിൽ വാങ്ങാം. 18,000 രൂപയോളം ലാഭത്തിൽ സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ആമസോണിൽ നിലവിൽ വിവോ വി70 എഫ്ഇ മോഡലിന് ഓഫർ ലഭ്യമല്ല. ദൈനംദിന ഉപയോഗത്തിനും ഗെയിമിംഗിനും ഒരുപോലെ അനുയോജ്യമായ വിവോ ഫോണാണിത്. പ്രീമിയം ഫീച്ചറുകളുള്ള വിവോ ഫോൺ അന്വേഷിക്കുന്നവർക്ക് ഫ്ലിപ്കാർട്ടിലെ ഇൻസ്റ്റന്റ് ഇളവും, ബാങ്ക് ഓഫറും പ്രയോജനപ്പെടുത്താം. ദൈനംദിന ഉപയോഗത്തിനും ഗെയിമിംഗിനും ഒരുപോലെ അനുയോജ്യമായ ഫോണിന്റെ ഓഫർ വിലയും മറ്റ് ഫീച്ചറുകളും വിശദമായി അറിയാം.
Vivo V70 FE: Offer
12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണ് വിവോ വി70 എഫ്ഇ. 64,999 രൂപയ്ക്കാണ് ഈ വിവോ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ 1300 രൂപയുടെ നേരിട്ടുള്ള കിഴിവ് ഫോണിന് ലഭ്യമാണ്. 51,999 രൂപയ്ക്കാണ് ഫോൺ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 5925 രൂപയുടെ കിഴിവ് നേടാം. ഇതിലൂടെ വിവോ വി70 എഫ്ഇ 256 ജിബി മോഡൽ 18,925 രൂപയുടെ മൊത്തം കിഴിവിൽ വാങ്ങിക്കാം. ഇതിലൂടെ 46,074 രൂപയ്ക്ക് വിവോ വി70 എഫ്ഇ പർച്ചേസ് ചെയ്യാവുന്നതാണ്.
ഇതിന് പുറമെ നിങ്ങൾക്ക് വേണമെങ്കിൽ വിവോ ഫോൺ 35050 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. 6 മാസത്തേക്ക് ആകർഷകമായ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഇങ്ങനെ 8083 രൂപയുടെ ഇഎംഐയിൽ സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാം.
വിവോ വി70 എഫ്ഇ സവിശേഷതകൾ
ദീർഘനേരം ഗെയിം കളിക്കുന്നവർക്കും യാത്ര ചെയ്യുന്നവർക്കും 7000 mAh ബാറ്ററിയും 200MP OIS അൾട്രാ-ക്ലിയർ മെയിൻ ക്യാമറയുമുള്ള ഫോണാണിത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.
- ഡിസ്പ്ലേ: 6.83 ഇഞ്ച് AMOLED ഡിസ്പ്ലേയിലാണ് വിവോ വി70 എഫ്ഇ നിർമിച്ചിരിക്കുന്നത്. ഇതിന് സ്മൂത്ത് സ്ക്രോളിങ് കൊടുക്കുന്നത് 120Hz റിഫ്രഷ് റേറ്റ് ഫീച്ചറാണ്. 1.5K റെസല്യൂഷനും വിവോ ഫോണിനുണ്ട്.
- ബാറ്ററി: 7,000mAh ബാറ്ററിയിലാണ് പ്രീമിയം 5ജി പുറത്തിറക്കിയത്. ഇതിന് 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കൊടുത്തിരിക്കുന്നു.
- ക്യാമറ: ഈ ഫോണിൽ ഡ്യുവൽ ക്യാമറയാണുള്ളതെങ്കിലും, 200MP പ്രൈമറി സെൻസറുണ്ട്. കൂടാതെ 8MP അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിലെ മെയിൻ ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ക്യാമറയുണ്ട്. ഇമേജ് പ്രോസസ്സിംഗിനായി AI മാജിക് വെതർ, AI ഫ്ലോറൽ ഇഫക്റ്റ് സപ്പോർട്ടും വിവോ വി70 എഫ്ഇയിലുണ്ട്.
- പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ പ്രൊസസറാണ് വിവോ വി70 എഫ്ഇയിലുള്ളത്. ഇത് LPDDR5X RAM, UFS 3.1 സ്റ്റോറേജും പിന്തുണയ്ക്കുന്നു. ഫോണിന്റെ താപനില നിയന്ത്രിക്കാൻ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റമുണ്ട്.
- സോഫ്റ്റ് വെയർ: OriginOS 6 ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് ഈ വിവോ ഫോണിലുള്ളത്.
- ഡ്യൂറബിലിറ്റി: വെള്ളവും പൊടിയും പ്രതിരോധിക്കാൻ സ്മാർട്ട് ഫോണിന് IP68, IP69 റേറ്റിങ്ങുമുണ്ട്. ഇതിന് 7.59mm കനമാണുള്ളത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile